മഹ്‌സ അമിനി 
WORLD

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; കുര്‍ദിഷ് റാപ്പര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ വധശിക്ഷയിൽ പുനർവിചാരണ

പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇറാൻ ഈ മാസം രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു

വെബ് ഡെസ്ക്

മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കുർദിഷ് റാപ്പർ ഉൾപ്പെടെ രണ്ട് പേരുടെ വധശിക്ഷയിൽ പുനർവിചാരണ വിധിച്ച് ഇറാനിലെ പരമോന്നത കോടതി. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി കൊല്ലപ്പെട്ടതിന് തുടർന്ന് ആരംഭിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 11 പേർക്കാണ് വധശിക്ഷ വിധിച്ചത്. അവരില്‍ ഒരാളായ മഹാൻ സദ്രത്ത് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ കോടതി സ്വീകരിച്ചിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇറാൻ ഈ മാസം രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.

സമന്‍ യാസിനും മുഹമ്മദ് ഗൊബാദ്‌ലൂ എന്നിവരെ വീണ്ടും വിചാരണ ചെയ്യാന്‍ സുപ്രീംകോടതി

ജുഡീഷ്യറിയുടെ മിസാന്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെയാണ് കുര്‍ദിഷ് റാപ്പര്‍ സമന്‍ സെയ്ദി എന്നറിയപ്പെടുന്ന സമന്‍ യാസിനും മുഹമ്മദ് ഗൊബാദ്‌ലൂ എന്നിവരെ വീണ്ടും പുനർവിചാരണ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടതായി അറിയിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വധശിക്ഷയ്ക്ക് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. എന്നാല്‍ വധശിക്ഷയുടെ കാരണം ഇതുവരെ മിസാന്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് മിസാന്‍ സ്ഥിരീകരിച്ചു.

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 200 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടതെന്നാണ് വിവരം. എന്നാല്‍ കുറഞ്ഞത് 488 പേർ കൊല്ലപെട്ടിട്ടുണ്ടെന്നാണ് ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. 18,200 പേരെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ രണ്ടുപേരെയാണ് ഇറാനില്‍ പരസ്യമായി തൂക്കിലേറ്റിയത്. സുരക്ഷാസേനയിലെ രണ്ട് അംഗങ്ങളെ കൊന്നുവെന്നാരോപിച്ചായിരുന്നു 23കാരനായ മജിദ്രേസ രഹ്നവാര്‍ഡിനെ വധശിക്ഷക്ക് വിധിച്ചത്. അര്‍ദ്ധസൈനിക വിഭാഗമായ ബാസിജ് റെസിസ്റ്റന്‍സ് ഫോഴ്‌സിലെ രണ്ട് അംഗങ്ങളെ കുത്തികൊലപ്പെടുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മദിദ്രേസയെ കോടതി ശിക്ഷിച്ചത്.

രാജ്യത്തെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ബാസിജ് സേനയാണ് ഇറാനിലെ പ്രതിഷേധകരെ അടിച്ചമര്‍ത്തുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 'ദൈവത്തോടുള്ള ശത്രുത' എന്ന് നിരീക്ഷിച്ചായിരുന്നു ശിക്ഷാ വിധി. അറസ്റ്റിലായി 23 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ശിക്ഷ നടപ്പാക്കുന്നത്. ഗുസ്തി താരം കൂടിയാണ് കൊല്ലപ്പെട്ട മജിദ്രേസ. നാല് ദിവസം മുന്‍പ് സുരക്ഷാസേനയിലെ ഒരു അംഗത്തിന് പരുക്കേറ്റതിന് 23കാരനായ മെഹ്‌സെന്‍ ഷെക്കാരിയെ സുരക്ഷാ സേന വധിച്ചിരുന്നു. ഇത്തരം മാരകമല്ലാത്ത കുറ്റകൃത്യങ്ങളിൽ പോലും രാജ്യം കൈക്കൊള്ളുന്ന ശിക്ഷാനടപടികൾ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. 

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ