വിവേചനപരമായ നയങ്ങൾ കാരണം കറുത്ത വർഗക്കാരുടെ പല തലമുറകൾക്കുണ്ടായ ദ്രോഹങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ക്ഷമാപണം നടത്താനുമുള്ള ശുപാർശകൾ അംഗീകരിച്ച് കാലിഫോർണിയയുടെ നഷ്ടപരിഹാര ടാസ്‌ക് ഫോഴ്‌സ് ശനിയാഴ്ച വോട്ട് ചെയ്തു. ഇതിന്റെ ഭാഗമായി ഏകദേശം രണ്ട് വർഷം മുമ്പ് ഓക്ലലൻഡിൽ ചേർന്ന ഒമ്പതംഗ കമ്മിറ്റി നഷ്ടപരിഹാര നിയമനിർമ്മാണങ്ങൾ പരിഗണിക്കുന്നതിനായി ജനപ്രതിനിധികൾക്ക് അയക്കേണ്ട നിർദ്ദേശങ്ങളുടെ പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകി.
ഇവർക്കുള്ള സേവനങ്ങൾ നൽകുന്നതിനായി പുതിയ ഒരു ഏജൻസി സൃഷ്ടിക്കുന്നത് മുതൽ നഷ്ടപരിഹാരം നൽകാനുള്ള കണക്കുകൾ വരെ കരട് റിപ്പോർട്ടിൽ ഉൾപ്പെടുന്നു
യോഗ്യരായ താമസക്കാർക്ക് "പണമോ അതിന് തുല്യമായതോ" നൽകണമെന്ന് പറയുന്ന കരട് റിപ്പോർട്ട് നഷ്ടപരിഹാര പാനൽ അംഗീകരിച്ചു. കാലിഫോർണിയയിൽ വോട്ടിംഗ്, പാർപ്പിടം, വിദ്യാഭ്യാസം, തടവ് എന്നീകാര്യങ്ങൾക്ക് കറുത്ത വർഗക്കാർ നേരിട്ട ചരിത്രപരമായ വിവേചനത്തിന്റെ വിശദമായ വിവരണത്തിന് പാനലിന്റെ ആദ്യ വോട്ട് അംഗീകാരം നൽകി. ഇവർക്കുള്ള സേവനങ്ങൾ നൽകുന്നതിനായി പുതിയ ഒരു ഏജൻസി സൃഷ്ടിക്കുന്നത് മുതൽ നഷ്ടപരിഹാരം നൽകാനുള്ള കണക്കുകൾ വരെ അതിൽ ഉൾപ്പെടുന്നു.
കാലിഫോർണിയയിൽ നിന്ന് കറുത്തവർഗ്ഗക്കാരെ ഒഴിവാക്കാനുള്ള നിയമങ്ങളെ പ്രോത്സാഹിപ്പിച്ച, സംസ്ഥാനത്തെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഗവർണറും വെള്ളക്കാരുടെ മേധാവിയുമായ മുൻ ഗവർണർ പീറ്റർ ഹാർഡ്മാൻ ബർനെറ്റിന്റെ ക്ഷമാപണവും അതിൽ ഉൾപ്പെടുന്നു. ആഫ്രിക്കൻ അമേരിക്കക്കാർക്കുള്ള നഷ്ടപരിഹാര നിർദ്ദേശങ്ങൾ പഠിക്കാനുള്ള ബില്ലിനെ കോൺഗ്രസിൽ പിന്തുണയ്ക്കുന്ന അമേരിക്കൻ പ്രതിനിധി ബാർബറ ലീ യോഗത്തിൽ സംസ്ഥാനങ്ങളോടും ഫെഡറൽ ഗവൺമെന്റിനോടും നഷ്ടപരിഹാര നിയമം പാസാക്കണമെന്നും ആവശ്യപ്പെട്ടു. "ധാർമികമായി ന്യായീകരിക്കാൻ വേണ്ടിയുള്ള ഒന്നു മാത്രമല്ല നഷ്ടപരിഹാരം. ദീർഘകാലമായി നിലനിൽക്കുന്ന വംശീയ അസമത്വങ്ങൾ പരിഹരിക്കാനുള്ള കഴിവും അതിനുണ്ട്”, ലീ പറഞ്ഞു.
'തെറ്റ് സ്വയം സമ്മതിക്കുന്നതിനോളം തൃപ്തികരമായ ഒരു ക്ഷമാപണം വേറെയില്ല' നഷ്ടപരിഹാര അഭിഭാഷക സംഘടനയിലുള്ള കോഐലേഷൻ ഫോർ എ ജസ്റ്റ് ആൻഡ് ഇക്വിറ്റബിൾ കാലിഫോർണിയയുടെ സംഘാടകനായ ക്രിസ് ലോഡ്സൺ പറഞ്ഞു. കാലിഫോർണിയയിൽ നിന്ന് കറുത്തവർഗ്ഗക്കാരെ ഒഴിവാക്കാനുള്ള നിയമങ്ങളെ പ്രോത്സാഹിപ്പിച്ച മുൻ ഗവർണർ പീറ്റർ ഹാർഡ്മാൻ ബർനെറ്റും സംസ്ഥാനത്തെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഗവർണറും വെള്ളക്കാരനായ ഒരു മേധാവിയും ഇതിൽ ഉൾപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് അമേരിക്കക്കാരെ തടങ്കൽപ്പാളയങ്ങളിൽ പാർപ്പിച്ചതിനും തദ്ദേശീയരായ അമേരിക്കക്കാർക്കെതിരെ മോശമായി പെരുമാറിയതിനും അക്രമം നടത്തിയതിനും കാലിഫോർണിയ മുമ്പ് ക്ഷമാപണം നടത്തിയിരുന്നു. ബ്ലാക്ക് പാന്തർ പാർട്ടി രൂപീകരണ സ്ഥലമായ ഓക്ക്‌ലാൻഡിലെ മിൽസ് കോളേജിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ 100-ലധികം താമസക്കാരും അഭിഭാഷകരും ഇതിന്റെ ഭാഗമായി ഒത്തുകൂടി. പുതുതായി മോചിപ്പിക്കപ്പെട്ട അടിമകൾക്ക് 40 ഏക്കറും ഒരു കഴുതയും നൽകാമെന്ന നടപ്പാകാത്ത വാഗ്ദാനത്തെ അവർ അപലപിച്ചു.
"പണപ്പെരുപ്പത്തിന്റെ ആഘാതമുള്ളതിനാൽ ഈ ശുപാർശകളിൽ പലതും നടന്നു പോകാൻ ഒരു വഴിയുമില്ല," സാൻ ഡിയാഗോ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിലെ പ്രൊഫസറും നഷ്ടപരിഹാര വിദഗ്ധനുമായ റോയ് എൽ ബ്രൂക്സ് പറഞ്ഞു
ആഫ്രിക്കൻ അമേരിക്കക്കാരെ തെറ്റായി വിചാരണ ചെയ്തതിലും സ്വത്ത് നിലനിർത്തുന്നതിനും സമ്പാദിക്കുന്നതിനും ഭയമില്ലാത്ത ജീവിതം നയിക്കുന്നതിനും അവർക്ക് മുന്നിൽ തടസമായി നിന്നകാര്യങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ സമയം അതിക്രമിച്ചതായി അഭിപ്രായം ഉയർന്നു.വിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രകടനം നടത്താൻ മുൻ ബ്ലാക്ക് പാന്തർ പാർട്ടി അധ്യക്ഷ എലെയ്ൻ ബ്രൗൺ ജനങ്ങളോട് അഭ്യർത്ഥിച്ചു. "പണപ്പെരുപ്പത്തിന്റെ ആഘാതമുള്ളതിനാൽ ഈ ശുപാർശകളിൽ പലതും നടന്നു പോകാൻ ഒരു വഴിയുമില്ല," സാൻ ഡിയാഗോ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിലെ പ്രൊഫസറും നഷ്ടപരിഹാര വിദഗ്ധനുമായ റോയ് എൽ ബ്രൂക്സ് പറഞ്ഞു.
രാജ്യത്ത് ഉണ്ടായിരുന്ന അടിമകളോ സ്വതന്ത്രരോ ആയ കറുത്തവർഗ്ഗക്കാരുടെ പിൻഗാമികൾക്ക് നഷ്ടപരിഹാരം നൽകാനായി ടാസ്‌ക് ഫോഴ്‌സ് മുൻപും വോട്ട് ചെയ്തിരുന്നു. ആഫ്രിക്കൻ അമേരിക്കക്കാർക്ക് മറ്റെവിടെയെങ്കിലും നഷ്ടപരിഹാരം നൽകാനുള്ള ഗവേഷണത്തിനും സുരക്ഷിതത്വത്തിനും ഉള്ള ശ്രമങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിച്ചതിനാൽ ഗ്രൂപ്പിന്റെ പ്രവർത്തനം രാജ്യവ്യാപകമായി ശ്രദ്ധ നേടിയിട്ടുണ്ട്. 1850-ൽ കാലിഫോർണിയ ഒരു സ്വതന്ത്ര സംസ്ഥാനമായി മാറിയതിനു ശേഷം എല്ലാവർക്കും സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഒരു നിയമവും പാസാക്കിയിട്ടില്ല.
സംസ്ഥാന സുപ്രീംകോടതി ഫെഡറൽ ഫ്യുജിറ്റീവ് സ്ലേവ് ആക്ട് നടപ്പിലാക്കിയിരുന്നു. ഒളിച്ചോടിയ അടിമകളെ പിടികൂടി തിരികെയെത്തിക്കാൻ അതുപകരിച്ചു. അടിമത്തത്തിന്റെ മനുഷ്യത്വമില്ലായ്മ അംഗീകരിച്ച് നഷ്ടപരിഹാര നിർദ്ദേശങ്ങൾ പഠിക്കാൻ ഒരു കമ്മീഷൻ രൂപീകരിക്കാനുള്ള ബിൽ നേരത്തെ ന്യൂയോർക്ക് അസംബ്ലി പാസാക്കിയെങ്കിലും സെനറ്റിൽ വോട്ട് ലഭിച്ചില്ല.