WORLD

'ഷെയ്ഖ് ഹസീനയെ കൈമാറുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കും'; ഇന്ത്യയ്ക്ക് 'ലജ്ജാകരമായ അവസ്ഥ' സൃഷ്ടിക്കുന്നുവെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

ഊഹാപോഹങ്ങളുടെ ആവശ്യമില്ലെന്നും ഹസീന നിരവധി കേസുകള്‍ നേരിടുന്നുണ്ടെന്നും റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഹുസൈന്‍ പറഞ്ഞു

വെബ് ഡെസ്ക്

മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‍ക്കെതിരായ സേുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരെ കൈമാറുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മുഹമ്മദ് തൗഹീദ് ഹുസൈന്‍ പറഞ്ഞു. തന്‌റെ സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഈ മാസം ആദ്യമാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

ഊഹാപോഹങ്ങളുടെ ആവശ്യമില്ലെന്നും ഹസീന നിരവധി കേസുകള്‍ നേരിടുന്നുണ്ടെന്നും റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഹുസൈന്‍ പറഞ്ഞു. മുന്‍പ്രധാനമന്ത്രിയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം രാജ്യത്തിന്‌റെ ആഭ്യന്തര, നിയമ മന്ത്രിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അഭയം തേടാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതിനിടയില്‍ ഹസീന ന്യൂഡല്‍ഹിയില്‍ തുടുന്നത് അയല്‍ രാജ്യമായ ഇന്ത്യയ്ക്ക് 'ലജ്ജാകരമയ അവസ്ഥ' സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'ഇത് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ഇന്ത്യയ്ക്ക് ഇത് അറിയാമെന്നും അവര്‍ ഇത് ശ്രദ്ധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ' ഹുസൈന്‍ പറഞ്ഞു. ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ഒരഭിപ്രായവും പറഞ്ഞിട്ടില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്‌റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരില്‍ വിദേശകാര്യ ഉപദേഷ്ടാവാണ് ഹുസൈന്‍.

ഷെയ്ഖ് ഹസീനയും അവരുടെ പാര്‍ട്ടിയായ അവാമി ലീഗിലെ അംഗങ്ങളും ബംഗ്ലാദേശിലെ രണ്ട് കൊലപാതക കേസുകളില്‍ പ്രതികളാണ്. രാജ്യത്തുടനീളമുള്ള അക്രമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഓഗസ്റ്റ് അഞ്ചിനാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലെത്തിയത്. പ്രതിഷേധങ്ങള്‍ നടന്ന സമയത്തെ കൊലപാതകം, പീഡനം, വംശഹത്യ എന്നിവയ്ക്ക് ഹസീന ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ അന്വേഷണം നടത്തി മൂന്നാമത്തെ കേസ് ആരംഭിച്ചതായി ആഭ്യന്തര കോടതിയായ ഇന്‌റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിന്‌റെ ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ ഡപ്യൂട്ടി ഡയറക്ടര്‍ അതാര്‍ റഹ്‌മാന്‍ പറഞ്ഞു.

ഹസീന ധാക്കയില്‍നിന്ന് രക്ഷപ്പെട്ടതിനുശേഷം പ്രതിഷേധക്കാര്‍ അവരുടെ വസതിില്‍ ഇടിച്ചുകയറുകയും അവാമി ലീഗുമായി ബന്ധപ്പെട്ട ആളുകളെയും സ്മാരകങ്ങളെയും ആക്രമിക്കുകയും ചെയ്തു. ഹസീനയുടെ മൂന്ന് മുന്‍ മന്ത്രിമാരും ഉപദേശകരും ഇതിനോടകം ബംഗ്ലാദേശില്‍ അറസ്റ്റിലായിട്ടുണ്ട്.

പ്രതിഷേധത്തിനിടെ നടന്ന അക്രമങ്ങളെയും കൊലപാതകങ്ങളെയും കുറിച്ച് അന്വേഷിക്കണമെന്ന് പുറത്തായതിനുശേഷമുള്ള തന്‌റെ പ്രസ്താവനയില്‍ ഹസീന ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ഹസീന പ്രതികരിച്ചിട്ടില്ല. അതേസമയം ഹസീന ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്നും കുടുംബത്തിന്‌റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയെത്തുടര്‍ന്ന് പദവി രാജിവെച്ച് രാജ്യംവിട്ടു പോകുക മാത്രമാണ് ചെയ്തതെന്നും ഹസീനയുടെ മകന്‍ സജീബ് വാസെദ് പറഞ്ഞു.

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി

'സുരാജേട്ടന് ഞങ്ങളുടെ ഏരിയയിലുളള ചേട്ടന്മാരുടെ വൈബ്'; 'മുറ'യിലെ ജോബിൻ ദാസ് ചെങ്കൽച്ചൂളയിലെ വൈറൽ ഡാൻസിന്റെ കൊറിയോ​ഗ്രാഫർ

'കൈതി 2' വിൽ റോളക്‌സ് ഉണ്ടാവുമോ? 'റോളക്സ്' സിനിമയാകുമോ?; മറുപടിയുമായി സൂര്യ