സല്‍മാന്‍ റുഷ്ദി 
WORLD

റുഷ്ദിയുടെ കരളിന് സാരമായ പരുക്ക്, വെന്റിലേറ്ററില്‍; ഒരു കണ്ണിന് കാഴ്ച നഷ്ടമായേക്കാം, അക്രമി എത്തിയത് പ്രവേശന പാസുമായി

വെബ് ഡെസ്ക്

ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. കരളിനു സാരമായി പരുക്കേറ്റ റുഷ്ദി ശസ്ത്രക്രിയയ്ക്കുശേഷം വെന്റിലേറ്ററിലാണ്. റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടമായേക്കാമെന്ന് അദ്ദേഹത്തിന്റെ പ്രതിനിധിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു. ''വാര്‍ത്ത നല്ലതല്ല. റുഷ്ദിക്ക് സംസാരിക്കാന്‍ കഴിയില്ല. ഒരു കണ്ണ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കൈയിലെ ഞരമ്പുകള്‍ മുറിഞ്ഞു. കുത്തേറ്റ് കരളിനും പരുക്കുണ്ട്'' -റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24കാരനായ ന്യൂജേഴ്‌സി സ്വദേശി ഹാദി മറ്റാറാണ് റുഷ്ദിയെ ആക്രമിച്ചത്. ഇയാള്‍ ന്യൂയോര്‍ക്ക് പോലീസിന്റെ കസ്റ്റഡിയിലാണ്.

വേദിയിലേക്ക് അതിക്രമിച്ച് കയറിയാണ് ഹാദി റുഷ്ദിയെ ആക്രമിച്ചത്. ഹാദിയെ കീഴടക്കുന്നതിനു മുന്‍പായി ആറ് മുതല്‍ എട്ടു തവണ വരെയെങ്കിലും റുഷ്ദിയെ കുത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിത ആക്രമണത്തില്‍, എല്ലാവരും ഒരു നിമിഷം സ്തംഭിച്ചെങ്കിലും, വേദിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി. ഉടന്‍ തന്നെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണ സാധ്യത മുന്‍കൂട്ടി അറിയാന്‍ സാധിച്ചിരുന്നില്ല. പരിപാടിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പോലീസും സ്ഥലത്തുണ്ടായിരുന്നു. പ്രവേശന പാസുള്ളവരെ മാത്രമാണ് അകത്ത് കടത്തിവിട്ടത്.

പ്രവേശന പാസുമായാണ് ഹാദിയും പരിപാടിക്കെത്തിയത്. അതിനാല്‍, ആക്രമണത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അക്രമത്തിനു പിന്നില്‍ ഹാദി മാത്രമാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും ന്യൂയോര്‍ക്ക് പോലീസ് വ്യക്തമാക്കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?