WORLD

വെടിനിർത്തല്‍ പരാജയം; ഖാർത്തൂമില്‍ വ്യോമാക്രമണം ശക്തമാക്കി സൈന്യം

ആര്‍എസ്എഫ് മേധാവി ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗ്ലോ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു

വെബ് ഡെസ്ക്

സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ അര്‍ധ സൈനിക വിഭാഗമായ ആര്‍എസ്എഫിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ അവഗണിച്ച് സൈന്യത്തിന്റെ വ്യോമാക്രമണം. ആര്‍എസ്എഫ് മേധാവി ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗ്ലോ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഞായറാഴ്ച്ച അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാല്‍, ആര്‍എസ്എഫിനെ തുരത്താനാൻ നഗരം ആക്രമിക്കുന്നത് തുടരുകയാണെന്ന് സൈന്യം വിശദീകരിച്ചു.

ഭക്ഷ്യക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ തലസ്ഥാനത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടെ മെഡിക്കല്‍ സഹായവുമായി വരുന്ന ആദ്യ വിമാനം രാജ്യത്ത് എത്തി. ആശുപത്രികള്‍ക്കുള്ള ഹെല്‍ത്ത് കിറ്റുകള്‍ ഉള്‍പ്പെടുന്ന എട്ട് ടണ്‍ ദുരിദാശ്വാസ സഹായവുമായെത്തിയ വിമാനം പോര്‍ട്ട് സുഡാനില്‍ ഇറക്കിയതായി ഇന്റര്‍ നാഷണല്‍ കമ്മറ്റി ഓഫ് റെഡ്‌ക്രോസ് അറിയിച്ചു. എന്നാല്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഖാര്‍ത്തൂം പോലുള്ള സ്ഥലങ്ങളിലേക്ക് മെഡിക്കല്‍ സൗകര്യങ്ങള്‍ എത്തിക്കുന്ന ടീമുകള്‍ക്ക് കൃത്യമായ സുരക്ഷ ഒരുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 15ന് പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളുടെ ഫലമായി തലസ്ഥാനത്തെ 70% ആശുപത്രി സൗകര്യങ്ങളും അടച്ചിടേണ്ടി വന്നു. 500 ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം അതിലും കൂടുതലായിരിക്കുമെന്നാണ് നിഗമനം.

സൈനിക മേധാവി അബ്ദുള്‍ ഹത്താഫ് അല്‍ ബുര്‍ഹാനും, അര്‍ധ സൈനിക കമാന്‍ഡറായ ഹംദാന്‍ ഡാഗ്ലോയും തമ്മിലുള്ള അധികാര തര്‍ക്കങ്ങളാണ് രാജ്യത്ത പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇരുപക്ഷങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിനാളുകളാണ് സുഡാനില്‍ നിന്ന് പലായനം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതിനോടകം തന്നെ നിരവധി തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അയല്‍ രാജ്യങ്ങളായ യുകെ, യുഎന്‍ എന്നിവയുടെ തീവ്രമായ നയതന്ത്ര ശ്രമങ്ങള്‍ക്ക് ശേഷമാണ് വെടി നിര്‍ത്തലിന് സമ്മതിച്ചത്. എന്നാല്‍ ആര്‍എസ്എഫിന്റെ വെടിനിര്‍ത്തല്‍ നീട്ടിയ തീരുമാനത്തോട് സൈന്യം യോജിക്കാന്‍ സാധ്യതയില്ല.

കഴിഞ്ഞ ആഴ്ച തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതിനോടകം തന്നെ നിരവധി തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു

വടക്കന്‍ ഖാര്‍ത്തൂമില്‍ ആര്‍എസ്എഫിനെതിരെ ആക്രമണം നടത്തിയതായി സൈന്യം വ്യക്തമാക്കി. നഗരത്തിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപമുള്ള ആര്‍എസ്എഫ് സങ്കേതത്തെയാണ് സൈന്യത്തിന്റെ ഡ്രോണുകള്‍ ലക്ഷ്യമിട്ടതെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി. ആര്‍എസ്എഫിനെ നഗരത്തില്‍ നിന്ന് പുറത്താക്കുന്നത് സൈന്യത്തിന് അത്ര എളുപ്പമാകില്ല.

വിവിധ രാജ്യങ്ങളില്‍ നിന്നും സുഡാനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. സുഡാനില്‍ നിന്നും ഇന്ന് 229 ഇന്ത്യക്കാരെക്കൂടി നാട്ടിലെത്തിച്ചു. ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,954 ഇന്ത്യക്കാരെയാണ് ഇതുവരെ രക്ഷപെടുത്തിയത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം