WORLD

ബ്രസീലിലെ കലാപശ്രമം: മുൻ പ്രസിഡന്റ് ബോൾസനാരോയ്ക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി

വെബ് ഡെസ്ക്

ബ്രസീലില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ കലാപത്തിൽ മുന്‍ പ്രസിഡന്റ് ജെയ്ർ ബോള്‍സനാരോയ്ക്കെതിരെ അന്വേഷണം. അന്വേഷണത്തിൽ മുൻ പ്രസിഡന്റിനെ ഉള്‍പ്പെടുത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. ജനുവരി എട്ടിന് നടന്ന കലാപത്തിന് പിന്നില്‍ ബോള്‍സനാരോ പക്ഷക്കാരെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. ഒക്ടോബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെതിരെ സമൂഹ മാധ്യമങ്ങളിൽ ബോൾസനാരോ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് അന്വേഷണത്തിന് അനുമതി നൽകിയത്. കലാപ ശ്രമത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയെന്ന് ആരോപിച്ച് ബോൾസനാരോ വീഡിയോ പങ്കുവെച്ചത്.

തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ബോള്‍സനാരോ സുപ്രീം കോടതിക്കും തിരഞ്ഞെടുപ്പ് സമിതിക്കുമെതിരെയാണ് ആരോപണം ഉന്നയിച്ചത്. ബോൾസനാരോയുടെ ആരോപണങ്ങൾ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍‍ ജനറൽ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് ബോൾസനാരോയെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റ് ലുല ഡാ സില്‍വയെ വോട്ട് ചെയ്തില്ല മറിച്ച് സുപ്രീംകോടിയും ബ്രസീലിന്റെ തിരഞ്ഞെടുപ്പ് അതോറിറ്റിയും തിരഞ്ഞെടുത്തതാണ് എന്നാണ് ബോള്‍സനാരോ വീഡിയോയില്‍ അവകാശപ്പെടുന്നത്. കലാപത്തിന് ശേഷം വിഡിയോ പോസ്റ്റ് ചെയ്യുകയും. പിന്നീട് അത് പിൻവലിക്കുകയുമായിരുന്നു.

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതെന്ന് ആരോപിക്കുന്ന ആയിരക്കണക്കിന് തീവ്ര വലതുപക്ഷ ബോള്‍സനാരോ അനുയായികളാണ് ജനുവരി എട്ടിന് ബ്രസീൽ കോൺഗ്രസിലും സുപ്രീംകോടതിയിലും പ്രസിഡന്റിന്റെ ഓഫീസിലും ആക്രമണം നടത്തിയത്. അട്ടിമറിക്ക് ആഹ്വാനം ചെയ്ത് ആഴ്ചകളായി തലസ്ഥാനത്ത് അവര്‍ ക്യാമ്പ് ചെയ്ത് വരികയായിരുന്നു. ഭീരുക്കളെ പോലെ ജനാധിപത്യത്തിനെതിരെ ഗബഢാലോചന നടത്തുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് മോശമായ സാഹചര്യമുണ്ടാക്കുന്നതിന്‌റെ ഉത്തരവാദിത്വമുണ്ടെന്ന് അന്വേഷണത്തിന് അനുമതി നല്‍കികൊണ്ട് ജസ്റ്റിസ് ഡി മൊറായസ് പറഞ്ഞു.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബ്രസീലിൽ നിന്ന് അമേരിക്കയിലേക്ക് പോയ ബോൾസനാരോ, അധികാര കൈമാറ്റത്തിന് വരെ തയ്യാറായിരുന്നില്ല. ലുലയ്ക്ക് അധികാരം കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാതെ ഡിസംബര്‍ അവസാനത്തോടെ ബോൾസനാരോ അമേരിക്കയിലേക്ക് പോയത്. അതേ സമയം വയറുവേദനയെ തുടര്‍ന്ന് ബോള്‍സനാരോയെ ഫോളോറിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

ബ്രസീലിന്റെ മുന്‍ സുരക്ഷ മേധാവി ആന്‍ഡേര്‍സണ്‍ ടോറസ് ഉല്‍പ്പെടെ നിരവധിപേരെ കലാപത്തിന്റെ ഭാഗമായി അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . സംഭവത്തിൽ 1200 ഓളം പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും