പ്രതിരോധ മേഖലയ്ക്കായുള്ള ചെലവ് വർധിപ്പിച്ച് ചൈന. പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിലാണ് തീരുമാനം. 225 ബില്യൺ ഡോളറാണ് നിലവിലെ പ്രധാനമന്ത്രി ലി കെക്വിയാങ് പ്രഖ്യാപിച്ച ബജറ്റിൽ പ്രതിരോധത്തിനായി വകയിരുത്തിയിരിക്കുന്നത്. ചൈനയെ അടിച്ചമർത്താനും നിയന്ത്രിക്കാനുമുള്ള ബാഹ്യ ശ്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലി പറഞ്ഞു. ഭീഷണികൾ കണക്കിലെടുത്ത് സായുധ സേന യുദ്ധസാഹചര്യങ്ങളിലെ പരിശീലനം കൂടുതൽ ഊർജ്ജിതമാക്കണമെന്നും യുദ്ധസജ്ജമായിരിക്കണമെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ ചൈനയുടെ അടുത്ത വർഷത്തേക്കുള്ള മൊത്ത ആഭ്യന്തര ഉൽപ്പാദനം, അഞ്ച് ശതമാനമായി നിജപ്പെടുത്തി. കഴിഞ്ഞ വർഷം ജിഡിപിയിൽ മൂന്ന് ശതമാനത്തിന്റെ വളർച്ച മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ വർഷത്തെ ലക്ഷ്യം, 5.5 ശതമാനമായി ഉയർത്തുമെന്ന് കരുതിയിരുന്നു എങ്കിലും അഞ്ചാക്കി നിശ്ചയിക്കുകയായിരുന്നു.
ദീർഘകാലമായി ഷി ജിൻപിങ്ങിന്റെ സന്തത സഹചാരിയായ മുൻ ഷാങ്ഹായ് പ്രവിശ്യ പാർട്ടി മേധാവി, ലി ക്വിയാങ്ങിനാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ സാധ്യത.
ഞായറാഴ്ച ആരംഭിച്ച സമ്മേളനത്തിൽ, ഷി ജിൻ പിങിനെ മൂന്നാം തവണ പ്രസിഡന്റായി പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ ഉണ്ടാകുക. അധികാരത്തിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായി കൂടുതൽ വിശ്വസ്തരെ ഷി, ഉന്നത പദവികളിൽ നിയമിക്കുമെന്നാണ് വിലയിരുത്തുന്നത്. അതാത് പദവികളിൽ പ്രാവിണ്യം തെളിയിച്ചവരെക്കാൾ ഷിയുടെ പ്രിയപ്പെട്ടവർക്കായിരിക്കും അവസരം ലഭിക്കുകയെന്നും കരുതപ്പെടുന്നു.
ടിയാനൻമെൻ സ്‌ക്വയറിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,948 പ്രതിനിധികളാണ് പങ്കെടുക്കുന്നത്
സാമ്പത്തിക സ്ഥിരതയും ഉപഭോഗം വർധിപ്പിക്കുന്നതിന്റെയും ആവശ്യകതയെക്കുറിച്ചും ബജറ്റ് പ്രഖ്യാപനത്തിനിടെ നിലവിലെ പ്രധാനമന്ത്രി ലീ കെക്വിയാങ് പറഞ്ഞു. കഴിഞ്ഞ വർഷം, നഗരങ്ങളിൽ പുതിയതായി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടത് 12 ദശലക്ഷം തൊഴിലവസരങ്ങൾ ആയിരുന്നെങ്കിൽ അതിന്റെ എണ്ണം വർധിപ്പിച്ചു 12 ദശലക്ഷമാക്കി. ബജറ്റ് കമ്മി 2.8 ശതമാനത്തിൽ നിന്നുയർത്തി മൂന്ന് ശതമാനമാക്കി. കൂടാതെ റിയൽ എസ്റ്റേറ്റ് മേഖലയിലെ അപകട സാധ്യതയിൽ തുടരാൻ സാധ്യതയുണ്ടെന്നും ലീ കെക്വിയാങ് ചൂണ്ടിക്കാട്ടി.
ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും മോശം വളർച്ച നിലക്കായിരുന്നു കഴിഞ വർഷം ചൈനയ്ക്കുണ്ടായത്. കോവിഡുണ്ടാക്കിയ പ്രതിസന്ധി റിയൽ എസ്റ്റേറ്റ് മേഖല, കയറ്റുമതി, സ്വകാര്യ സംരംഭങ്ങളെ എല്ലാം പ്രതികൂലമായി ബാധിച്ചിരുന്നതാണ് വളർച്ചാ നിരക്ക് ഇടിയാനുണ്ടായ കാരണം. ഇതിൽ നിന്ന് ചൈനയെ കരകയറ്റുക എന്നതാണ് ഷിയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും അഴിച്ചുപണികൾക്ക് സാധ്യതയുമുണ്ട്. അത്തരത്തിലുള്ള തീരുമാനങ്ങൾ ഇത്തവണ ഉണ്ടാകുമെന്നതാണ് ഈ സമ്മേളനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. കൂടാതെ ചൈനയുടെ പുതിയ പ്രധാനമന്ത്രിയെയും സമ്മേളനത്തിൽ തിരഞ്ഞെടുക്കും. ദീർഘകാലമായി ഷി ജിൻപിങ്ങിന്റെ സന്തത സഹചാരിയായ മുൻ ഷാങ്ഹായ് പ്രവിശ്യ പാർട്ടി മേധാവി, ലി ക്വിയാങ്ങിനാണ് കൂടുതൽ സാധ്യത. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുകയാകും പുതിയ പ്രധാനമന്തിക്ക് മുന്നിലുള്ള പ്രധാന കടമ്പ.
ടിയാനൻമെൻ സ്‌ക്വയറിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,948 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാജ്യവ്യാപകമായ പ്രതിഷേധങ്ങളെത്തുടർന്ന് ഡിസംബറിൽ ചൈന സീറോ-കോവിഡ് നയം ഉപേക്ഷിച്ചതിന് ശേഷമുള്ള ആദ്യത്തെ സമ്മേളനമാണിത്.