WORLD

കുറഞ്ഞ ജനനനിരക്ക്, ഒപ്പം ഉയര്‍ന്ന കോവിഡ് മരണനിരക്ക്; ചൈന ജനസംഖ്യയില്‍ വന്‍ഇടിവ്‌

വെബ് ഡെസ്ക്

ചൈനയുടെ ജനസംഖ്യ നിരക്കിൽ തുടർച്ചയായ രണ്ടാം വർഷവും വൻ ഇടിവ്. ജനന നിരക്കിൽ റെക്കോർഡ് താഴ്ചയാണ് ഈ വർഷം രേഖപ്പെടുത്തിയത്. കുറഞ്ഞ ജനനനിരക്കിനോടൊപ്പം ഉയർന്ന കോവിഡ് മരണ നിരക്കും ജനസംഖ്യ നിരക്ക് ഇടിയാൻ കാരണമായിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതാണ് ജനസംഖ്യ പ്രതിസന്ധി. 2022 ലും ചൈനയിൽ ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

2022 അവസാനത്തെ അപേക്ഷിച്ച് 20.8 ദശലക്ഷം കുറവാണ് പുതിയ വർഷത്തെ കണക്കുകൾ. 2023-ൽ ചൈനയുടെ ജനസംഖ്യ നിരക്ക് 1.409 ബില്യണാണ്. ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എൻബിഎസ്) ആണ് ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ടത്. 2022-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടിവിന്റെ ഇരട്ടിയിലധികമായിരുന്നു കഴിഞ്ഞ വർഷത്തെ ഇടിവ്. 1961 ലെ മാവോ സെതൂങ് കാലഘട്ടത്തിലെ മഹാക്ഷാമകാലത്തിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ ജനസംഖ്യയിൽ കഴിഞ്ഞ വർഷം 85,00,00 ആളുകളുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

2022 ലെ 9.56 ദശലക്ഷം ജനനനിരക്ക് 5.7% കുറഞ്ഞ് 2023 ൽ, 9.02 ദശലക്ഷമായിരുന്നു. ആയിരത്തിന് 6.39 ജനനനിരക്ക് എന്ന നിരക്കിൽ. 2022 ൽ ഇത് ആയിരത്തിന് 6.77 എന്ന നിരക്കിലായിരുന്നു.

അതേസമയം സാമ്പത്തിക രംഗത്ത്, ചൈനയുടെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം 5.2 ശതമാനം വളർച്ച നേടിയതായി എൻബിഎസ് റിപ്പോർട്ട് ചെയ്തു. സർക്കാർ ലക്ഷ്യം അഞ്ച് ശതമാനം ആയിരുന്നു. 2022 ൽ വെറും 3 ശതമാനം മാത്രമായിരുന്നു ജിഡിപി വളർച്ച. എങ്കിലും ഇപ്പോഴും മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം സാമ്പത്തിക പ്രകടനങ്ങളിൽ ഒന്നാണ് കഴിഞ്ഞ വർഷവും ഉണ്ടായത്.

ജനന നിരക്ക് കൂട്ടാൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ കഴിഞ്ഞ വർഷങ്ങളിലായി ചൈന അവതരിപ്പിച്ചിട്ടുണ്ട്. 1980-കളിൽ അമിത ജനസംഖ്യാ ഭീതികൾക്കിടയിൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു കുട്ടി നയം ചൈന 2016-ൽ അവസാനിപ്പിക്കുകയും 2021-ൽ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെ അനുവദിക്കുകയും ചെയ്തിരുന്നു.

ശക്തമായ കോവിഡ് തരംഗത്തിൽ മരണസംഖ്യ കുതിച്ചുയർന്നതും ജനസംഖ്യ വർധനവിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. സാംസ്കാരിക വിപ്ലവകാലത്ത് 1974 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ചൈനയിലെ മരണ നിരക്ക്. മരണ നിരക്ക് 2022 നെ അപേക്ഷിച്ച് 6.6% വർധിച്ച് 11.1 മില്യൺ ആയി ഉയർന്നിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും