ന്യൂയോർക്ക് സിറ്റിയില്‍ പുക പടർന്നപ്പോൾ  
WORLD

കാനഡയിലെ കാട്ടുതീ; പുകയില്‍ വലഞ്ഞ് ന്യൂയോര്‍ക്ക്

ജനങ്ങളോട് വീട്ടിനുള്ളില്‍ തുടരണമെന്നും എന്‍ 95 മാസ്‌ക് ധരിക്കണമെന്നും സര്‍ക്കാര്‍

വെബ് ഡെസ്ക്

കാനഡയില്‍ കാട്ടുതീ രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കന്‍ നഗരങ്ങളില്‍ അടിയന്തര നടപടികള്‍. അന്തരീക്ഷമാകെ പുക മൂടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ വായു ഗുണനിലവാര മുന്നറിയിപ്പ് നല്‍കി. ജനങ്ങളോട് വീട്ടിനുള്ളില്‍ തുടരണമെന്നും എന്‍ 95 മാസ്‌ക് ധരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സൗജന്യമായി മാസ്‌ക് വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ലക്ഷക്കണക്കിന് ജനങ്ങളോട് വീട്ടിനുള്ളില്‍ തന്നെ തുടരണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു

അന്തരീക്ഷത്തില്‍ പുക രൂക്ഷമായ സാഹചര്യത്തില്‍ യുഎസ് ഈസ്റ്റ് കോസ്റ്റിലെ സ്‌കൂളുകള്‍ അടച്ചു. വിമാന സര്‍വീസുകള്‍ മന്ദഗതിയിലായി. ലക്ഷക്കണക്കിന് ജനങ്ങളോട് വീട്ടിനുള്ളില്‍ തന്നെ തുടരണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. വീടിന് പുറത്തിറങ്ങുന്നത് ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഈ ആഴ്ച അവസാനം വരെ അപകടകരമായ സാഹചര്യം നിലനില്‍ക്കുമെന്നും ഏകദേശം 15,000 ത്തിലധികം പേരെ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും അധികൃതര്‍ അറിയിച്ചു.

10 ലക്ഷം പേര്‍ക്ക് സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ അറിയിച്ചു.' ഇത് ഒരു താല്‍ക്കാലികമായ അവസ്ഥയാണ്. ന്യൂയോര്‍ക്ക് സിറ്റിയിലോടുന്ന ബസ്സുകളിലും ട്രെയിനുകളിലും ഉയര്‍ന്ന നിലവാരത്തിലുള്ള എയര്‍ ഫില്‍ട്ടര്‍ സംവിധാനമുണ്ട്. ഇത് യാത്രക്കാരെ സുരക്ഷിതമാക്കും' ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസം ടൊറന്റോയില്‍ പുക രൂക്ഷമായി ഉയര്‍ന്നതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതായി കാനഡ സർക്കാർ അറിയിച്ചു. വീട്ടിന് പുറത്ത് പോകുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പത്ത് വര്‍ഷത്തിനിടെയുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീയാണ് കാനഡയില്‍ ഇത്തവണയുണ്ടായത്. അന്തരീക്ഷ താപനിലയും ഉയരുകയാണ്. ആയിരക്കണക്കിന് ജനങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ബ്രിട്ടിഷ് കൊളംബിയ, ആല്‍ബെര്‍ട്ട, ഒന്റാറിയോ, നോവ, സ്‌കോട്ടിയ എന്നിവിടങ്ങളിലാണ് പ്രധാനമായും തീപ്പിടുത്തമുണ്ടായത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ