പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന് സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ കല്ലറയില്‍ അന്ത്യ വിശ്രമം. വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിച്ചു.
അന്തരിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തിങ്കളാഴ്ച മുതൽ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഒരു ലക്ഷത്തോളം പേരാണ് പൊതുദർശനത്തിൽ പങ്കെടുത്തത്. ഇറ്റലി, ജര്‍മനി, പോളണ്ട് എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളടക്കം പ്രമുഖര്‍ ചടങ്ങില്‍ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
കേരളത്തില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായും സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കുന്നുണ്ട്. ദൈവമേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന അവസാന വാക്കുകളോടെയാണ് ബെനഡിക്ട് പതിനാറാമന്‍ വിടപറഞ്ഞത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്നാണ് 2005ല്‍ ബെനഡിക്ട് പതിനാറാമൻ സ്ഥാനാരോഹിതനായത്. 2005 മുതല്‍ 2013 വരെ സഭയുടെ തലവനായി തുടർന്നു. അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.
ജോസഫ് അലോഷ്യസ് റാറ്റ്‌സിങ്ങറെന്നാണ് ബെനഡിക്ട് പരിനാറാമന്‍റെ യഥാര്‍ഥ പേര്. 1951 ജൂണില്‍ വൈദികപ്പട്ടം ലഭിക്കുകയും ചെയ്തു. വെെദ്യശാസ്ത്ര- താത്വിക മേഖലയിലും നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.