WORLD

ക്ലിന്റന്‍, മൈക്കിള്‍ ജാക്‌സണ്‍, ട്രംപ്; ലൈംഗിക കുറ്റവാളിയുമായി ബന്ധമുള്ളവരുടെ പേര് പുറത്തുവിടാന്‍ അമേരിക്കന്‍ കോടതി

ജെഫ്രിയുടെ സേവനങ്ങള്‍ സ്വീകരിക്കുകയും സൗഹൃദം പുലര്‍ത്തുകയും ചെയ്ത പ്രമുഖരുടെ വിവരങ്ങള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ലോ സ്യൂട്ട് പരിഗണിച്ചുകൊണ്ടാണ് കോടതി വിധി

വെബ് ഡെസ്ക്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം പീഡനത്തിനിരയാക്കിയതിന് ജയില്‍ ശിക്ഷ അനുഭവിക്കവെ മരിച്ച യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈന്റെ സുഹൃത്തുക്കളുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ഉത്തരവിട്ട് കോടതി. ഇയാളുടെ സേവനങ്ങള്‍ സ്വീകരിക്കുകയും ഇയാളോട് സൗഹൃദം പുലര്‍ത്തുകയും ചെയ്ത പ്രമുഖരുടെ വിവരങ്ങള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിച്ചാണ് കോടതി വിധി.

പ്രിന്‍സ് രാജകുമാരന്‍, ബില്‍ ക്ലിന്റണ്‍, ഡൊണാള്‍ഡ് ട്രംപ് , മൈക്കിള്‍ ജാക്സണ്‍ തുടങ്ങി നിരവധി പേരുകളാണ് ഈ പട്ടികയിലുള്ളത് എന്നാണ് സൂചന. തനിക്ക് ജെഫ്രിയുമായി ബന്ധമുണ്ടെന്ന ആരോപണം ആന്‍ഡ്രൂസ് രാജകുമാരന്‍ നേരത്തേ നിഷേധിച്ചിരുന്നു.

900 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിടാന്‍ പോകുന്നത്. പേരുകള്‍ പുറത്തുവിടുന്നതിന് എതിരെ മൂന്നുപേര്‍ കോടതിയെ സമീപിച്ചിരുന്നു. അതിനാല്‍, ഇവരുടെ പേരുകള്‍ ഒഴിവാക്കിയുള്ള ലിസ്റ്റാണ് പുറത്തുവിടുന്നത്.

ജെഫ്രിയുമായി ബന്ധമുള്ളവരുടെ പട്ടികയില്‍ യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ഇയാളുടെ കുറ്റകൃത്യങ്ങളെ കുറിച്ച് ക്ലിന്റന് അറിയില്ലായിരുന്നു എന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം 2019-ല്‍ തന്നെ വ്യക്തമാക്കിയതാണെന്ന് ക്ലിന്റന്‍ കുടുംബത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.

ജെഫ്രിയുടെ പ്രൈവറ്റ് ജെറ്റില്‍ ക്ലിന്റന്‍ സഞ്ചരിച്ചിരുന്നതായി കേസിന്റെ വിചാരണ സമയത്ത് മറ്റൊരു പ്രതി ഗിസ്‌ലൈന്‍ മാക്‌സ്‌വെല്‍ വ്യക്തമാക്കിയിരുന്നു. 2000-ല്‍ ആഫ്രിക്കയിലേക്ക് നടത്തിയ യാത്രയ്ക്കാണ് ക്ലിന്റന്‍ ജെഫ്രിയുടെ സ്വകാര്യ വിമാനം ഉപയോഗിച്ചത്. പ്രതിബന്ധതയുള്ള മനുഷ്യസ്‌നേഹി എന്നാണ് അന്ന് ജെഫ്രിയെ ക്ലിന്റന്‍ വിശേഷിപ്പിച്ചത്. പിന്നീട്, ഇയാളുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു.

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തനിക്ക് പരിചയമുണ്ടെന്ന് ഒരു വിമാനയാത്രക്കിടെ ജെഫ്രി വെളിപ്പെടുത്തിയതായി ഇയാളുടെ സഹായിയും കേസിലെ കുറ്റാരോപിതയുമായ ജോഹന്ന ജോബെര്‍ഗ് വെളിപ്പെടുത്തിയതും കോടതി രേഖയിലുണ്ട്. ജെഫ്രി മുഖേനയാണ് താന്‍ മൈക്കിള്‍ ജാക്‌സണെ പരിജയപ്പെടുന്നതെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇവരൊന്നും തന്നെ ജെഫ്രിയുടെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിട്ടില്ലെന്നും കോടതി രേഖകളിലുണ്ട്.

അമേരിക്കയെ പിടിച്ചുകുലുക്കിയ കേസായിരുന്നു ജെഫ്രിക്ക് എതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍. 2000-ല്‍ തന്റെ പതിനാലുകാരിയായ മകളെ ജെഫ്രി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഫ്‌ലോറിഡ സ്വദേശിനി നല്‍കി പരാതിയാണ് ജെഫ്രിയെ കുടുക്കിയതും ജീവിതാവസനം വരെ ജയിലില്‍ കഴിയേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചതും.

പിന്നീട്, ഫ്‌ലോറിഡയും ന്യൂയോര്‍ക്കും കേന്ദ്രീകരിച്ച് ഇയാള്‍ കുട്ടികളെ ലൈംഗിക ജോലിക്ക് ഉപയോഗിച്ചതും സെക്‌സ് ട്രാഫിക്കിങ് നടത്തിയതും അടക്കമുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ എടുത്തു. ഈ കേസുകളിലാണ്, പല പ്രമുഖരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകള്‍ ജെഫ്രിയുടെ സഹായികള്‍ നടത്തിയത്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ജയില്‍ ശിക്ഷ അനുവഭിച്ചുവരവേ, 2019 ഓഗസ്റ്റ് പത്തിനാണ് ജെഫ്രിയെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി