WORLD

ബാള്‍ട്ടിമോര്‍ കപ്പല്‍ അപകടം: രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരം, കാണാതായ ആറു പേര്‍ മരിച്ചിരിക്കാമെന്ന് അധികൃതര്‍

അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് വരെ പാലത്തിന് മധ്യത്തിലായിരുന്നു തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. അപകടശേഷം ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വെബ് ഡെസ്ക്

അമേരിക്കയിലെ മേരിലാന്‍ഡിലെ ബാള്‍ട്ടിമോറില്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നുവീണ് കാണാതായ ആറുപേരും മരിച്ചതായി നിഗമനം. മേരിലാന്‍ഡ് സ്റ്റേറ്റ് പോലീസാണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്. പടാപ്സ്‌കോ നദിയുടെ മുകളിലൂടെയുള്ള പാലത്തിലാണ് സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ ചരക്കു കപ്പല്‍ ഡാലി ഇടിച്ചുകയറിയത്.

അപകട സമയവും പുഴയുടെ ആഴവും ഏറെ പ്രധാനമാണെന്നും അപകടത്തില്‍പ്പെട്ട നിര്‍മ്മാണ തൊഴിലാളികളുടെ കമ്പനിയായ ബ്രൗണര്‍ ബില്‍ഡേഴ്സ് അറിയിച്ചു

അപകടത്തില്‍ നിരവധി വാഹനങ്ങളും പാലത്തിലുണ്ടായിരുന്ന ഇരുപതോളം പേരും നിരവധി വാഹനങ്ങളും നദിയില്‍ വീണിട്ടുണ്ടെന്നാണ് ബാല്‍ട്ടിമോര്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് കെവിന്‍ കാര്‍ട്ട്‌റൈറ്റിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ എട്ട് നിര്‍മാണത്തൊഴിലാളികളും പടാപ്സ്‌കോ നദിയിലേക്ക് വീണിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. തൊഴിലാളികളില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും കാണാതായ മറ്റ് ആറ് പേര്‍ മരിച്ചിക്കാം എന്നാണ് അധികൃതര്‍ നല്‍കുന്ന പ്രതികരണം. അപകട സമയവും പുഴയുടെ ആഴവും ഏറെ പ്രധാനമാണെന്നും അപകടത്തില്‍പ്പെട്ട നിര്‍മ്മാണ തൊഴിലാളികളുടെ കമ്പനിയായ ബ്രൗണര്‍ ബില്‍ഡേഴ്സിലെ സീനിയര്‍ എക്സിക്യൂട്ടീവ് ജെഫ്രി പ്രിറ്റ്സ്‌കര്‍ പറഞ്ഞു.

അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് വരെ പാലത്തിന് മധ്യത്തിലായിരുന്നു തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. അപകടശേഷം ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവര്‍ക്ക് ജീവഹാനി സംഭവിച്ചിരിക്കാമെന്ന് വിലയിരുത്തുമ്പോഴും രക്ഷാ ദൗത്യവും തിരച്ചിലും ഇന്നും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. മുങ്ങല്‍ വിദഗ്ദര്‍ ഉള്‍പ്പെടെ തിരച്ചിലിന്റെ ഭാഗമാകുമെന്നും ബ്രൗണര്‍ ബില്‍ഡേഴ് അറിയിച്ചു.

അപകടത്തില്‍പ്പെട്ട കപ്പല്‍ നിലവില്‍ പാലത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു. അതേസമയം, മലയാളിയ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെതാണ് സിനര്‍ജി കമ്പനി. അപകടം നടക്കുമ്പോള്‍ കപ്പലില്‍ ഉണ്ടായിരുന്നതെല്ലാം ഇന്ത്യക്കാരായ ജീവനക്കാരായിരുന്നു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം