ക്രിസ് ഹിപ്കിൻസ് 
WORLD

ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും

വ്യാഴാഴ്ചയാണ് ന്യൂസിലൻഡിലെ നിലവിലെ പ്രധാനമന്ത്രി ജസീന്താ ആര്‍ഡന്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്

വെബ് ഡെസ്ക്

ജസീന്താ ആര്‍ഡന് പിൻഗാമിയായി ന്യുസീലൻഡ് പ്രധാനമന്ത്രിയാവാൻ ഒരുങ്ങി ലേബർ എം പി ക്രിസ് ഹിപ്കിൻസ്. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഏക നോമിനിയാണ് ക്രിസ് ഹിപ്കിൻസ്. ക്രിസിന്റെ പ്രധാനമന്ത്രി സ്ഥാനം സ്ഥിരീകരിക്കുന്നതിനും നാമനിര്‍ദേശം അംഗീകരിക്കുന്നതിനായി ഞായറാഴ്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി വിപ് ഡങ്കന്‍ വെബ് പ്രസ്താവനയില്‍ അറിയിച്ചു. അംഗീകാരം ലഭിച്ചാൽ ജസീന്ത രാജിക്കത്ത് സമർപ്പിക്കുന്നതിന് പിന്നാലെ ഹിപ്കിൻസിനെ പ്രധാനമന്ത്രിയായി നിയമിക്കും. 44 കാരനായ ഹിപ്കിൻസ് നിലവിൽ പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ന്യൂസിലൻഡിലെ നിലവിലെ പ്രധാനമന്ത്രി ജസീന്താ ആര്‍ഡന്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്.

2008 ലാണ് ക്രിസ് ഹിപ്കിൻസ് ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2020 ൽ കോവിഡ് സാഹചര്യങ്ങൾ മന്ത്രിയായി നിയമിതനായി. ഒക്ടോബറിൽ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ക്രിസിന് എട്ട് മാസമാണ് അധികാരത്തിൽ തുടരാനാകുക. രാജ്യത്ത് പണപ്പെരുപ്പവും സാമൂഹിക അസമത്വങ്ങളും വർധിച്ച് വന്ന സാഹചര്യത്തിൽ ലേബർ പാർട്ടിയുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചതായി അഭിപ്രായ വോട്ടെടുപ്പുകൾ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനാൽ തന്നെ 2023 ലെ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം തന്നെ ലേബർ പാർട്ടിക്ക് നേരിടേണ്ടിവരും. ഈ വർഷം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന പ്രവചനങ്ങൾ കൂടി നിലനിൽക്കുന്നതിനാൽ ഇത് കൂടുതൽ കടുപ്പമാകും എന്നാണ് വിലയിരുത്തൽ. നിലവിലെ സർവെ ഫലങ്ങൾ പ്രകാരം എതിരാളികളായ കൺസർവേറ്റീവ് നാഷണൽ പാർട്ടിയെക്കാൾ പിന്നിലാണ് ലേബർ പാർട്ടി.

ഫെബ്രുവരി ഏഴിന് മുന്‍പ് സ്ഥാനമൊഴിയാനാണ് ന്യുസീലന്‍ഡിന്‌റെ ഏറ്റവും ജനകീയ നേതാവായ ജസീന്തയുടെ തീരുമാനം. 42 കാരിയായ ജസീന്താ ആര്‍ഡന്‍ 2017 ല്‍ 37ാം വയസിലാണ് ന്യുസീലൻഡ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഒരു രാജ്യത്തിന്‌റെ ഭരണനേതൃത്വം ഏറ്റടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഇതോടെ ജസീന്താ ആര്‍ഡന്‍. ന്യുസീലന്‍ഡ് എന്ന ചെറിയ രാജ്യത്തിന്‌റെ പ്രധാനമന്ത്രി പദത്തിലിരുന്ന് ലോകത്താകെ ജനപ്രിയയായി മാറിയത് തന്‌റെ നിലപാടുകൊണ്ടും പ്രതിസന്ധി ഘട്ടങ്ങളിലെ ഇടപെടല്‍ കൊണ്ടുമാണ്. കോവിഡ് മഹാമരിയുടെ കാലത്ത് രാജ്യത്തെ കരുത്തോടെ നയിച്ച ജസീന്ത, ക്രൈസ്റ്റ്ചര്‍ച്ചിലെ ഭീകരാക്രമണ സമയത്തെടുത്ത നിലപാടുകള്‍ ഏറെ പ്രശംസിക്കപ്പെട്ടു. ഗർഭകാലത്തും അമ്മയായതിന് ശേഷവും ഭരണ നിര്‍വഹണം കരുത്തോടെ നടത്തിയ അവർ ലോകമെങ്ങുമുള്ള സ്ത്രീകളുടെ ആരാധനാപാത്രവുമായിരുന്നു.

എന്നാൽ അപ്രതീക്ഷമായാണ് ജസീന്ത തന്റെ രാജി പ്രഖ്യാപനം നടത്തിയത്. നയിക്കാനുള്ള കരുത്ത് ഇനി തനിക്കില്ലെന്ന് പറഞ്ഞ് വൈകാരികാമായായിരുന്നു പ്രഖ്യാപനം.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം