യുഎസ് ആകാശത്തെത്തിയ ചൈനീസ് ചാര ബലൂണിനെ വെടിവച്ച് വീഴ്ത്തി അമേരിക്കന്‍ സെെന്യം. പോര്‍ വിമാനങ്ങളെ ഉപയോഗിച്ചാണ് ബലൂണ്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളില്‍ കരോലിന തീരത്തിന് സമീപം വച്ച് തകര്‍ത്തത്. അമേരിക്കന്‍ തീരത്ത് നിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബലൂണ്‍ പതിച്ചതെന്നാണ് ഔദ്യേഗിക വിശദീകരണം. സൗത്ത് കരോലിനയിലെ മര്‍ട്ടില്‍ ബീച്ചിന് സമീപം ആഴം കുറഞ്ഞ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് റദ്ദാക്കിയ ശേഷമായിരുന്നു നടപടി.
ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുളള ശ്രമത്തിലാണ് സൈന്യം. ഏഴ് മൈല്‍ ദൂരത്ത് പരന്നു കിടക്കുന്ന അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനായി നാവിക സേനാ കപ്പലുകളും പ്രദേശത്തുണ്ട്. അമേരിക്കന്‍ അതിര്‍ത്തിയില്‍ ബലൂണ്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ പ്രതിരോധ മന്ത്രാലയം അത് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ജനവാസ കേന്ദ്രം പിന്നിട്ടതോടെ ബലൂണ്‍ വെടിവച്ച് വീഴ്ത്താന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിടുകയായിരുന്നു. ബലൂണ്‍ വെടിവച്ച് വീഴ്ത്തിയതിന് ശേഷം സൈനികരെ ബൈഡന്‍ അഭിനന്ദിച്ചു.
ചൈനയുടെ ചാര ബലൂണാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് യുഎസ് നിലപാട്. ആണവ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉള്‍പ്പെടുന്ന സുപ്രധാന മേഖലയ്ക്ക് മുകളിലൂടെയായിരുന്നു ബലൂണ്‍ സഞ്ചരിച്ചതെന്നും അമേരിക്കയുടെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ പരമാധികാരത്തിലേക്കുളള കടന്നുകയറ്റമാണിതെന്നും അമേരിക്ക ആരോപിക്കുന്നു.
ചൈനീസ് ബലൂണിന്റെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിരുന്നു. യുഎസ് ആകാശത്ത് ചൈനയുടെ ബലൂണ്‍ കണ്ടെത്തിയതിനെ തുടർന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൈനാ യാത്ര മാറ്റിവച്ചിരുന്നു.
ആന്റണി ബ്ലിങ്കൺ വാഷിങ്ടണില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെടാൻ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ചൈനീസ് ബലൂൺ കണ്ടെത്തിയത്. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരമാണ് യാത്ര മാറ്റി വെയ്ക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകള്‍. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബൈഡൻ കഴിഞ്ഞ വർഷം നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ബ്ലിങ്കന്റെ ചൈനീസ് സന്ദർശനം തീരുമാനിച്ചിരുന്നത്.
എന്നാല്‍, വഴിതെറ്റി പറന്നാണ് ബലൂണ്‍ യുഎസിന്റെ ആകാശത്തേക്കെത്തിയ് എന്നാണ് ചൈനയുടെ നിലപാട്. വിഷയത്തില്‍ ചൈന ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. കണ്ടെത്തിയത് കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണെന്നും ശക്തമായ കാറ്റില്‍ ലക്ഷ്യം തെറ്റിയതാകാമെന്നുമാണ് ചൈനയുടെ വിശദീകരണം. അതിനിടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ചൈനീസ് ബലൂണ്‍ കണ്ടതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു. ലാറ്റിനമേരിക്കയില്‍ കണ്ടെത്തിയ ചാര ബലൂണിനെ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ നിരീക്ഷിച്ച് വരികയാണ്. ആദ്യ ചാര ബലൂണ്‍ കണ്ടെത്തിയ മൊണ്ടാന പൊതുവെ ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണെങ്കിലും അതിന് മുന്‍പ് കാനഡയിലും ബലൂണ്‍ കണ്ടിട്ടുളളതായി പ്രതിരോധ സംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ലാറ്റിനമേരിക്കയില്‍ കണ്ടെത്തിയ ചാര ബലൂണിനെ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ നിരീക്ഷിച്ച് വരികയാണ്. ആദ്യ ചാര ബലൂണ്‍ കണ്ടെത്തിയ മൊണ്ടാന പൊതുവെ ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണെങ്കിലും അതിന് മുന്‍പ് കാനഡയിലും ബലൂണ്‍ കണ്ടിട്ടുളളതായി അവിടുത്തെ പ്രതിരോധ സംവിധാനങ്ങള്‍ വ്യക്തമാക്കി.
ചാര ബലൂണുമായി ബന്ധപ്പെട്ട സംഭവങ്ങളെല്ലാം അമേരിക്കയും ചൈനയുമായുളള ബന്ധം വഷളാകുന്നതിന് കാരണമായെന്നും