യുറോപ്പിലെ വിവിധ രാജ്യങ്ങളുടെ വഴിയെ നെതര്‍ലന്റ്സും. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ തീവ്ര വലതു പക്ഷ ഇസ്ലാം വിരുദ്ധ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതുവരെയുള്ള സൂചനകള്‍ അനുസരിച്ച് ഗീര്‍റ്റ് വൈല്‍ഡേഴ്സ് നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഫോര്‍ ഫ്രീഡം അധികാരത്തിലെത്തുമെന്നാണ് സൂചന.
2021 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ ഇരട്ടി സീറ്റുകള്‍ നേടി മുന്നിട്ടുനില്‍ക്കുന്ന ഗീര്‍റ്റിന്റെ പാര്‍ട്ടിക്ക് മറ്റ് പാര്‍ട്ടികളില്‍ ചിലതിന്റെ പിന്തുണ ഭരിക്കാന്‍ അനിവാര്യമാണ്. മറ്റ് പാര്‍ട്ടികളുമായി കരാറുണ്ടാക്കാന്‍ കഴിയുമെന്ന് ഗീര്‍റ്റ് പറഞ്ഞു. 150 അംഗ പാര്‍ലമെന്റില്‍ 37 സീറ്റുകള്‍ ഗീര്‍റ്റിന്റെ പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് ഒടുവില്‍ പുറത്തുവന്ന സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടും മൂന്നും സ്ഥാനത്തായിരുന്നു ഈ പാര്‍ട്ടി. ' മറ്റ് പാര്‍ട്ടികളുമായി ധാരണയിലെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. ഭരണഘടന വിരുദ്ധമായ യാതൊന്നും ചെയ്യാന്‍ പാടില്ലെന്ന കാര്യത്തിലും ബോധ്യമുണ്ട്' ഗീര്‍റ്റ് വൈല്‍ഡേഴ്സ് പറഞ്ഞു.
യൂറോപ്പിലെ പല രാജ്യങ്ങളിലും തീവ്ര വലതുപാര്‍ട്ടികള്‍ അധികാരത്തില്‍വരുന്നതിന്റെ തുടര്‍ച്ചയായാണ് നെതര്‍ലന്റ്സിലുമുള്ള മാറ്റം. യൂറോപ്പിലെ തീവ്ര വലതുപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്തു. ഹംഗറിയിലെ വിക്ടര്‍ ഓര്‍ബന്‍, ഫ്രാന്‍സിലെ മരീന്‍ ലെ പെന്‍, ഇറ്റലിയിലെ മറ്റിയോ സാല്‍വിനി എന്നിവരും അല്‍റ്റര്‍നേറ്റീവ് പാര്‍ട്ടി ഫോര്‍ ജര്‍മനി പാര്‍ട്ടിയും വില്‍ഡേര്‍സിനെ അനുമോദിച്ച് രംഗത്തെത്തി. അതേസമയം മറ്റ് മൂന്ന് പ്രധാനപ്പെട്ട ഡച്ച് പാര്‍ട്ടികളും പിവിവി നയിക്കുന്ന മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
തീവ്ര ഇസ്ലാം വിരുദ്ധ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഗ്രീറ്റ് വൈല്‍ഡേഴ്സ് 2004 മുതല്‍ പോലീസ് സുരക്ഷയിലാണ് കഴിയുന്നത്. മൊറൊക്കന്‍ വംശജരെ അധിക്ഷേപിച്ചതിന് ഇദ്ദേഹത്തെ 2016 ല്‍ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മാനിഫസ്റ്റോയിലും കടുത്ത ഇസ്ലാം വിരുദ്ധതയുണ്ടായിരുന്നു. മുസ്ലീം പള്ളികള്‍ ഇല്ലാതാക്കുമെന്നും ഖുറാന്‍ നിരോധിക്കുമെന്നതുമായിരുന്നു അതില്‍ ചിലത്. സ്വന്തം നിലയ്ക്ക് ഭൂരിപക്ഷം കിട്ടാത്തതിനെ തുടര്‍ന്ന് ഇവ നടപ്പിലാക്കാന്‍ ഗ്രീറ്റ് വൈല്‍ഡേഴ്സിന് സാധിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നില്ല. ഏത് തരത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരാണ് അധികാരത്തില്‍ വരികയെന്നത് നെതര്‍ലന്റ്സിനെ സംബന്ധിച്ചു പ്രധാനമാണ്. കുടിയേറ്റം, കാലവസ്ഥ വ്യതിയാനം, ന്യൂനപക്ഷങ്ങളോടുള്ള സമീപനം എന്നിവയാണ് ഇതില്‍ പ്രധാനം.
യൂറോപ്പിലെ പല രാജ്യങ്ങളിലും തീവ്ര വലതുപാര്‍ട്ടികള്‍ അധികാരത്തില്‍വരുന്നതിന്റെ തുടര്‍ച്ചയായാണ് നെതര്‍ലന്റ്സിലുമുള്ള മാറ്റം
കഴിഞ്ഞ ജൂലൈയിലാണ് മാര്‍ക്ക് റൂട്ടെ സര്‍ക്കാര്‍ രാജിവച്ചത്. കഴിഞ്ഞ നാല് തവണയായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു രാജ്യം ഭരിച്ചത്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍വാങ്ങണമെന്നാണ് ഗ്രീറ്റിന്റെ ആവശ്യം. ഇതിനായി ബ്രക്‌സിറ്റ് മോഡലില്‍ നെക്‌സിറ്റ് എന്ന പേരില്‍ ജനഹിത പരിശോധന നടത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. യൂറോപ്യന്‍ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് നെതര്‍ലാന്റ്.
'പിവിവിയെ ഇനി അവഗണിക്കാനാവില്ല, ഞങ്ങള്‍ ഭരിക്കും. താന്‍ എല്ലാവരുടെയും പ്രധാന മന്ത്രിയായിരിക്കും'- എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ വന്നതിന് പിന്നാലെ ഗീര്‍ട്ട് വില്‍ഡേര്‍സിന്റെ പ്രതികരണം.
'പിവിവിയെ ഇനി അവഗണിക്കാനാവില്ല, ഞങ്ങള്‍ ഭരിക്കും. താന്‍ എല്ലാവരുടെയും പ്രധാന മന്ത്രിയായിരിക്കും'- എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ വന്നതിന് പിന്നാലെ ഗീര്‍ട്ട് വില്‍ഡേര്‍സിന്റെ പ്രതികരണം. നെതര്‍ലന്റ് രാഷ്ട്രീയത്തെയും യൂറോപ്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെയും വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നതാണ് പിവിവിയുടെ വിജയം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
സര്‍ക്കാരിന്റെ ഭാഗമാകാന്‍ പാര്‍ട്ടികളെ ക്ഷണിക്കുന്നുവെന്നായിരുന്നു വോട്ടിന് ശേഷമുള്ള വില്‍ഡേര്‍സിന്റെ പ്രഥമ പ്രതികരണം. ''പ്രചരണം കഴിഞ്ഞിരിക്കുന്നു. വോട്ടര്‍മാര്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ പരസ്പരമുള്ള കരാറുകള്‍ക്ക് വേണ്ടി നോക്കേണ്ടി വരും. 37 സീറ്റുകളുള്ള പിവിവിയെ ഇനി അവഗണിക്കാന്‍ സാധിക്കില്ല''- വില്‍ഡേര്‍സ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് സഖ്യമുണ്ടാക്കാന്‍ സാധിക്കുമെന്നുള്ള ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ, ഏറ്റവും വലിയ ഒറ്റകക്ഷിയാകുമ്പോഴും രാജ്യം ഭരിക്കണമെങ്കില്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ കൂടി വേണമെന്നത് സര്ക്കാര് രൂപീകരണത്തില്‍ ഗീര്‍ട്ട് വില്‍ഡേര്‍സിന് വെല്ലുവിളിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയെങ്കിലും പിവിവിയെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു. മറ്റ് പാര്‍ട്ടികളുടെ പിന്തുണ കൂടി വേണമെന്നത് സര്ക്കാര് രൂപീകരണത്തില്‍ ഗീര്‍ട്ട് വില്‍ഡേര്‍സിന് വെല്ലുവിളിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയെങ്കിലും പിവിവിയെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു.
മുന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറായ ഫ്രാന്‍സ് ടിമ്മര്‍മന്‍സ് നയിക്കുന്ന ഇടതുപക്ഷ ചായ്‌വുള്ള ഗ്രീന്‍ലെഫ്റ്റ് ലേബര്‍ പാര്‍ട്ടി സഖ്യം (ജിഎല്‍/പിവിഡിഎ) 25 സീറ്റ് നേടുമെന്നാണ് പ്രവചനം. മധ്യവലതുപക്ഷ എംപിയായ പീറ്റര്‍ ഒംത്സിഗ്റ്റിസിന്റെ ന്യൂ സോഷ്യല്‍ കോണ്‍ട്രാക്റ്റ് പാര്‍ട്ടി (എന്‍എസ്സി) 20 സീറ്റുകള്‍ നേടി നാലാം സ്ഥാനത്തെത്തുമെന്നും എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു. അതേസമയം പിവിവിയുമായി ഒരു സഖ്യത്തിനുമില്ലെന്നും ടിമ്മര്‍മന്‍സ് പ്രതികരിച്ചു.
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മാര്‍ക് റുട്ടെയുടെ ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസി 24 സീറ്റുകള്‍ നേടുമെന്നും പ്രവചനമുണ്ട്. എന്നാല്‍ വില്‍ഡേര്‍സിനെ പിന്തുണയ്ക്കുന്നത് മാര്‍ക് റുട്ടെ നിരസിച്ചിട്ടുണ്ട്. വില്‍ഡേര്‍സിന് ഭൂരിപക്ഷം നേടാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് തന്നെ അദ്ദേഹം പ്രധാനമന്ത്രിയാകുന്നത് സംഭവിക്കില്ലെന്നും റൂട്ടേയുടെ പിന്‍ഗാമിയും സ്ഥാനമൊഴിയുന്ന നീതിന്യായ വകുപ്പ് മന്ത്രി ദിലന്‍ യെസില്‍ഗോസ് സെഗേറിയസ് പറഞ്ഞു. വില്‍ഡേര്‍സിന് ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്ന് കാണിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗതമായി ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിയാണ് അടുത്ത പ്രധാനമന്ത്രിയാകുന്നതെങ്കിലും അങ്ങനെതന്നെ സംഭവിക്കണമെന്നില്ല. പുതിയ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നത് വരെ താല്‍ക്കാലിക അധികാരം റൂട്ടിന് തന്നെയായിരിക്കും. തുടര്‍ച്ചയായ നാല് തവണ റൂട്ടിന്റെ സഖ്യം നയിച്ച 13 വര്‍ഷത്തെ പ്രധാനമന്ത്രിക്ക് ശേഷം നെതര്‍ലന്റിന് ലഭിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന ഈ ഫലം ഭരണഘടനാ സ്തംഭനത്തിലേക്കാണ് നയിക്കാന്‍ പോകുന്നതെന്ന് ഇക്കണമോസിറ്റ് ഇന്റലിജന്‍സ് യൂണിറ്റിലെ കേറ്റ് പാര്‍കര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ഒരു കൂട്ടുകകക്ഷി സര്‍ക്കാരില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയില്‍ വില്‍ഡേര്‍സ് അടുത്തിടെ ആദ്യമായി തന്റെ കടുത്ത ഇസ്ലാം വിരുദ്ധത മയപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. മതം, പശ്ചാത്തലം, ലിംഗം തുടങ്ങിയവ പരിഗണിക്കാതെ എല്ലാവരുടെയും പ്രധാനമന്ത്രിയായിരിക്കും താനെന്നും മറ്റെന്തിനേക്കാളും ജീവിതച്ചെലവിന്റെ പ്രതിസന്ധിക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം പ്രചരണ സമയത്ത് വാഗ്ദാനം ചെയ്തിരുന്നു.