WORLD

ഉച്ചഭക്ഷണത്തിന് ഇടവേളയെടുത്തതിന് ജീവനക്കാരനെ പിരിച്ചുവിട്ട് ബിഎംഡ്ബ്ല്യു: 16,000 പൗണ്ട് നഷ്ടപരിഹാരം വിധിച്ച് കോടതി

വെബ് ഡെസ്ക്

ഉച്ചഭക്ഷണം കഴിക്കാൻ ഇടവേളയെടുത്താൽ ജോലി നഷ്ടമാകുമോ? ആകുമെന്നാണ് റയാന്‍ പാര്‍ക്കിന്‍സന്റെ അനുഭവം. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ജീവനക്കാരനായിരുന്ന റയാനെ 2019 ലാണ് കമ്പനി പിരിച്ചുവിട്ടത്. എന്നാൽ നിയമ പോരാട്ടത്തിൽ വിജയം നേടിയിരിക്കുകയാണ് റയാനിപ്പോൾ. 16,000 പൗണ്ടാണ്‌ നഷ്ടപരിഹാരമായി കോടതി വിധിച്ചത്.

ഓക്‌സ്‌ഫോര്‍ഡ് ഫാക്ടറിയിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു റയാന്‍ പാര്‍ക്കിന്‍സൺ. ഓവര്‍ടൈം ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെ ബര്‍ഗര്‍ കിങില്‍ ഉച്ചഭക്ഷണം കഴിച്ചു. മാനേജറെ അറിയിക്കാതെ ഉച്ചഭക്ഷണം കഴിക്കാന്‍ പോയതിനായിരുന്നു നടപടി. എന്നാല്‍ മാനേജറുടെ അറിവോടെയായിരുന്നു പുറത്തുപോയതെന്ന പാര്‍ക്കിന്‍സണ്‍ വാദിച്ചു. 2019 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പിന്നീട് ജൂണില്‍ ഇയാളെ തിരികെയെടുത്തു. എന്നാല്‍, നവംബറില്‍ ഇതേ കുറ്റം ആവര്‍ത്തിച്ചെന്നാരോപിച്ച് വീണ്ടും ഇയാളെ പിരിച്ചുവിടുകയായിരുന്നു. ഇതോടെ പാര്‍ക്കിന്‍സണ്‍ നിയമനടപടി ആരംഭിച്ചു.

ബിഎംഡ്ബ്യു ഓക്‌സഫോര്‍ഡ് ഫാക്ടറിയില്‍ ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്ന ജിഐ ഗ്രൂപ്പിനുവേണ്ടി ജോലിചെയ്തു വരികയായിരുന്നു പാര്‍ക്കിന്‍സണ്‍. പാര്‍ക്കിണ്‍സണ്‍ രണ്ടു തവണ സമാനരീതിയില്‍ പുറത്തുപോയെന്നായിരുന്നു ജിഐ ഗ്രൂപ്പ് സൂപര്‍വൈസറുടെ വാദം. പിരിച്ചുവിടലിനെതിരെ ജി ഐ ഗ്രൂപ്പിനെതിരേയും പാര്‍ക്കിന്‍സണ്‍ പരാതി നല്‍കിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും