WORLD

'യഥാർഥ വിജയത്തെ തടയുന്നത് നെതന്യാഹു'; ഇസ്രയേൽ യുദ്ധ മന്ത്രിസഭയിൽനിന്ന് ബെന്നി ഗാന്റ്സ് രാജിവച്ചു

വെബ് ഡെസ്ക്

ഗാസയുമായുള്ള യുദ്ധം കൂടുതൽ മോശം അവസ്ഥയിലേക്ക് കൊണ്ടുപോകുന്നത് പ്രധാനമന്ത്രി നെതന്യാഹുവാണെന്നാരോപിച്ച് യുദ്ധ മന്ത്രിസഭയുടെ ഭാഗമായിരുന്ന ബെന്നി ഗാന്റ്സ് രാജിവച്ചു. "ദൗർഭാഗ്യവശാൽ യഥാർഥ വിജയത്തിലേക്കെത്തുന്നതിൽ നിന്ന് നെതന്യാഹു നമ്മളെ തടഞ്ഞു നിർത്തുകയാണ്" ഇതാണ് ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾക്കും വേദനകൾക്കുമെല്ലാം കാരണം എന്നായിരുന്നു ഗാന്റ്സ് മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്.

ഹമാസുമായുള്ള തർക്കം നിലനിൽക്കുമ്പോൾ തന്നെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീയതി തീരുമാനിക്കാൻ ഗാന്റ്സ് നെതന്യാഹുവിനോട് ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ഈ സാഹചര്യത്തിൽ പിന്നോട്ട് പോകരുത് എന്നും ശക്തമായി കൂടെ സൈന്യത്തോടൊപ്പം നിൽക്കേണ്ട സമയമാണ് ഇത് എന്നുമായിരുന്നു ഗാന്റ്സിനുള്ള നെതന്യാഹുവിന്റെ മറുപടി ട്വീറ്റ്.

ഗാന്റ്സിന്റെ നിലപാട് പ്രധാനപ്പെട്ടതും ശരിയുമാണെന്നും പറഞ്ഞു ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് രംഗത്തെത്തിയിരുന്നു. ഗാന്റ്സിന്റെ രാജി പ്രഖ്യാപനം പുറത്ത് വന്നയുടൻ തന്നെ തനിക്ക് യുദ്ധ മന്ത്രിസഭയിൽ സ്ഥാനം നൽകണമെന്ന് ദേശീയ സുരക്ഷ വകുപ്പ്മന്ത്രി ഇത്തമാർ ബെൻ ഗ്വിറും ആവശ്യപ്പെട്ടു. അമേരിക്ക മുന്നോട്ടു വയ്ക്കുന്ന വെടിനിർത്തൽ ഇസ്രയേൽ അംഗീകരിക്കുകയാണെങ്കിൽ, തങ്ങൾ പിന്മാറി സർക്കാർ തകർത്തുകളയുമെന്നു പറഞ്ഞ വ്യക്തി കൂടിയാണ് ഇത്തമാർ ബെൻ ഗ്വിർ.

ഗാസയിലെ ഹമാസിന്റെ ഭരണം അവസാനിപ്പിക്കുന്നതുൾപ്പെടെ ഈ സർക്കാരിന്റെ ആറ് പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും വ്യത്യസ്ത രാജ്യങ്ങളായി ഭരണം മുന്നോട്ടുകൊണ്ടു പോകുന്നതിനും ഗാന്റ്സ് നെതന്യാഹുവിന് ജൂൺ 8 വരെ സമയം നൽകിയിരുന്നു. ഈ വാക്കുകൾ ചിലപ്പോൾ ഇസ്രയേലിനെ പാരാജയപ്പെടുത്തുമെന്നാണ് നെതന്യാഹു നൽകിയ മറുപടി.

പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രധാന വിമർശകൻ കൂടിയായ ഗാന്റ്സ് സേനയിൽ നിന്ന് വിരമിച്ച ജനറലുമാണ്. ഒക്ടോബർ 7ന് നടന്ന ആക്രമണത്തിന് ശേഷമാണ് ഗാന്റ്സ് കൂടി യുദ്ധമന്ത്രിസഭയുടെ ഭാഗമാവുനത്. നെതന്യാഹുവും പ്രതിരോധ മന്ത്രി യൊഹാവ് ഗാലന്റും ഗാൻറ്സും ചേരുന്നതാണ് യുദ്ധമന്ത്രിസഭ.

ഗാന്റ്സ് വ്യക്തിപരമായി സർക്കാരിൽ നിന്ന് പിൻവാങ്ങുക മാത്രമല്ല, അദ്ദേഹത്തിന്റെ പാർട്ടി കൂടി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയായിരുന്നു. എങ്കിലും 120 അംഗ സഭയിൽ 64 അംഗങ്ങളുടെ പിന്തുണ നെതന്യാഹുവിനുണ്ട്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം ഇസ്രായേൽ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളോട് വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയതിനു പിന്നാലെയാണ് ഗാന്റ്സിന്റെ രാജി. ഗാന്റ്സിന്റെ പാർട്ടി നാഷണൽ യൂണിറ്റി യുദ്ധമന്ത്രിസഭയിൽ പ്രധാനപ്പെട്ട അഞ്ചു സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. സർക്കാരിനെ തീവ്രവലത് നിലപാടുള്ളവരിൽ നിന്ന് സന്തുലിതമാക്കാൻ സഹായിച്ചിരുന്ന വ്യക്തിയായിരുന്നു ഗാന്റ്സ്.

ഇസ്രയേൽ പ്രതിരോധ സേനയുടെ ഗാസ ഡിവിഷന്റെ ചുമതലയുള്ള ബ്രിഗേഡിയർ ജനറൽ ആവി റോസെൻഫീൽഡിന്റെ രാജിയും ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഒക്ടോബർ 7 ന് നടന്ന ആക്രമണം തനിക്ക് തടയാൻ സാധിച്ചില്ല എന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും പറഞ്ഞാണ് അദ്ദേഹം രാജി വയ്ക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും