WORLD

ഇറാനും സൗദിയും യുഎഇയും ഇനി ബ്രിക്സ് രാജ്യങ്ങൾ; സഖ്യത്തിൽ പുതിയ ആറ് അംഗങ്ങൾ

'ഗ്ലോബൽ സൗത്ത്' രാജ്യങ്ങളുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു കൂട്ടുകെട്ടായി അണിനിരക്കുന്നതിനായുള്ള പുതിയൊരു കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമാണ് വിപുലീകരണം

വെബ് ഡെസ്ക്

ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി ബ്രിക്സ് കൂട്ടായ്മ. അർജന്റീന, ഇറാൻ, യുഎഇ, സൗദി അറേബ്യ, എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഉച്ചകോടിയുടെ അവസാനദിനത്തിൽ പ്രസിഡന്റ് സിറിൽ റമഭോസയാണ് പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചത്.

പാകിസ്താനെ ബ്രിക്സിൽ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം പാളി

ബ്രിക്സ് കൂട്ടായ്മ വിപുലീകരിക്കാനുള്ള നീക്കങ്ങളെ പറ്റി കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങളുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു കൂട്ടുകെട്ടായി അണിനിരക്കുന്നതിനായുള്ള പുതിയൊരു കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമാണ് വിപുലീകരണം.

ബ്രിക്സിന്റെ കോർ രാജ്യങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ കഴിഞ്ഞ ഒരുവർഷമായി സഖ്യം വിപുലീകരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളിലായിരുന്നു. നിലവിൽ നടക്കുന്ന പതിനഞ്ചാമത് ഉച്ചകോടിയിൽ കൈകൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് പറഞ്ഞിരുന്നു. ആഗോള തലത്തിൽ ആധിപത്യം കെട്ടിപ്പടുക്കുന്നതിനും ഒരു "മൾട്ടിപോളാർ" ലോകക്രമത്തിലേക്ക് പുനർരൂപകൽപ്പന ചെയ്യുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമാണ് സഖ്യത്തിന്റെ വിപുലീകരണം.

ബ്രിക്സ് കൂട്ടായ്മയുടെ വിപുലമാക്കാനുള്ള തീരുമാനത്തോട് ഇന്ത്യ നേരത്തെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അത്തരമൊരു വിപുലീകരണം സഖ്യത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ ശിഥിലമാക്കുമെന്നും നിലവിലെ അംഗങ്ങൾക്കിടയിലുള്ള അഭിപ്രായ സമന്വയത്തെ ദുർബലപ്പെടുത്തുമെന്നും ആശങ്കയും പങ്കുവച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിപുലീകരണത്തിന് വലിയ തോതിൽ പിന്തുണ നൽകുകയും അതിനായി വാദിക്കുകയും ചെയ്തിരുന്നു. കൂടാതെ 'ഗ്ലോബൽ സൗത്ത്' രാഷ്ട്രങ്ങളോടുള്ള പ്രതിബദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു.

ഗ്ലോബൽ സൗത്തിൽ നിന്നുള്ള 40 ലധികം രാജ്യങ്ങൾ ബ്രിക്‌സിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും 22 പേർ ചേരാൻ ഔപചാരിക അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, പാകിസ്താനെ ബ്രിക്സിൽ ഉൾപ്പെടുത്താനുള്ള ചൈനയുടെ ശ്രമം ചെറിയ അസ്വാരസ്യങ്ങൾ കൂട്ടായ്മയിൽ ഉണ്ടാക്കിയിരുന്നു. ബ്രിക്സ് വിപുലീകരണത്തിനായി ഏറ്റവും കൂടുതൽ വാദിച്ചവരായിരുന്നു ചൈനയും റഷ്യയും. പടിഞ്ഞാറൻ പാശ്ചാത്യ രാജ്യങ്ങൾക്കൊരു പ്രായോഗിക പ്രതിപക്ഷമായി ഉയരുമെന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളുടെയും നീക്കം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ