WORLD

'കമല മാര്‍ക്‌സിസ്റ്റെന്ന് ട്രംപ്, ലോക നേതാക്കള്‍ ട്രംപിനെ നോക്കിച്ചിരിക്കുന്നെന്ന് കമല'; ചൂടേറിയ യുഎസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി സംവാദം

വെബ് ഡെസ്ക്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപകര്‍ന്ന് കമല ഹാരിസ് ഡോണള്‍ഡ് ട്രംപ് സംവാദം. വിവാദ വിഷയങ്ങളില്‍ പരസ്പരം കടന്നാക്രമിച്ച് കൊണ്ടാണ് ഫിലാഡല്‍ഫിയയില്‍ നടന്ന ഇത്തവണത്തെ ആദ്യ സംവാദത്തില്‍ ഇരു സ്ഥാനാര്‍ഥികളും പങ്കെടുത്തത്.

ബൈഡന്‍ ഭരണകൂടം ഭ്രാന്തന്‍ നയങ്ങള്‍ കൊണ്ട് രാജ്യത്തെ നശിപ്പിച്ചു എന്നും ഡോണള്‍ഡ് ട്രംപ് ആരോപിച്ചു

അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥ മുതല്‍ ക്യാപിറ്റോള്‍ ആക്രമണം വരെ സംവാദത്തില്‍ വിഷയമായപ്പോള്‍ കമല ഹാരിസിന് എതിരെ രൂക്ഷമായ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചത്. കമല ഹാരിസിനെ ഒരു ഘട്ടത്തില്‍ മാര്‍ക്‌സിസ്റ്റ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ബൈഡന്‍ ഭരണകൂടം ഭ്രാന്തന്‍ നയങ്ങള്‍ കൊണ്ട് രാജ്യത്തെ നശിപ്പിച്ചു എന്നും ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. ട്രംപിനോടുള്ള അമേരിക്കന്‍ ജനതയുടെ മടുപ്പിന്റെ സൂചനയാണ് റാലികളില്‍ കാണുന്ന ജനങ്ങളുടെ കുറവെന്നായിരുന്നു കമലയുടെ പ്രതിരോധം. ലോക നേതാക്കള്‍ ട്രംപിനെ നോക്കി ചിരിക്കുകയാണ് എന്നും കമല ഹാരിസ് തുറന്നടിച്ചു.

അമേരിക്കന്‍ സാമ്പത്തിക രംഗത്തെ കുറിച്ച് ചൂടുള്ള വാഗ്വാദമാണ് ഇരു നേതാക്കളും തമ്മിലുണ്ടായത്. വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുക എന്ന ട്രംപിന്റെ നയങ്ങളെയും കമലഹാരിസ് വിമര്‍ശിച്ചു. ഏറ്റവും മോശമായ തൊഴിലില്ലായ്മയാണ് ട്രംപ് ഭരണകാലം് സമ്മാനിച്ചത്, ഞങ്ങള്‍ അധികാരത്തിലെത്തി ആദ്യം ചെയ്തത് ഈ സാഹചര്യം ഇല്ലാതാക്കുക എന്നതായിരുന്നു. എന്നാല്‍, രാജ്യത്തെ പണപ്പെരുപ്പ് നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതിരോധം. ബൈഡന്‍ ഭരണകാലം ഇടത്തരകക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

പിന്നാലെ കുടിയേറ്റ വിഷയത്തിലേക്ക് ചര്‍ച്ച വഴിമാറ്റാനും ട്രംപ് തയ്യാറായി. മെക്‌സികന്‍ കുടിയേറ്റത്തെ ഭ്രാന്തന്‍മാരുടെ കുടിയേറ്റം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം അസാധുവാക്കാനുള്ള സുപ്രീം കോടതി വിധിയിലായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍ എത്തിനിന്നത്. ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സംസ്ഥാനങ്ങളുടെ അധികര പരിധിയില്‍ നിലനില്‍ക്കണം എന്ന നിലപാടാണ് ട്രംപ് മുന്നോട്ട് വച്ചത്.

കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച കമല ആമേരിക്ക അപമാനിക്കപ്പെട്ട സംഭവമാണിതെന്ന് കുറ്റപ്പെടുത്തി. എന്നാല്‍ ഈ സംഭവത്തില്‍ ഖേദമില്ലെന്നാണ് ട്രംപ് പ്രതികരിച്ചു. സമാധാനമായ പ്രതിഷേധത്തിനാണ് താന്‍ ആഹ്വാനം ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ വിഷയം പരാമര്‍ശിച്ച ട്രംപ് കമല ഹാരിസിന് ഇസ്രയേല്‍ വിരുദ്ധ നിലപാടാണെന്നും കുറ്റപ്പെടുത്തി. കമല ജയിച്ചാല്‍ രണ്ടുവര്‍ഷത്തിനകം ഇസ്രയേല്‍ ഇല്ലാതാകുമെന്നും കുറ്റപ്പെടുത്തി.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും