WORLD

ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെടുമെന്ന് ട്രംപ്; രാജ്യത്തെ തിരിച്ചുപിടിക്കാനായി പ്രതിഷേധിക്കാന്‍ ആഹ്വാനം

2016ലെ തിരഞ്ഞെടുപ്പിന് മുന്‍പ് ട്രംപ് പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സിന് 130,000 ഡോളര്‍ നല്‍കി എന്ന ആരോപണത്തിലാണ് അന്വേഷണം

വെബ് ഡെസ്ക്

പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ തന്നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തേക്കാമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാന്‍ഹാട്ടന്‍ അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗ് തന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടേക്കുമെന്ന് ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് അറിയിച്ചത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നാണ് തന്നെ അനുകൂലിക്കുന്നവരോട് ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നത്. '' മുന്‍നിര റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും അമേരിക്കന്‍ മുന്‍ പ്രസിഡന്റുമായയാള്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെടും. നമ്മുടെ രാജ്യത്തെ തിരിച്ചുപിടിക്കാനായി പ്രതിഷേധിക്കുക'' - ട്രംപ് പോസ്റ്റ് ചെയ്തു.

എന്നാല്‍ മുന്‍ പ്രസിഡന്റിന് ഇതുവരെയും അറസ്റ്റ് വാറന്റ് ഒന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

2016ലെ തിരഞ്ഞെടുപ്പിന് മുന്‍പ് ട്രംപ് പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സിന് 130,000 ഡോളര്‍ നല്‍കി എന്ന കേസിലാണ് മാന്‍ഹട്ടന്‍ അറ്റോര്‍ണി ട്രംപിനെതിരെ അന്വേഷണം നടത്തുന്നത്. അഭിഭാഷകനായ മിഷേല്‍ കോഹന്‍ വഴി ഇടപാടുകള്‍ നടത്തിയെന്നാണ് ആരോപണം. ട്രംപുമായുണ്ടായിരുന്ന ബന്ധം പുറത്തുപറയാതിരിക്കാനായി പോണ്‍ താരത്തിന് പണം നല്‍കി ഒതുക്കിയെന്നാണ് ആരോപണം. പണം നല്‍കിയതായി മിഷേല്‍ കോഹന്‍ അറ്റോര്‍ണിക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ ട്രംപിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. തീര്‍ത്തും സ്വകാര്യമായ പണ ഇടപാടായിരുന്നു അതെന്ന് പിന്നീട് ട്രംപ് തന്ന വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ ചരിത്രത്തില്‍ പ്രസിഡന്റോ മുന്‍ പ്രസിഡന്റുമാരോ ഇതുവരെ ക്രിമിനല്‍ നടപടിക്രമങ്ങളിലൂടെ കടന്നുപോയിട്ടില്ല. 2024ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ട്രംപിന് അന്വേഷണം തിരിച്ചടിയാണ്. ക്രിമിനല്‍ നടപടിക്രമങ്ങളുടെ ഭാഗമായാലും 2024ലെ തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

2020ലെ തിരഞ്ഞെടുപ്പ് അട്ടിമറി, കാപിറ്റോള്‍ കലാപ ശ്രമം എന്നിവയില്‍ ട്രംപിനെതിരെ യുഎസ് അറ്റോര്‍ണി ജനറലിന്‌റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. സര്‍ക്കാര്‍ രേഖകളുടെ തിരിമറിയുമായി ബന്ധപ്പെട്ടാണ് പ്രധാന അന്വേഷണം.

ബൈഡന്റെ വിജയത്തിന് പിന്നാലെ 2021 ജനുവരി ആറിന് ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തെ തുടര്‍ന്നാണ് ട്രംപിന്റെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകള്‍ നിരോധിച്ചത്. രണ്ട് വര്‍ഷം നീണ്ടുനിന്ന വിലക്ക് അടുത്തിടെയാണ് പുനഃസ്ഥാപിച്ചത്.

ലീഡ് പിടിച്ച് രാഹുല്‍; യുഡിഎഫ് ക്യാംപില്‍ ആഹ്ലാദം | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍