WORLD

ഗുരുതരമായ അണുബാധ; അമേരിക്കന്‍ ഗായിക മഡോണ തീവ്രപരിചരണ വിഭാഗത്തില്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഗുരുതരമായ ബാക്ടീരിയ അണുബാധയെത്തുടര്‍ന്ന് അമേരിക്കന്‍ ഗായിക മഡോണ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. അണുബാധയെത്തുടര്‍ന്ന് 64 വയസുള്ള മഡോണ ഒരു ദിവസം മുഴുവന്‍ ന്യൂയോര്‍ക്ക് സിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

മഡോണയുടെ മാനേജര്‍ ഗൈ ഒസിയറി ബുധനാഴ്ച ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അവരുടെ ആരോഗ്യസ്ഥിതി മോശമായതിനെക്കുറിച്ച് പ്രതികരിച്ചത്. ''മഡോണയ്ക്ക് ഗുരുതരമായ ഒരു ബാക്ടീരിയ അണുബാധയുണ്ടായി. ഇതിനെത്തുടര്‍ന്ന് ഐസിയുവില്‍ ദിവസങ്ങളോളം തുടരേണ്ടി വന്നു. ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെങ്കിലും ഇപ്പോഴും വൈദ്യ പരിചരണത്തിലാണ്,''ഗൈ ഒസിയറി പറഞ്ഞു.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ മഡോണയുടെ ലോക പര്യടനം ഉള്‍പ്പെടെയുള്ള പരിപാടികൾ നിലവിലെ സാഹചര്യങ്ങള്‍ കണക്കാക്കി താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുകയാണെന്നും ഒസീറി വ്യക്തമാക്കി. '' ഈ സമയത്ത് ടൂര്‍ ഉള്‍പ്പെടെയുള്ള മുന്‍കൂട്ടി തീരുമാനിച്ച എല്ലാ പരിപാടികളും ഞങ്ങള്‍ക്ക് താല്‍ക്കാലികമായി നിര്‍ത്തേണ്ടതുണ്ട്. ടൂറിന്റെ പുതിയ തീയതിയും വീണ്ടും ഷെഡ്യൂള്‍ ചെയ്ത ഷോകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിശദാംശങ്ങളും ഉടന്‍ നിങ്ങളുമായി പങ്കിടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് മഡോണയെ ഐസിയുവില്‍ നിന്നും മാറ്റിയിട്ടുണ്ടെന്നും മകള്‍ ലൂര്‍ദ് ലിയോണാണ് കൂടെയുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തന്റെ സംഗീത ജീവിതത്തിന്റെ 40-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി ഈ വര്‍ഷം ആദ്യം സെലിബ്രേഷന്‍ ടൂര്‍ പ്രഖ്യാപിച്ചിരുന്നു. യുഎസിലേക്കും യൂറോപ്പിലേക്കും പോകുന്നതിനുമുമ്പ് ജൂലൈ 15 ന് വാന്‍കൂവറില്‍ പര്യടനം ആരംഭിക്കുമെന്നും ഡിസംബര്‍ 1 ന് ആംസ്റ്റര്‍ഡാമില്‍ അവസാനിപ്പിക്കുമെന്നുമായിരുന്നു വിവരങ്ങള്‍.

'കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത...' എന്ന അടിക്കുറിപ്പോടെ ടൂറിനായി തയ്യാറെടുക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മഡോണ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കിട്ടിരുന്നു. സെലിബ്രേഷന്‍ ടൂറിനായി ഒരു ദിവസം 12 മണിക്കൂറിലേറെ മഡോണ റിഹേര്‍സല്‍ ചെയ്തിരുന്നു. അസുഖം മാറി മഡോണ ഉടന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?