WORLD

റഷ്യ - യുക്രെയ്ൻ യുദ്ധ ചിത്രം മാറുമോ? ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി ബൈഡൻ

റഷ്യക്കെതിരെ ആക്രമണം ശക്തമാക്കാൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ഇടപെടൽ

വെബ് ഡെസ്ക്

യുക്രെയ്ന് യുഎസ് നൽകിയ ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കാൻ അനുമതി നൽകി പ്രസിഡന്‍റ് ജോ ബൈഡൻ. ദീർഘദൂര മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇതുവരെയുണ്ടായിരുന്ന നിയന്ത്രണമാണ് നീക്കിയത്. 300 കിലോമീറ്റർ ദൂരപരിധിയുള്ള ATACMS മിസൈലുകൾ ഉപയോഗിക്കാനാണ് അനുമതി. റഷ്യക്കെതിരെ ആക്രമണം ശക്തമാക്കാൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ഇടപെടൽ. എന്നാൽ ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പ്രസിഡന്‍റ് പദവിയൊഴിയാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ നിർണായക തീരുമാനം. യുക്രെയ്നെതിരായ യുദ്ധമുഖത്ത് റഷ്യ ഉത്തരകൊറിയൻ സൈനികരെ കൂടി വിന്യസിച്ചതിന് പിന്നാലെയാണിത്. യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ബൈഡൻ അനുമതി നൽകുന്നതോടെ ബ്രിട്ടനും ഫ്രാൻസും റഷ്യക്കെതിരായി ദീർഘദൂര മിസൈൽ ഉപയോഗത്തിന് അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ.

കുർസ്ക് മേഖലയിലാണ് നിലവിൽ റഷ്യ - ഉത്തരകൊറിയൻ സൈനിക വിന്യാസം യുക്രെയ്ന് വലിയ ഭീഷണിയാകുന്നത്. ഇവിടെ ഏകദേശം 11,000ത്തിനടുത്ത് ഉത്തരകൊറിയൻ സൈനികർ മാത്രമുണ്ടെന്നാണ് യുക്രെയ്ൻ കണക്കുകൂട്ടൽ. എന്നാൽ ദീർഘദൂര മിസൈലുകൾക്ക് അനുമതി നൽകിയാലും യുദ്ധഗതിയിൽ വലിയ മാറ്റമുണ്ടാകില്ലെന്ന് വിലയിരുത്തുന്ന നിരീക്ഷകരുണ്ട്. ഇരുകൂട്ടരും സൈനിക ശക്തിയിൽ തുല്യനിലയിലേക്ക് എത്തുമെന്നാണ് ഇവരുടെ പക്ഷം.

ക്രെയ്‌നിന്റെ ഊര്‍ജ സംവിധാനങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് റഷ്യ കഴിഞ്ഞ രാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ 120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചെന്നാണ് കണക്കുകള്‍. ആക്രമണങ്ങളില്‍ എട്ട് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചുള്ള വ്യാപകമായ ആക്രമണമാണ് റഷ്യ നടത്തിയത് എന്നാണ് യുക്രെയ്ന്‍ എയര്‍ ഫോഴ്‌സ് നല്‍കുന്ന വിശദീകരണം. 

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി