WORLD

'റഷ്യ-യുക്രെയ്ന്‍ യുദ്ധം 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കാം'; അവകാശവാദവുമായി ട്രംപ്

സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, അത് എങ്ങനെയെന്ന് വിശദീകരിക്കാൻ തയ്യാറായില്ല

വെബ് ഡെസ്ക്

റഷ്യ-യുക്രെയ്ന്‍ യുദ്ധം 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കാനാകുമെന്ന അവകാശവാദവുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, അത് എങ്ങനെയെന്ന് വിശദീകരിക്കാൻ തയ്യാറായില്ല. 

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുഃനസ്ഥാപിക്കുമെന്ന് ട്രംപ് പറയുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും താനും തമ്മിലുള്ള ചർച്ചകൾ വളരെ എളുപ്പമായിരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. 

സമാധാനം പുഃനസ്ഥാപിക്കാനും ചർച്ച വിജയകരമാക്കാനുമുള്ള ഒരു എളുപ്പ വഴിയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അത് പുറത്തു വിടില്ലെന്നും ട്രംപ് പറഞ്ഞു. ഒരു ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞടുപ്പ് വരെയുള്ള ഒന്നര വർഷത്തേക്ക് ചർച്ചകളൊന്നും നടത്തില്ലെന്നും മുൻ യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം ഇത് വളരെ നീണ്ട കാലയളവാണെന്നും അതിനിടെ യുദ്ധം കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. 

റഷ്യൻ പ്രസിഡന്റുമായുള്ള തന്റെ നല്ല ബന്ധം ചൂണ്ടിക്കാണിച്ച ട്രംപ്, 2020ൽ താൻ അധികാരത്തിലെത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഘർഷം ഉണ്ടാകുമായിരുന്നില്ലെന്നും വാദിച്ചു. ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധം പരിഹരിച്ചില്ലെങ്കില്‍ ഒരു "ആണവലോകയുദ്ധം" ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. രണ്ട് ലോകമഹായുദ്ധങ്ങളേക്കാളും ഭീകരമായിരിക്കും അതെന്നും ട്രംപ് പറയുന്നു.

അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ സന്നദ്ധരാണെന്ന് അറിയിക്കുമ്പോഴും യുക്രെയ്നെതിരെയുള്ള ആക്രമണം റഷ്യ ശക്തമാക്കുകയാണ്. ജനവാസ മേഖലയിലാണ് റഷ്യയുടെ ഇപ്പോഴത്തെ ഡ്രോൺ ആക്രമണം. മൂന്ന് സ്ഥലങ്ങളിലാണ് ഒരാഴ്ചയ്ക്കിടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാലുപേർ കൊല്ലപ്പെട്ടു. കീവിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്ന ഡോർമെട്രിക്ക് നേരെ നടന്ന ആക്രമണത്തിൽ 11 വയസുകാരനടക്കം ഏഴ് പേർക്ക് പരുക്കേറ്റിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം