WORLD

തായ്‌വാൻ കടലിടുക്കിൽ ചൈനയുടെ സൈനികാഭ്യാസം; സംഘര്‍ഷ ഭീതിയില്‍ ലോകം

വെബ് ഡെസ്ക്

തായ്‌വാനെ വീണ്ടും സുരക്ഷാ ഭീഷണിയിലാക്കി ചൈനയുടെ സൈനിക അഭ്യാസം. ശനിയാഴ്ച മുതൽ മൂന്ന് ദിവസം തായ്‌വാന് ചുറ്റും സൈനിക അഭ്യാസം നടത്തുമെന്ന് ചൈന അറിയിച്ചു. തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെൻ തന്റെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രഖ്യാപനം.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അന്നത്തെ യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനവും സമാനമായ സാഹചര്യം സൃഷ്ടിച്ചിരുന്നു

തായ്‌വാൻ കടലിടുക്കിലും ദ്വീപിന്റെ വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളിലും “കോംബാറ്റ് റെഡിനെസ് പട്രോളിങ്ങും” മറ്റഭ്യാസങ്ങളും നടത്തുമെന്ന് സൈന്യത്തിന്റെ ചൈനീസ് സേനയുടെ കിഴക്കൻ തിയേറ്റർ കമാൻഡ് (സൈനിക വിഭാഗം) പറഞ്ഞു. നേരത്തെ ആസൂത്രണം ചെയ്ത പോലെ തന്നെയായിരിക്കും അഭ്യാസാപ്രകടനങ്ങൾ നടക്കുകയെന്നും പിഎല്‍എ വ്യക്തമാക്കുന്നു.

ചൈനയുടെ എതിർപ്പിനെ മറികടന്ന് യുഎസുമായി തായ്‌വാൻ ഭരണാധികാരികള്‍ നടത്തിയ ചർച്ചകളോട് എങ്ങനെയാകും ചൈന പ്രതികരിക്കുന്നതെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയാണ് പുതിയ നീക്കം.

തായ്‌വാന്റെ പൂർണ അധികാരം സ്വന്തമാക്കാൻ വേണ്ടിവന്നാൽ സൈന്യത്തെ ഉപയോഗിക്കുമെന്ന ചൈനയുടെ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ബുധനാഴ്ച അമേരിക്കയിൽ സായ് ഇങ്-വെന്നും യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയും കൂടിക്കാഴ്ച നടത്തിയത്. യോഗത്തിന് പിന്നാലെ തായ്‌വാനുമായുള്ള ആയുധ ഇടപാട് തുടരുമെന്നു മക്കാർത്തി അറിയിച്ചിരുന്നു.

ചർച്ചയ്ക്ക് മുതിര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ചൈന നേരത്തെ തന്നെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു തായ്‌വാന്‍ നടപടികളുമായി മുന്നോട്ട് പോയത്. സായ് ഇങ്-വെന്‍ - കെവിൻ മക്കാർത്തി കൂടിക്കാഴ്ചയെ ചൈന അന്ന് തന്നെ അപലപിക്കുയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രകോപനപരമായ നീക്കങ്ങള്‍ സജീവമാക്കുന്നത്.

ചൈനയുടെ വിമാനവാഹിനിക്കപ്പലായ 'ദി ഷാൻഡോങ്'നെ ബുധനാഴ്ച തായ്‌വാന്റെ കിഴക്കൻ തീരത്തിന് 200 നോട്ടിക്കൽ മൈൽ അകലെ കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധമന്ത്രി അറിയിച്ചിരുന്നു. ലോസ് ഏഞ്ചൽസിൽ സായ്‌യും മക്കാർത്തിയും കണ്ടുമുട്ടുന്നതിന് തൊട്ടുമുൻപായിരുന്നു ദ്വീപിന്റെ തെക്ക്-കിഴക്ക് ഭാഗത്തേക്ക് ചൈന വിമാനവാഹിനികപ്പൽ അയയ്ച്ചത്. ഇതിന്റെ നീക്കങ്ങൾ തായ്‌വാനും ജാപ്പനീസ് അധികൃതരും നിരീക്ഷിച്ചു വരികയായിരുന്നു. ചർച്ചയോടുള്ള പ്രതികരണമായി ചൈന സൈനിക അഭ്യാസങ്ങൾ നടത്തിയേക്കുമെന്ന സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ടായിരുന്നില്ലെങ്കിൽ പോലും കടുത്ത നടപടി ഉണ്ടാകുമെന്ന് തായ്‌വാൻ കരുതിയിരുന്നില്ല.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അന്നത്തെ യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനവും സമാനമായ സാഹചര്യം സൃഷ്ടിച്ചിരുന്നു. യുദ്ധസമാനമായ സാഹചര്യമായിരുന്നു അന്ന് ചൈന തായ്‌വാൻ കടലിടുക്കിൽ സൃഷ്ടിച്ചിരുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?