WORLD

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ചൈന ആയുധങ്ങൾ നൽകിയേക്കും; മുന്നറിയിപ്പുമായി ആൻ്റണി ബ്ലിങ്കൻ

വെബ് ഡെസ്ക്

ചൈനയിലെ കമ്പനികൾ റഷ്യയ്ക്ക് വേണ്ട സഹായങ്ങൾ നൽകുന്നുവെന്ന വെളിപ്പെടുത്തലുമായി യുഎസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. യുക്രെയ്ൻ അധിനിവേശത്തിന് വേണ്ട ആയുധങ്ങൾ ബീജിങ് നൽകാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് പുതിയ വിവരമെന്നും ബ്ലിങ്കൻ വ്യക്തമാക്കി. ഈ വിപുലീകരണത്തിന് ചൈന വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ബ്ലിങ്കൻ പറഞ്ഞു. എന്നാൽ മോസ്കോ സൈനിക സഹായം ആവശ്യപ്പെട്ടെന്ന വാർത്ത ചൈന നിരസിച്ചു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സുഹൃത്താണ്. അതിനാൽ തന്നെ റഷ്യയുടെ അധിനിവേശത്തെ അപലപിച്ചിട്ടില്ല. ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ വാങ് യിയുമായി മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ.

റഷ്യയ്ക്ക് സൈനിക സഹായം നൽകാനുള്ള ചൈനയുടെ നീക്കത്തിലെ ആശങ്കകൾ കൂടിക്കാഴ്ചയിൽ അറിയിച്ചതായി ബ്ലിങ്കൻ വ്യക്തമാക്കി. എന്നാൽ ഈ വിവരത്തിൻ്റെ സ്രോതസ് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. പക്ഷെ, ആയുധങ്ങളും വെടിക്കോപ്പുകളും ആയിരിക്കാം ചൈന നൽകാൻ പോകുന്ന സഹായമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയ്ക്ക് കൂലിപ്പടയാളികളെ നൽകുന്ന വാഗ്നർ എന്ന ഗ്രൂപ്പിന് അനധികൃതമായി എടുത്ത യുക്രെയ്‌ൻ്റെ ഉപഗ്രഹ ചിത്രങ്ങൾ ഒരു ചൈനീസ് കമ്പനി കൈമാറിയതായി അമേരിക്ക വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ചൈനയിലെ സംസ്ഥാനങ്ങളും, സ്വകാര്യ കമ്പനികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ യുക്രെയ്ൻ അധിനിവേശത്തിൽ ചൈന നിലപാടില്ലാതെ നിൽക്കുകയോ, എരിതീയിൽ എണ്ണ ഒഴിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് വാങ് യി മ്യൂണിച്ചിലെ കോൺഫറൻസിൽ വ്യക്തമാക്കി. സംഘർഷം പരിഹരിക്കുന്നതിനുള്ള നിലപാട് വ്യക്തമാക്കുന്ന രേഖ ഉടൻ തന്നെ ചൈന പ്രസിദ്ധീകരിക്കുമെന്നും, എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക അഖണ്ഡത മാനിക്കണമെന്ന് രേഖയിൽ പ്രസ്താവിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം ഉടൻ അവസാനിക്കരുതെന്നും, ചർച്ചകൾ വിജയിക്കരുതെന്നും ആഗ്രഹിക്കുന്ന ചില ശക്തികൾ ഉണ്ടെന്ന് പറഞ്ഞ വാങ് യി ആരെയാണ് ഉദ്ദേശിച്ചതെന്ന് മാത്രം വ്യക്തമാക്കിയില്ല.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും