അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാംതവണയും മത്സരരംഗത്ത് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. മാര്‍ -എ -ഗാര്‍ലോയിലെ വസതിയില്‍ അണികളെ അഭിസംബോധന ചെയ്യവെയാണ് 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയത്. അമേരിക്കയെ വീണ്ടും മഹത്വവും ശ്രേഷ്ഠവുമാക്കാൻ , ഞാൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയാണ് " - ട്രംപ് പറഞ്ഞു. " അമേരിയയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു " എന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്തെ ഒന്നിപ്പിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.
നിലവിലെ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനങ്ങളാണ് ട്രംപ് തന്റെ പ്രസംഗത്തിലുടനീളം ഉയർത്തിയത്. ഇടക്കാല തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ചൊല്ലി റിപ്പബ്ലിക്കൻ പാർട്ടിയിൽ തുടരുന്ന അസ്വസ്ഥതകൾക്കിടയിലാണ് ട്രംപിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനം. '' ജോ ബൈഡന് കീഴില്‍ അമേരിക്കയിലെ ജീവിതം എത്രത്തോളും ഭയാനകമാണെന്ന് വോട്ടര്‍മാര്‍ ഇതുവരെ മനസിലാക്കിയിട്ടില്ല'' എന്നായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പ് സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം. 2024 ആകുമ്പോഴേക്കും വോട്ടർമാർ അത് മനസിലാക്കുമെന്ന ആത്മവിശ്വാസവും മുന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചു.
ഭാര്യ മെലാനിയയ്ക്കൊപ്പമാണ് ട്രംപ് അണികളെ അഭിസംബോധന ചെയ്തത്. എന്നാല്‍, പ്രഖ്യാപന വേദിയിൽ നിന്ന് മകള്‍ ഇവാന്‍ക വിട്ടു നിന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ '' അച്ഛനെ വളരെയേറെ സ്നേഹിക്കുന്നു, ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താല്പര്യമില്ല'' എന്ന് വിശദീകരിച്ച് ഇവാന്‍ക രംഗത്തെത്തി. ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്ന കാലയളവിൽ ഇവാൻകയും ഭർത്താവും സീനിയർ അഡ്വൈസർമാരായി സേവനം അനുഷ്ഠിച്ചിരുന്നു.
'ഡൊണാൾഡ് ജെ ട്രംപ് ഫോർ പ്രസിഡന്റ് 2024' എന്ന പേരിൽ ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രംപ് അണികള്‍ രൂപീകരിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വ നടപടികളുമായി ബന്ധപ്പെട്ട പ്രാഥമിക രേഖകള്‍ യുഎസ് ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ട്രംപ് പക്ഷം കൈമാറിക്കഴിഞ്ഞു.
ഒരാഴ്ചമുമ്പ് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ട്രംപ് തിരഞ്ഞെടുത്ത ദുര്‍ബലരായസ്ഥാനാര്‍ത്ഥികളാണ് പരാജയകാരണം എന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെയുള്ള ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് തിരിച്ചടി 2024ലെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടാണ് ട്രംപിന്റെ നടപടിയെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍.
ഫ്‌ളോറിഡയില്‍നിന്ന് രണ്ടാമതും ഗവര്‍ണറായി ജയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ റോണ്‍ ഡി സാന്റിസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ വെല്ലുവിളിയാവുമെന്ന് ട്രംപ് അണികള്‍ കണക്കുകൂട്ടുന്നു.