WORLD

കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതിന് അറസ്റ്റ്; അവതാരകന് നല്‍കിയ ശമ്പളം തിരികെ ആവശ്യപ്പെട്ട് ബിബിസി

നവംബറില്‍ അറസ്റ്റിലായതിനുശേഷം ശമ്പളമായി നല്‍കിയ തുകയാണ് ബിബിസി തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്

വെബ് ഡെസ്ക്

കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതിന്‌റെ പേരില്‍ അറസ്റ്റിലായ ഹ്യൂ എഡ്വേര്‍ഡിനോട് ശമ്പളമായി നല്‍കിയ രണ്ട് ലക്ഷം പൗണ്ട് (ഏകദേശം രണ്ടേ കാല്‍ കോടി രൂപ) തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് ബിബിസി. നവംബറില്‍ അറസ്റ്റിലായതിനുശേഷം ശമ്പളമായി നല്‍കിയ തുകയാണ് ബിബിസി തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ശമ്പളം തിരികെ നല്‍കാന്‍ എഡ്വേര്‍ഡ് വിസമ്മതിച്ചാല്‍ നിയമനടപടി സ്വീകരിക്കുമോ എന്ന് ബിബിസി വ്യക്തമാക്കിയിട്ടില്ല.

ബിബിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രിലില്‍ ജോലിയില്‍നിന്ന് വിരമിക്കുന്നതുവരെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വാര്‍ത്താ അവതാരകനും പത്രപ്രവര്‍ത്തകനുമായിരുന്നു ഹ്യൂ എഡ്വേര്‍ഡ്. അദ്ദേഹത്തിന്‌റെ വാര്‍ഷിക ശമ്പളം 479,999 പൗണ്ടിനു മുകളിലായിരുന്നു. 2019-ലെ പൊതുതിരഞ്ഞെടുപ്പും എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരവും ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്ത ബിബിസിയുടെ മുഖമായിരുന്നു എഡ്വേര്‍ഡ്.

കുട്ടികളുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ നിര്‍മിച്ചതിന് മൂന്ന് കേസുകളില്‍ അറസ്റ്റിലായതിനുശേഷവും അഞ്ച് മാസത്തേക്ക് ശമ്പളം വാങ്ങുന്നത് അദ്ദേഹം തുടര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സസ്‌പെന്‍ഷനിലായ ഹ്യൂവിനെ നാല് മാസത്തിനുശേഷമാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഏപ്രില്‍വരെ അദ്ദേഹം ബിബിസിയില്‍നിന്ന് രാജിവെച്ചിരുന്നില്ല. കുട്ടികളുടെ ചിത്രങ്ങള്‍ അപമര്യാദയായി ചിത്രീകരിച്ചതിന് ജൂലൈയിലാണ് ഇദ്ദേഹം കുറ്റസമ്മതം നടത്തിയത്.

ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങള്‍ക്കായി യുവാവിന് പണം നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ മുതല്‍ അദ്ദേഹം സ്‌ക്രീനില്‍ ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യുന്നതിനും രാജിവെയ്ക്കുന്നതിനുമിടയില്‍ എഡ്വേര്‍ഡിന് നല്‍കിയ ശമ്പളം ഏകദേശം 2000000 പൗണ്ട് തിരികെനല്‍കാന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് മാനേജ്‌മെന്‌റിന് അധികാരം നല്‍കിയതായി ബിബിസി ബോര്‍ഡ് പറഞ്ഞു. അറസ്റ്റിനെക്കുറിച്ച് നേരത്തേ അറിയാമായിരുന്നെന്നും എന്നാല്‍ എഡ്വേര്‍ഡ് നേരിടുന്ന ആരോപണങ്ങളുടെ തീവ്രത അറിയില്ലായിരുന്നെന്നും ബിബിസി പറഞ്ഞു.

2020നും 2022നും ഇടയിലാണ് ഇദ്ദേഹം കുറ്റകൃത്യങ്ങള്‍ നടത്തിയതെന്നും വാട്‌സാപ് ചാറ്റ് വഴി 47 ചിത്രങ്ങള്‍ പങ്കിട്ടെന്നും മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു. ഇതില്‍ ഏഴെണ്ണം ഗൗരവതരമായതും രണ്ടെണ്ണം ഏഴും ഒമ്പതും വയസ് പ്രായമുള്ള കുട്ടിയുടെ അശ്ലീല വീഡിയോകളുമാണ്.

ഇരട്ടജീവിതം നയിച്ച ഒരു വ്യക്തിയായിരുന്നു ഹ്യൂ എഡ്വേര്‍ഡ് എന്ന് ബിബിസി ചെയര്‍മാന്‍ സാമിര്‍ ഷാ പറഞ്ഞു. ഏറെ ആരാധിക്കപ്പെട്ടിരുന്ന ബ്രോഡ്കാസ്റ്റര്‍ ആയിരുന്നെങ്കിലും പ്രേക്ഷകരുടെയും ജീവനക്കാരുടെയും വിശ്വാസത്തെ അദ്ദേഹം വഞ്ചിക്കുകയായിരുന്നുവെന്നും ഷാ പറഞ്ഞു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം