WORLD

ഭക്ഷണം പുഴുക്കളും പൂക്കളും; കൂട്ടംതെറ്റി ആമസോണ്‍ കാട്ടില്‍ 31 ദിവസം; ബോളിവിയക്കാരന്റെ അതിജീവനം

സുഹൃത്തുക്കളില്‍ നിന്നും കൂട്ടംതെറ്റിയാണ് കാട്ടിനുളളില്‍ അകപ്പെട്ടത്

വെബ് ഡെസ്ക്

ആമസോണ്‍ കാട്ടില്‍ കൂട്ടം തെറ്റി അകപ്പെട്ട ബൊളീവിയന്‍ പൗരന്റെ അതിജീവനം ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു. ബോളീവിയക്കാരനായ ജോനാഥന്‍ അകോസ്റ്റ് എന്ന മുപ്പതുകാരമനാണ് പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് ജീവതത്തിലേക്ക് മടങ്ങിയെത്തിയത്. 31 ദിവസമായിരുന്നു ജോനാഥന്‍ കൊടും വനത്തില്‍ അലഞ്ഞുതിരിഞ്ഞത്. കാട്ടുജീവികള്‍ക്ക് സമാനമായി പുക്കളെയും പ്രാണികളെയും ഭക്ഷിച്ചും ഷൂവില്‍ ശേഖരിച്ച മഴവെളളം കുടിച്ചുമാണ് ജോനാഥന്‍ ജീവന്‍ നിലനിര്‍ത്തിയത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാട്ടുജീവികള്‍ക്ക് സമാനമായി പുക്കളെയും പ്രാണികളെയും ഭക്ഷിച്ചും ഷൂവില്‍ ശേഖരിച്ച മഴവെളളം കുടിച്ചുമാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും ജോനാഥന്‍ ജീവന്‍ നിലനിര്‍ത്തിയത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു
ജോനാഥന്‍ അകോസ്റ്റ്

ആമസോണ്‍ കാടിന്റെ ബൊളീവിയന്‍ മേഖലയില്‍ കൂട്ടുകാര്‍ക്കൊപ്പം വേട്ടയ്ക്കിറങ്ങിയതായിരുന്നു ജോനാഥന്‍ അകോസ്റ്റ്. ഇതിനിടെയാണ് കൂട്ടം തെറ്റുന്നത്. ഒടുവില്‍ വഴിയറിയാതെ 31 ദിവസം കാട്ടില്‍ അലഞ്ഞുതിരിഞ്ഞു. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അകോസ്റ്റയെ കണ്ടെത്തുന്നത്.

ദൈവം തന്ന പുനര്‍ജന്മം എന്നായിരുന്നു രക്ഷപ്പെടലിന് ശേഷം ജോനാഥന്‍ നടത്തിയ പ്രതികരണം. തനിക്ക് വേണ്ടി ഇത്രയം നീണ്ട തിരച്ചില്‍ നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ജോനാഥന്‍ പറയുന്നു. വേട്ടയാടലിനിടയില്‍ എങ്ങനെ കൂട്ടം തെറ്റിയെന്നും ഇത്രയും ദിവസം അതിജീവിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ചോദിച്ചറിയുവാനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

കാട്ടില്‍ ഒറ്റപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും അകോസ്റ്റ ഇനിയും മുക്തനായിട്ടില്ലെന്ന് കുടുംബം

കാട്ടില്‍ ഒറ്റപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും അകോസ്റ്റ ഇനിയും മുക്തനായിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. അകോസ്റ്റയുടെ ശരീര ഭാരം 17 കിലോയോളം ഭാരം കുറഞ്ഞു. കാലിന് പരുക്കേറ്റിട്ടുണ്ട്, ശരീരത്തില്‍ നിര്‍ജലീകരണം നടന്ന അവസ്ഥയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത് . കാട്ടിലകപ്പെട്ട് നാലാം ദിവസം കാലില്‍ പരിക്കേറ്റെന്നാണ് ജോനാഥന്‍ പറയുന്നത്. അന്ന് മുതല്‍ ഭയം വേട്ടയാടാന്‍ ആരംഭിച്ചു. അകോസ്റ്റിന്റെ ഷോട്ട്ഗണില്‍ ഒരു വെടിയുണ്ട മാത്രമേ ഉണ്ടായിരുന്നുളളു, ബാക്കിയുളളവ മൃഗങ്ങളുമായുളള ഏറ്റുമുട്ടലില്‍ ഉപയോഗിച്ചിരിക്കാമെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. കാടിനകത്ത് പുലിയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുമായി ഏറ്റുമുട്ടേണ്ടി വന്നതായും ജോനാഥന്‍ ബന്ധുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കാട്ടിലകപ്പെട്ട് 31 ദിവസത്തിന് ശേഷമാണ് ജോനാഥന്‍ മറ്റൊരു മനുഷ്യനെ കാണുന്നത്. 300 മീറ്റര്‍ അകലെയായി ആളുകള്‍ തിരച്ചില്‍ നടത്തുന്നതായാണ് കണ്ടത്. വലിയ ശബ്ദമുണ്ടാക്കി അവരുടെ ശ്രദ്ധ ആകര്‍ഷിക്കുകയുമായിരുന്നു. എന്നാല്‍ ജോനാഥന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് വിശദമായി പരിശോധിക്കുമെന്നാണ് പോലീസിന്റെ നിലപാട്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം