WORLD

''ഇതിനേക്കാള്‍ നല്ലത് കഴുത്തറുക്കുന്നതായിരുന്നു''-താലിബാന്‍ വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ച് മര്‍വ്വ പറയുന്നു

ഒരു മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നഴ്‌സിങ് ബിരുദത്തിനുള്ള പ്രവേശന പരീക്ഷ പാസായ 19 കാരിയുടെ ജീവിതം വീട്ടിനുളളിൽ മാത്രമായി.മർവ്വ ആയിരക്കണക്കായ അഫ്ഗാൻ പെൺകുട്ടികളുടെ പ്രതീകം

വെബ് ഡെസ്ക്

ആ അഫ്ഗാന്‍ കുടുംബത്തില്‍ നിന്ന് കോളേജിലേക്ക് പോകുന്ന ആദ്യത്തെ സ്ത്രീയാകാന്‍ മര്‍വ്വയ്ക്ക് ഏതാനും മാസങ്ങള്‍ കൂടി പിന്നിട്ടാല്‍ മതിയായിരുന്നു. എന്നാല്‍ പഠിക്കാനായി തന്റെ സഹോദരന്‍ ഒറ്റയ്ക്ക് പോകുന്നത് വേദനയോടെ നോക്കിനില്‍ക്കാന്‍ മാത്രമേ ഇനി അവള്‍ക്ക് കഴിയൂ. താലിബാന്‍ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങളില്‍ പെട്ട് സ്വപ്‌നങ്ങള്‍ പൊലിഞ്ഞുപോയ കഥകളിലേക്ക് ഒന്നുകൂടി.

താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനില്‍ സ്ത്രീ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ഒരു വര്‍ഷമായി താലിബാന്‍ അവിടെ സ്ത്രീ സ്വാതന്ത്ര്യം വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടികൾ തുടരുകയാണ്.ആ കൂട്ടത്തില്‍ അവസാനം വന്നതാണ് അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് എല്ലാ സര്‍വകലാശാലകളിലും വിദ്യാഭാസം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്. അഫ്ഗാന്‍ തലസ്ഥാനത്തെ ഒരു മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നഴ്‌സിങ് ബിരുദത്തിനുള്ള പ്രവേശന പരീക്ഷ പാസായ 19 കാരി മര്‍വ്വയുടെ ആഗ്രഹങ്ങളെ പാടേ കാറ്റില്‍ പറത്തിക്കളഞ്ഞു താലിബാന്റെ 'പുതിയ നിയമം'.

''സ്ത്രീകളുടെ തലവെട്ടാന്‍ അവര്‍ ഉത്തരവിട്ടിരുന്നെങ്കില്‍ അത് പോലും ഈ നിരോധനത്തേക്കാള്‍ നന്നായേനെ'' മര്‍വ്വ പറയുന്നു. ''മൃഗങ്ങളേക്കാള്‍ മോശമായാണ് അവര്‍ ഞങ്ങളോട് പെരുമാറുന്നത്. മൃഗങ്ങള്‍ക്ക് സ്വന്തമായി എവിടെ വേണമെങ്കിലും പോകാം, പക്ഷേ ഇവിടെ പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പേലുമുള്ള അവകാശമില്ല'' അവള്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ സഹോദന്‍ ഹമീദിനൊപ്പം ഓരോ ദിവസവും ക്യാമ്പസ് ജീവിതം ആസ്വദിക്കുന്നതിന്റെ ത്രില്ലിലായിരുന്നു മര്‍വ്വ. എന്നാല്‍ അവളുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു കഴിഞ്ഞു, ഭാവി ഇരുട്ടിലായി.

''മൃഗങ്ങളേക്കാള്‍ മോശമായാണ് അവര്‍ ഞങ്ങളോട് പെരുമാറുന്നത്. മൃഗങ്ങള്‍ക്ക് സ്വന്തമായി എവിടെ വേണമെങ്കിലും പോകാം, പക്ഷേ ഇവിടെ പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പേലുമുള്ള അവകാശമില്ല''

മര്‍വ്വയും ഹമീദും ഒരു ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മാതാപിതാക്കള്‍ അവരെ വളരെയധികം പിന്തുണച്ചിരുന്നു. മര്‍വ്വയുടെ സ്വപ്‌നങ്ങളും വളരെ വലുതായിരുന്നു. അഫ്ഗാനിസ്ഥാന്‍ വിദൂര പ്രദേശങ്ങളില്‍ സഞ്ചരിച്ച് അവിടെയുള്ള സ്ത്രീകള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ അവള്‍ പദ്ധതിയിട്ടിരുന്നു. പ്രസവസമയത്ത് അമ്മമാരുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഇല്ലാതാക്കാനും അവരെ സേവിക്കാനും ആ പെണ്‍കുട്ടി അതിയായി ആഗ്രഹിച്ചു. എന്നാല്‍ തന്റെ കൈയ്യെത്തും ദൂരത്ത് എല്ലാം നഷ്ടപ്പെടുന്നത് നിസ്സഹായയായി നോക്കി നില്‍ക്കാന്‍ മാത്രമേ അവള്‍ക്ക് കഴിയുന്നുള്ളു. സമൂഹത്തെ സേവിക്കാന്‍ കൊതിച്ചവള്‍ ഇനി വീട്ടിലിരുന്ന് അവളുടെ ആറ് ഇളയ സഹോദരങ്ങളെ പഠിപ്പിക്കണം.

ആ കുടുംബത്തിന്റെ ഏക അത്താണിയായ അവരുടെ പിതാവ് പച്ചക്കറി വ്യാപാരിയാണ്. തന്റെ ഏറ്റവും ചെറിയ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് മര്‍വ്വയുടെ അമ്മ പറഞ്ഞു, '' ചരിത്രം ആവര്‍ത്തിക്കുന്നതായി എനിക്ക് തോന്നുന്നു''. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് താലിബാന്റെ ആദ്യ ഭരണകാലത്ത് അവര്‍ക്കും പഠനം നിര്‍ത്തേണ്ടി വന്നിരുന്നു. 1966നും 2001 നും ഇടയിലായിരുന്നു ആ ഇരുണ്ട കാലഘട്ടം.മകന്‍ ലക്ഷ്യങ്ങള്‍ തേടി പോകുമ്പോള്‍ സന്തോഷിക്കുന്ന ആ അമ്മയ്ക്ക് മകളുടെ ഭാവി കണ്മുന്നില്‍ വച്ച് നഷടപ്പെടുന്നത് വേദനയോടെ കണ്ടു നില്‍ക്കാനേ കഴിയുന്നുള്ളു. തന്നോടൊപ്പം സഹോദരിയും അവളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നത് കാണാന്‍ ആഗ്രഹിച്ച സഹോദരന്‍ ഹമീദും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു.

കഴിഞ്ഞ കുറേ നാളുകളായി സ്ത്രീകളെ പൊതു ജീവിതത്തില്‍ നിന്നും പിഴിതെറിയാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ ജോലികളില്‍ നിന്ന് സ്ത്രീകള്‍ സാവധാനം പുറന്തള്ളപ്പെടുന്നു.

ഇത് ഒരു മര്‍വ്വയുടെ മാത്രം ദുര്‍വ്വിധിയല്ല. താലിബാന്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ പെണ്‍കുട്ടികളുടെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് നിയന്ത്രണങ്ങള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് ഉന്നതവിദ്യാഭ്യാസം കൈവരിക്കാനൊരുങ്ങുന്ന പെണ്‍കുട്ടികളെ വെട്ടിലാക്കിക്കൊണ്ട് ഇത്തരമൊരു തീരുമാനം.

കഴിഞ്ഞ കുറേ നാളുകളായി സ്ത്രീകളെ പൊതു ജീവിതത്തില്‍ നിന്നും പിഴിതെറിയാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ ജോലികളില്‍ നിന്ന് സ്ത്രീകള്‍ സാവധാനം പുറന്തള്ളപ്പെടുന്നു. ഒരു പുരുഷന്‍ കൂടെയില്ലാതെ യാത്ര ചെയ്യുന്നതില്‍ നിന്നും അവരെ വിലക്കി.ശരീരം മുഴുവന്‍ മൂടി മാത്രമേ പൊതുസ്ഥലങ്ങളില്‍ ഇറങ്ങാന്‍ അനുവാദമുള്ളു. പാര്‍ക്കുകളിലും ജിമ്മുകളിലും മേളകളിലുമൊക്കെ പോകുന്നതില്‍ നിന്ന് സ്ത്രീകളെ മുഴുവനായും വിലക്കി.

ഇസ്ലാമിക തത്വങ്ങളെയും അഫ്ഗാന്‍ സംസ്‌കാരത്തെയും അപമാനിക്കുന്ന തരത്തിലാണ് വിദ്യാര്‍ഥികള്‍ പെരുമാറുന്നത് എന്നാണ് വിലക്കിനെ ന്യായീകരിച്ചു കൊണ്ട് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം പറയുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ