ഷി ജിന്‍ പിങ്ങും ലി ക്വിയാങ്ങും 
WORLD

വിശ്വസ്തന്‍ ലി ക്വിയാങ് തന്നെ ചൈനീസ് പ്രധാനമന്ത്രിയാകും; പേര് നിര്‍ദേശിച്ച് ഷി ജിന്‍ പിങ്

2013ല്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ലി കെക്വിയാങ്ങിന് പകരക്കാരനായാണ് ലി ക്വിയാങ് എത്തുന്നത്

വെബ് ഡെസ്ക്

ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി ലി ക്വിയാങ്ങിനെ നാമനിർദ്ദേശം ചെയ്തു. ചൈനീസ് പാർലമെന്റിന്റെ വാർഷിക സമ്മേളനത്തിലാണ് 63 കാരനായ ലി ക്വിയാങ്ങിനെ നാമനിർദ്ദേശം ചെയ്തത്. 2013 മുതൽ പ്രധാനമന്ത്രിയായിരുന്ന ലി കെക്വിയാങ്ങിന്റെ സ്ഥാനത്തേക്കാണ് ലി ക്വിയാങ്ങിന്റെ കടന്നു വരവ്. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിലെ മുൻ കമ്മ്യൂണിസ്റ്റ് പാർട്ടി തലവനായിരുന്നു ലി ക്വിയാങ്ങ്. പ്രതീക്ഷിച്ചത് പോലെ തന്നെ ചൈനീസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിശ്വസ്തനായ ലി ക്വിയാങ്ങിനെ നാമനിര്‍ദേശം ചെയ്ത് പ്രസിഡന്‌റ് ഷി ജിന്‍ പിങ്. ഇന്നലെ മൂന്നാംതവണയും പ്രസിഡന്‌റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് പാര്‍ലമെന്‌റിന്‌റെ വാര്‍ഷിക സമ്മേളനത്തില്‍ ലി ക്വിയാങ്ങിന്‌റെ പേര് ഷി ജിന്‍ പിങ് നിര്‍ദേശിച്ചത്. 2013ല്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ലി കെക്വിയാങ്ങിന് പകരക്കാരനായാണ് ലി ക്വിയാങ് എത്തുന്നത്. മാര്‍ച്ച് 13ന് അവസാനിക്കുന്ന നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ലി കെ ക്വിയാങ് പദവി ഒഴിയും .

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാമത് കോണ്‍ഗ്രസില്‍ തന്നെ പ്രധാനമന്ത്രിയായി ലി ക്വിയാങ് എത്തുമെന്ന് ഏകദേശധാരണയിലെത്തിയിരുന്നു. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായില്‍ നിന്നുള്ള നേതാവാണ് ലി ക്വിയാങ്. ഷി ജിന്‍ പിങ്ങിന്‌റെ വിശ്വസ്തനായ അദ്ദേഹം, 2004 മുതല്‍ 2007 വരെ ഷിന്‍ജിയാങ്ങില്‍ ഷി പാര്‍ട്ടി പ്രാദേശിക പ്രസിഡന്‌റായിരിക്കെ അദ്ദേഹത്തിന്‌റെ സ്റ്റാഫിലെ പ്രധാനിയായിരുന്നു.ഒരിക്കല്‍ ഷിയുടെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ലി പ്രധാനമന്ത്രിയാകുന്നതോടെ അദ്ദേഹത്തിന്റെ ചീഫ് ഗ്രാന്‍ഡ് സെക്രട്ടറിയാകും.

2011ല്‍ ഷിന്‍ജിയാങ് പ്രവിശ്യയുടെ രാഷ്ട്രീയ-നിയമകാര്യ സെക്രട്ടറിയായിരുന്നു ലി. 2012ല്‍ ആക്ടിങ് ഗവര്‍ണറായി. പിന്നാലെ പ്രവിശ്യയിലെ പാര്‍ട്ടി സെക്രട്ടറിയായി. 2013ല്‍ ലി പ്രവിശ്യാ ഗവര്‍ണറായി നിയമിക്കപ്പെട്ടു. 2015ല്‍ ഷിയുടെ യുഎസ് സന്ദര്‍ശനത്തില്‍ ലിയും ഒപ്പമുണ്ടായിരുന്നു. 2017ല്‍, 19ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ ലി ഷാങ്ഹായിലെ പാര്‍ട്ടി സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ഈ വര്‍ഷം രാജ്യത്തിന്റെ സമ്പദ്ഘടനയെപ്പോലും തകര്‍ക്കുന്ന തരത്തില്‍ ഷാങ്ഹായില്‍ രണ്ട് മാസത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നയാള്‍ കൂടിയാണ് ലി. എന്നാല്‍, കടുത്ത ഷി ഭക്തനാണെന്നതാണ് ലിയെ ചൈനയുടെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തെത്തിച്ചത്.

ഇന്നലെയാണ് ചൈനയുടെ സര്‍വാധികാരി എന്നതിന് മറുവാക്കില്ലെന്ന് തെളിയിച്ച് ഷി ജിന്‍പിങ് മൂന്നാംതവണയും രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. ബീജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ നടന്ന വോട്ടെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഏകകണ്ഠമായാണ് ഷിയെ തിരഞ്ഞെടുത്തത്. അംഗങ്ങളായ 2,952 പേരും ഷിയെ അനുകൂലിച്ച് വോട്ട് ചെയ്തു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്