WORLD

ലഷ്‌കർ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞ് ചൈന ; ഇരട്ടത്താപ്പെന്ന് ഇന്ത്യ

തുടർച്ചയായി നാലാം തവണയാണ് ഭീകരരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കം ചൈന തടയുന്നത്

വെബ് ഡെസ്ക്

പാകിസ്താനിലെ ലഷ്‌കർ ഇ തയ്ബ നേതാവ് ഷാഹിദ് മഹ്മൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞ് ചൈന. 1267 അൽ ഖ്വയ്ദ ഉപരോധ സമിതിയുടെ പരിധിയിൽ മഹമൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും നീക്കമാണ് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ ചൈന തടഞ്ഞത്. തുടർച്ചയായി നാലാം തവണയാണ് ഭീകരരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കം ചൈന തടയുന്നത്. ചൈനയുടെ ഇത്തരം ഇരട്ടത്താപ്പുകള്‍ സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

തുടർച്ചയായി നാലാം തവണയാണ് ഭീകരരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കം ചൈന തടയുന്നത്.

ഈ വർഷം ജൂണിൽ യുഎൻ രക്ഷാസമിതിയുടെ 1267 അൽ-ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴിൽ പാകിസ്താൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്റെയും സംയുക്ത നിർദേശം അവസാന നിമിഷം ചൈന തടഞ്ഞിരുന്നു. ലഷ്‌കര്‍ ഇ തയ്ബ തലവനും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനുമാണ് മക്കി. ഇന്ത്യയും അമേരിക്കയും ആഭ്യന്തര നിയമപ്രകാരം മക്കിയെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്ന്റെ മുതിർന്ന നേതാവ് അബ്ദുൾ റൗഫ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള യുഎസിന്റെയും ഇന്ത്യയുടെയും നിർദേശവും ചൈന തടഞ്ഞു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനും ആസ്തി മരവിപ്പിക്കാനും യാത്രാ നിരോധനത്തിനും ആയുധ ഉപരോധത്തിനും വിധേയനാക്കാനുമുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും നിർദേശമാണ് ചൈന തടഞ്ഞത്. 26/11 മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ലഷ്‌കർ ഇ തയ്ബ ഭീകരൻ സാജിദ് മിറിനെതിരായ നീക്കവും സെപ്റ്റംബറിൽ ചൈന തടഞ്ഞു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ തയ്ബയുടെ മുതിർന്ന അംഗമാണ് മിർ. 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിയാണ് മിർ.

2008ലെ മുംബൈ ഭീകരാക്രണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് മഹ്മൂദ്.

ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയിലെ മുതിർന്ന അംഗമാണ് മഹ്മൂദ്. 2016 ഡിസംബറിലാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് മഹ്മൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 2008ലെ മുംബൈ ഭീകരാക്രണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് മഹ്മൂദ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ