WORLD

ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളെ ലക്ഷ്യം വച്ച് ചൈനീസ് ഹാക്കർമാർ, റിപ്പോർട്ട് പുറത്ത്

വെബ് ഡെസ്ക്

ഏഷ്യൻ രാജ്യങ്ങളിലെ സുപ്രധാന ഏജൻസികളുടെയും സർക്കാരുകളുടെയും ഡേറ്റാബേസുകൾ ചൈനീസ് ഹാക്കർമാർ ലക്ഷ്യം വച്ചിരുന്നതായുള്ള രേഖകൾ പുറത്ത്. ചൈനീസ് സർക്കാരിന്റെ ഭാഗമായി നിൽക്കുന്ന ഐ സൂൺ എന്ന സുബൈർസുരക്ഷാ ഏജൻസിയിൽ നിന്ന് പുറത്ത് വന്ന ക്യാഷെ വിവരങ്ങളിൽ നിന്നാണ് നിരവധി ഏഷ്യൻ രാജ്യങ്ങളിലെ സർക്കാരുകളുടെയും ഏജൻസികളുടെയും ഡേറ്റാബേസുകൾ ചൈനീസ് ഹാക്കർമാർ ലക്ഷ്യം വച്ചിരുന്നതായി വ്യക്തമായത്.

ഗിറ്റ്ഹബ് എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ എട്ടു വർഷങ്ങളായി പല രാജ്യങ്ങളുടെയും ഡേറ്റ ബേസുകളെ ലക്ഷ്യം വച്ചുള്ള ഹാക്കിങ് ശ്രമങ്ങൾ നടക്കുന്നുണ്ട്. തെക്കൻ കൊറിയ, തായ്‌വാൻ, ഹോങ് കോങ്, മലേഷ്യ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് പ്രത്യേകമായി ലക്ഷ്യം വച്ചിരുന്നതെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

സൈബർ കമ്പനിയായ ഐ സൂൺ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് ഒരു സൈബർ ആക്രമണം ആസൂത്രണം ചെയ്തിരുന്നു എന്ന വിവരം പുറത്ത് വരുന്നത്. ജീവനക്കാരും മറ്റ് ഹാക്കർമാരും പരസ്പരം നടത്തിയ ആശയവിനിമയങ്ങളുടെ വിവരങ്ങളുൾപ്പെടെയാണ് ഇപ്പോൾ പുറത്ത് വന്നത്. ഈ വിവരങ്ങൾ വിരൽ ചൂണ്ടുന്നത് ചൈനയിൽ നിലനിൽക്കുന്ന സർക്കാർ പിന്തുണയോടെ നടക്കുന്ന ഹാക്കിങ്ങിലേക്കാണ്. ചൈനയുടെ പിന്തുണയോടെ നടക്കുന്ന ചാരപ്രവർത്തികൾക്ക് സുരക്ഷാ മന്ത്രാലയം സ്വകാര്യ മേഖലയിൽ നിന്നും ആളുകളെ ഏകോപിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ നിരവധി മന്ത്രാലയങ്ങളെയും, എയർ ഇന്ത്യയെയും, റിലയൻസ് ഇൻഡസ്ട്രീസിനെയും ലക്ഷ്യം വച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. ഐ സൂണിലെ ജീവനക്കാരുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ചാറ്റുകളും, ചിത്രങ്ങളുമുൾപ്പെടെ നിരവധി രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ചൈനീസ് പൊതുസുരക്ഷാ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ ഏജൻസിയാണ് ഐ സൂൺ. ഈ കമ്പനിയിലുള്ള ജീവനക്കാരാണ് ഹാക്കിങ്ങിനു ശ്രമിച്ചതായുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. വിവരങ്ങൾ പുറത്ത് വിട്ട ഗിറ്റ്ഹബ് ഒരു ഡെവലപ്പേർ പ്ലാറ്റ് ഫോമാണ്. അവർ നിരവധി ഡെവലപ്പര്മാരുമായി സഹകരിക്കുന്നുണ്ട്.

എങ്ങനെ ഈ രേഖകൾ ചോർന്നു എന്നറിയാൻ ഐ സൂണും ചൈനീസ് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്ത് വന്ന മണ്ടാറിൻ ഭാഷയിലുള്ള രേഖകൾ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ വിവർത്തനം ചെയ്തപ്പോൾ ഹാക്കർമാർ തങ്ങളുടെ പ്രവർത്തനരീതിയും, ലക്ഷ്യങ്ങളുമാണ് പരസ്പരം പങ്കുവച്ചതെന്നാണ് മനസിലാക്കുന്നത്. നാറ്റോ പോലൊരു അന്താരാഷ്ട്ര മിലിറ്ററി ഏജൻസി മുതൽ, യൂറോപ്പ്യൻ സർക്കാരുകളെയും, ബീജിങ്ങിലെ ചില സ്വകാര്യ കമ്പനികളെയും അവർ ലക്ഷ്യം വച്ചതായാണ് മനസിലാക്കുന്നത്.

ഇന്ത്യയിൽ വിദേശകാര്യ മന്ത്രാലയവും ധനകാര്യ മന്ത്രാലയവുമുൾപ്പെടെയുള്ള വ്യത്യസ്ത വകുപ്പുകളെ ആണ് ലക്ഷ്യമിടുന്നതെന്നാണ് ഐ സൂൺ പുറത്തു വിടുന്ന വിവരങ്ങൾ പറയുന്നത്. രാജ്യത്തെ പെൻഷൻ ഫണ്ട് മാനേജരെയും, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ), ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിനെയും സ്വകാര്യ ആരോഗ്യ പരിപാലന ശൃംഖലയായ അപ്പോളോയെയും ലക്ഷ്യം വച്ചിരുന്നതായും രേഖകളിൽ പറയുന്നു.

2020ൽ ഇന്ത്യയിൽനിന്ന് പല രാജ്യങ്ങളിലേക്ക് പോയവരുടെ ഇമിഗ്രേഷൻ വിവരങ്ങൾ 'എൻട്രി എക്സിറ് പോയിന്റ് ഡേറ്റ' എന്ന പേരിൽ പുറത്തു വന്നിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും