WORLD

സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് കൗമാരക്കാരന് പണം നൽകി; അവതാരകനെ സസ്പെൻഡ് ചെയ്ത് ബിബിസി

ലഭിച്ച പണം കുട്ടി മയക്കുമരുന്നിനായി ചെലവാക്കിയെന്ന് കുടുംബം

വെബ് ഡെസ്ക്

17 വയസ്സുകാരനോട് സ്വകാര്യ ഫോട്ടോകള്‍ ആവശ്യപ്പെട്ട അവതാരകനെ സസ്പെന്‍ഡ് ചെയ്ത് ബിബിസി. ലൈംഗികത വെളിവാക്കുന്നവിധത്തിലുള്ള ചിത്രം ആവശ്യപ്പെട്ട് കൗമാരക്കാരന് അവതാരകൻ പണം നൽകിയെന്ന് 'ദ സണ്‍' ദിനപത്രമാണ് വാർത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് നടപടി.

മൂന്ന് വര്‍ഷത്തിനിടെ അവതാരകന്‍ 35,000 പൗണ്ട് (37.12 ലക്ഷം രൂപ) രൂപ കൈമാറിയെന്നാണ് കുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. പണം കൈമാറുമ്പോള്‍ കുട്ടിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. ലഭിച്ച പണം കുട്ടി മയക്കുമരുന്നിനായി ചെലവാക്കിയെന്നും കുടുംബം ആരോപിച്ചു.

കമ്പനിയുടെ നയങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തിയാണ് നടന്നതെന്ന് വ്യക്തമായതോടെ അവതാരകനെ സസ്‌പെന്‍ഡ് ചെയ്തെന്ന് ബിബിസി

പരാതിയുമായി മെയ് 19 ന് കുടുംബം ബിബിസിയെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. പരാതി നല്‍കിയതിന് ശേഷവും അവതാരകൻ ജോലിയിൽ തുടർന്നു. തുടർന്നാണ് കുടുംബത്തിന്റെ ആരോപണം പത്രവാർത്തകളായി പുറത്തുവന്നത്. മെയ് മാസത്തിൽ പരാതി ലഭിച്ചിരുന്നെന്ന് ബിബിസി വ്യക്തമാക്കുന്നു. പരാതിയിലെ ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തിയതാണ് ചെറിയ കാലതാമസത്തിനിടയാക്കിയതെന്നാണ് വിശദീകരണം. കമ്പനിയുടെ നയങ്ങൾക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയപ്പോൾ തന്നെ നടപടി സ്വീകരിച്ചെന്നും ബിബിസി വ്യക്തമാക്കി. കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കണമെങ്കിൽ കൃത്യമായ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്നും ചാനൽ അധികൃതർ പറയുന്നു.

ബിബിസിയുടെ ഭാഗത്ത് നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ലണ്ടൻ പോലീസ് വ്യക്തമാക്കി. കമ്പനിക്ക് പരാതികളുണ്ടെങ്കിൽ അന്വേഷണം പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കാമെന്നാണ് പോലീസ് നിലപാട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം