തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ കുടിയേറ്റക്കാരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിപ്പിക്കാനൊരുങ്ങി കാനഡ. 2025ഓടെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവർഷം അഞ്ച് ലക്ഷമാക്കുമെന്ന് കാനഡ അറിയിച്ചു. കാനഡ ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ ചൊവ്വാഴ്ചയാണ് പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ചത്. തൊഴില്‍ വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള കൂടുതല്‍ തൊഴിലാളികളെ പെർമെനന്റ് റസിഡന്റ്സ് ആക്കും. കാനഡയിലെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തു.
തൊഴിലാളികളുടെ ക്ഷേമം മൂലം ആരോഗ്യ, നിർമാണ മേഖലകളില്‍ ഉള്‍പ്പെടെ രാജ്യം പ്രതിസന്ധി നേരിടുകയാണെന്നും സീൻ ഫ്രേസർ പറഞ്ഞു.
2023ൽ വിദേശരാജ്യങ്ങളില്‍ നിന്ന് 4.65 ലക്ഷം പുതിയ സ്ഥിര താമസക്കാർ കാനഡയിലെത്തും. 2024ൽ അത് 4.85 ലക്ഷം ആക്കും. കഴിഞ്ഞ വർഷം 4.05 ലക്ഷം സ്ഥിര താമസക്കാരെ പ്രവേശിപ്പിച്ചതായി ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ ഇമിഗ്രേഷൻ പദ്ധതി ഓരോ വ്യവസായത്തിന് ആവശ്യമായ തൊഴിലാളികളെ കണ്ടെത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കുടിയേറ്റക്കാര്‍ എത്തുന്നതോടെ രാജ്യത്തെ വിവിധ മേഖലകളില്‍ ഒഴിഞ്ഞുകിടക്കുന്ന ഒരു ദശലക്ഷത്തോളം ഒഴിവുകള്‍ നികത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമം മൂലം ആരോഗ്യ, നിർമാണ മേഖലകളില്‍ ഉള്‍പ്പെടെ രാജ്യം പ്രതിസന്ധി നേരിടുകയാണെന്നും സീൻ ഫ്രേസർ പറഞ്ഞു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓഗസ്റ്റിൽ കാനഡയിൽ 9,58,500 തൊഴിൽ അവസരങ്ങളാണുള്ളത്. 10ലക്ഷത്തിലധികം പേരാണ് തൊഴിലില്ലാത്തവരായിട്ടുള്ളത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓഗസ്റ്റിൽ കാനഡയിൽ 9,58,500 തൊഴിൽ അവസരങ്ങളാണുള്ളത്. 10ലക്ഷത്തിലധികം പേരാണ് തൊഴിലില്ലാത്തവരായിട്ടുള്ളത്. പലർക്കും ആവശ്യമായ നൈപുണ്യം ഇല്ല എന്നതാണ് ഒഴിവുകൾ നികത്തപ്പെടാത്തതിനുള്ള പ്രധാന കാരണം. കാനഡയിലെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് പേർ 2030ഓടെ വിരമിക്കും. ഇത് എല്ലാ മേഖലകളിലും തൊഴിലാളികളുടെ അടിയന്തര ക്ഷാമം സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ അഭയാർത്ഥികളെ കാനഡ പുനരധിവസിപ്പിച്ചിട്ടുണ്ട്. കുടിയേറ്റ വളര്‍ച്ചാ പദ്ധതിയുടെ ഭാഗമായി അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനുള്ള കാനഡയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയെ ഐക്യരാഷ്ട്ര അഭയാര്‍ഥി ഏജന്‍സി സ്വാഗതം ചെയ്തു.