നാൻസി പെലോസിയും തായ്‌വാൻ പ്രസിഡന്റ് സായി ഇങ് വെനും 
WORLD

തായ്‌വാനിൽ 'ടിയാനന്‍മെന്‍' ഉന്നയിച്ച് പെലോസി; പരമോന്നത സിവിലിയന്‍ ബഹുമതി നൽകി തായ്‌വാന്റെ ആദരം

കടുത്ത അതൃപ്തിയിൽ ചൈന ;അമേരിക്കൻ സ്ഥാനപതിയെ വിളിച്ചുവരുത്തി

വെബ് ഡെസ്ക്

അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തോടെ ദക്ഷിണേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം. ഇന്നലെ തായ് വാനിലെത്തിയ പെലോസി പാര്‍ലമെന്റ് സന്ദര്‍ശനത്തിനിടെ ടിയാനന്‍മെന്‍ സംഭവം ഉന്നയിച്ചു. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നല്‍കിയാണ് തായ്‌വാന്‍ പ്രസിഡന്‌റ് പെലോസിയെ സ്വീകരിച്ചത്. തായ്‌വാന്‍ കടലിടുക്കില്‍ വെടിക്കോപ്പുകളുപയോഗിച്ചുള്ള സൈനിക പരിശീലനത്തിന് തയ്യാറെടുക്കുകയാണ് ചൈന.

തായ്‌വാനിലേക്ക് നീങ്ങുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾ
തായ്‌വാന്‍ കടലിടുക്കില്‍ വെടിക്കോപ്പുകളുപയോഗിച്ചുള്ള സൈനിക പരിശീലനത്തിന് തയ്യാറെടുക്കുകയാണ് ചൈന.
തായ്‌വാന് ചുറ്റും ആറ് ഇടങ്ങളിലായി ചൈനയുടെ സൈനിക ഡ്രിൽ

ഇന്നലെ രാത്രി മലേഷ്യയില്‍ നിന്ന് തായ്‌വാനിലെത്തിയ പെലോസി ഇന്ന് രാവിലെയാണ് പാര്‍ലമെന്റ് സന്ദര്‍ശിച്ചത്. തായ് വാന്‍ ഡെപ്യൂട്ടി സ്പീക്കറെ കണ്ട പെലോസി സംഭാഷണത്തിനിടെ ടിയാനന്‍മെന്‍ സംഭവം ഉന്നയിച്ചു. മനുഷ്യാവകാശത്തിന് വേണ്ടിയാണ് അന്നും നില കൊണ്ടത് എന്ന് പെലോസി ഓര്‍മ്മപ്പെടുത്തി. തായ്‌വാന്റെ പരമാധികാരത്തിനുള്ള പിന്തുണയാണ് സന്ദര്‍ശനമെന്ന് ഡെപ്യൂട്ടി സ്പീക്കറോട് ആവര്‍ത്തിച്ചു.

പരമോന്നത സിവിലിയൻ പുരസ്കാരം പ്രസിഡന്റ് പെലോസിയെ അണിയിക്കുന്നു

തുടര്‍ന്ന് തായ്‌വാന്‍ പ്രസിഡന്‌റ് സായി ഇങ് വെന്നുമായും പെലോസിയും അമേരിക്കന്‍ പ്രതിനിധികളും കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ദി ഓര്‍ഡര്‍ ഓഫ് പ്രൊപീറ്റിയസ് ക്ലൗഡ്‌സ് വിത്ത് സ്‌പെഷ്യല്‍ ഗ്രാന്‍ഡ് കോര്‍ഡന്‍ നല്‍കിയാണ് പ്രസിഡന്‌റ് പെലോസിയെ സ്വീകരിച്ചത്. അമേരിക്ക- തായ്‌വാന്‍ സൗഹൃദം മെച്ചപ്പെടുത്താന്‍ നടത്തിയ ഇടപെടലുകള്‍ക്കാണ് അംഗീകാരം.

അമേരിക്ക തായ്‌വാനെ ഒരിക്കലും കൈവിടില്ലെന്ന സ്പഷ്ടമായ സന്ദേശമാണ് തന്റെ സന്ദര്‍ശനമെന്ന് പ്രസിഡന്‌റിന്റെ വസതിയില്‍ വെച്ച് പെലോസി പ്രതികരിച്ചു. അതേസമയം സന്ദർശനത്തില്‍ കടുത്ത അതൃപ്തിയിലാണ് ചൈന. ഇന്നലെ രാത്രി തന്നെ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ചൈന അതൃപ്തിയറിയിച്ചിരുന്നു. സന്ദര്‍ശന കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാട്.

21 ചൈനീസ് സൈനിക വിമാനങ്ങളാണ് പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍ വ്യോമമേഖലയിലൂടെ പറന്നത്. വെടിക്കോപ്പുകള്‍ ഉപയോഗിച്ചുള്ള സൈനിക പ്രകടനം തായ്‌വാന്‍ കടലിടുക്കില്‍ ഇന്ന് മുതല്‍ ആരംഭിക്കും. ചൈനയുടെ സായുധ ശക്തിപ്രകടനത്തിനാകും ഇത് വഴിവെയ്ക്കുക. തായ്‌വാന് തീരത്തിന് സമീപം യുദ്ധവിമാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. അമേരിക്കൻ യുദ്ധക്കപ്പലുകളും സർവ സന്നാഹങ്ങളോടെ തായ്‌വാന്‍ തീരത്തേക്ക് എത്തുകയാണ്.

നാൻസി പെലോസി താമസിക്കുന്ന ഹോട്ടലിന് പുറത്ത് പ്രതിഷേധക്കാർ

നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ റഷ്യയും വടക്കന്‍ കൊറിയയും രംഗത്ത് വന്നു. പെലോസിയുടെ നടപടി പ്രകോപനപരമെന്നും ചൈനയോട് ഐക്യദാര്‍ഢ്യമെന്നുമാണ് റഷ്യയുടെ പ്രതികരണം. അതേസമയം തായ്‌വാനിലും പെലോസിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ