WORLD

ഹമാസിനെ നേരിടാന്‍ ഇസ്രയേലില്‍ ഐക്യമന്ത്രിസഭ; പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍സ് മന്ത്രിയാകും

ഗാസയിലെ ഹമാസിനെതിരെ നടത്തുന്ന സൈനിക നടപടിക്ക് പുറമെ മറ്റൊരു നയമോ നിയമങ്ങളോ ഐക്യ സര്‍ക്കാര്‍ പരിധിയില്‍ വരില്ലെന്നും യൂണിറ്റി പാര്‍ട്ട്

വെബ് ഡെസ്ക്

ഇസ്രയേല്‍-ഹമാസ് സംഘര്‍ത്തെ നേരിടാന്‍ ഭരണ- പ്രതിപക്ഷ ഐക്യസര്‍ക്കാര്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍സും ഉള്‍പ്പെടുന്നതായിരിക്കും ഐക്യമന്ത്രിസഭ. ബെന്നി ഗാന്‍സ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെഞ്ചമിന്‍ നെതന്യാഹു, ബെന്നി ഗാന്‍സ്, പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പുതിയ യുദ്ധ മന്ത്രിസഭയ്ക്ക് രൂപം നല്‍കാന്‍ ധാരയായതായി ഗാന്‍സിന്റെ നാഷണല്‍ യൂണിറ്റി പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.

ഗാസയിലെ ഹമാസിനെതിരെ നടത്തുന്ന സൈനിക നടപടിക്ക് പുറമെ മറ്റൊരു നയമോ നിയമങ്ങളോ ഐക്യ സര്‍ക്കാര്‍ പരിധിയില്‍ വരില്ലെന്നും യൂണിറ്റി പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ നെതന്യാഹു സര്‍ക്കാരിലെ കക്ഷികളുടെ സ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങളൊന്നും വ്യക്തമല്ല. മുന്‍ ഇസ്രയേല്‍ പ്രതിരോധ സേനാ അംഗങ്ങളുടെ മേധാവിയായ ഗാഡി ഐസന്‍കോട്ടും സ്ട്രാറ്റജിക് അഫയര്‍സ് മന്ത്രി റോണ്‍ ഡെര്‍മറും മന്ത്രിസഭയുടെ നിരീക്ഷകരായുണ്ടാകുമെന്ന് ഇസ്രയേലി മാധ്യമമായ ഹാരറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്രയേലിലെ ജുഡീഷ്യറിയുടെ അധികാര പരിധി പരിഷ്കാരങ്ങള്‍ക്കെതിരെ നെതന്യാഹു സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് ഹമാസുമായുള്ള സംഘര്‍ഷ സാഹചര്യം ഉടലെടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം, ഹമാസിനെതിരെ വ്യോമാക്രമണത്തിന് പുറത്ത് കരയുദ്ധത്തിനും ഇസ്രയേല്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി മൂന്നു ലക്ഷം സൈനികരെ ഗാസ മുനമ്പിലെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ഹമാസിനെ ഗാസയില്‍ നിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചാണ് സൈനികരെ വിന്യസിച്ചത്. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് പ്രഖ്യാപിച്ചത്. ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലട്ടും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഐക്യമന്ത്രിസഭുയുടെ തീരുമാനം വന്നിരിക്കുന്നത്. നിലവില്‍ സംഘര്‍ഷത്തില്‍ 1200 ഇസ്രയേലികളും 1055 പലസ്തീനികളുമാണ് കൊല്ലപ്പെട്ടത്.

പാലക്കാട് ലീഡ് തുടര്‍ന്ന് കൃഷ്ണകുമാര്‍, പ്രിയങ്കയുടെ ലീഡ് അമ്പതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ സഖ്യം, മഹാരാഷ്ട്രയില്‍ എന്‍ഡിഎ| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ