WORLD

മൈക്ക് പെന്‍സിന് ഗ്രാന്‍ഡ് ജൂറിക്ക് മുന്നില്‍ ഹാജരാകാം; ട്രംപിന്റെ ഹര്‍ജി തള്ളി ഫെഡറല്‍ കോടതി

മൈക്ക് പെന്‍സിനെ ചോദ്യം ചെയ്യലില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ട്രംപിന്റെ അവസാന ശ്രമമാണ് പരാജയപ്പെട്ടത്

വെബ് ഡെസ്ക്

അമേരിക്കയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലെ പ്രധാന സാക്ഷി മൈക്ക് പെന്‍സിനെ വെളിപ്പെടുത്തലിന് അനുവദിക്കരുതെന്ന ഡോണാള്‍ഡ് ട്രംപിന്റെ അപ്പീല്‍ ഫെഡറല്‍ കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ട്രംപിന്റെ അഭിഭാഷകര്‍ മേല്‍ക്കോടതികളെ സമീപിച്ചില്ലെങ്കില്‍ മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഗ്രാന്‍ഡ് ജൂറിക്ക് മുന്‍പില്‍ വെളിപ്പെടുത്താം.

അതായത് മൈക്ക് പെന്‍സിനെ ചോദ്യം ചെയ്യലില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ട്രംപിന്റെ അവസാന ശ്രമമാണ് പരാജയപ്പെട്ടത്. 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന അഭിഭാഷകനായ ജാക്ക് സ്മിത്തിന്റെ കൂടി വിജയമാണ് ഈ വിധി.

ഈ വിധി ഡോണാള്‍ഡ് ട്രംപിന് വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്

ജോ ബൈഡനെതിരെ തിരഞ്ഞെടുപ്പ് അട്ടിമറി ആസൂത്രണം ചെയ്തതിന്റെ പ്രധാന സാക്ഷിയാണ് മൈക്ക് പെന്‍സില്‍. മാത്രമല്ല, വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കളുമായുള്ള ബൈഡന്റെ വിയോജിപ്പുകള്‍ ചര്‍ച്ച ചെയ്തതും മൈക്ക് പെന്‍സിന്റെ സാന്നിധ്യത്തിലാണ്. അതിനാല്‍ ഈ വിധി ഡോണാള്‍ഡ് ട്രംപിന് വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

മൈക്ക് സാക്ഷി പറയുന്നതില്‍ പ്രസക്തിയില്ലെന്ന് ഡോണള്‍ഡ് ട്രംപ് വാദിച്ചെങ്കിലും തനിക്ക് അതിന് അര്‍ഹതയുണ്ടെന്ന് മൈക്കും വാദിച്ചു. ജഡ്ജി ജെയിംസ് ബോസ്‌ബെര്‍ഗും ട്രംപിന്റെ വാദം നിരസിക്കുകയായിരുന്നു.

ക്യാപ്പിറ്റോള്‍ ആക്രമണത്തിന്റെ തലേ ദിവസവും ട്രംപുമായി ചര്‍ച്ച നടത്തിയ ചുരുക്കം ചിലരില്‍ പെന്‍സും ഉള്‍പ്പെട്ടിരുന്നു

ട്രംപിന്റെ അഭിഭാഷകന്‍ ജോണ്‍ ഈസ്റ്റ്മാന്‍, ട്രംപിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട മറ്റ് അഭിഭാഷകരായ സിഡ്നി പവല്‍, റൂഡി ഗിയൂലിയാനി, കോണ്‍ഗ്രസ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള സമ്മര്‍ദ്ദമുണ്ടായത്. ക്യാപ്പിറ്റോള്‍ ആക്രമണത്തിന്റെ തലേ ദിവസവും ട്രംപുമായി ചര്‍ച്ച നടത്തിയ ചുരുക്കം ചിലരില്‍ പെന്‍സും ഉള്‍പ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പില്‍ തോറ്റ് വൈറ്റ് ഹൗസ് വിടേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് ഡോണള്‍ഡ് ട്രംപ് പരോക്ഷമായി കലാപത്തിന് ആഹ്വാനം നല്‍കിയത് എന്നായിരുന്നു ആരോപണം.ട്രംപ് തെറ്റാണ് ചെയ്തതെന്നും ട്രംപിന്റെ അശ്രദ്ധമായ നിര്‍ദേശങ്ങള്‍ തന്റെ കുടുംബത്തെയും ക്യാപിറ്റോളിലെ എല്ലാവരെയും അപകടത്തിലാക്കിയെന്നുമാരോപിച്ച് മൈക്ക് രംഗത്തെത്തിയിരുന്നു. ചരിത്രം ട്രംപിനെ പ്രതിക്കൂട്ടിലാക്കുമെന്ന വിവാദ പ്രസ്താവനയും മൈക്ക് നടത്തിയിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം