WORLD

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിന്റെ ഫണ്ടിലേക്ക് എലോൺ മസ്‌ക് വൻ തുക സംഭാവന നൽകിയെന്ന് റിപ്പോർട്ട്

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് പണം സംഭാവന ചെയ്യുന്നില്ലെന്ന് നേരത്തെ മസ്‌ക് പറഞ്ഞിരുന്നു

വെബ് ഡെസ്ക്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡോണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പ്രധാന സംഭാവന നൽകുന്നത് എലോൺ മസ്‌കാണെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രവർത്തന ഫണ്ടിലേക്ക് വൻ സംഭാവന മസ്‌ക് നൽകിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. എന്നാൽ എത്ര തുകയാണ് മസ്‌ക് സംഭാവന നൽകിയതെന്ന് പുറത്തുവിട്ടിട്ടില്ല.

അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി കാശ് മുടക്കിയവരുടെ വിവരങ്ങൾ ജൂലൈ 15 ന് പുറത്തുവിടണം. കഴിഞ്ഞ മാർച്ചിൽ മസ്‌കടക്കമുള്ള നിരവധി കോടീശ്വരന്മാരുമായി ട്രംപ് കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് പണം സംഭാവന ചെയ്യുന്നില്ലെന്ന് മസ്‌ക് പറഞ്ഞിരുന്നു. ഭാവിയിൽ ട്രംപ് പ്രസിഡന്റ് ആവുമ്പോൾ ഉപദേശകനാവുന്നതിനെ കുറിച്ച് ചർച്ച ചെയ്തുവെന്ന റിപ്പോർട്ടും എലോൺ മസ്‌ക് തള്ളിയിരുന്നു.

അതേസമയം ഇലക്ട്രിക് വാഹന വ്യവസായത്തെ പിന്തുണയ്ക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ 'മാൻഡേറ്റ്' ഉപേക്ഷിക്കുമെന്ന് കഴിഞ്ഞ മാസം ട്രംപ് പറഞ്ഞിരുന്നു. എന്നാൽ താൻ ഇലക്ട്രിക് കാറുകളുടെ വലിയ ആരാധകനാണെന്നും എലോണിന്റെ ആരാധകനാണെന്നും ട്രംപ് പറയുകയും ചെയ്തിരുന്നു.

എലോൺ മസ്‌കിന്റെ ബിസിനസിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക് വാഹനമായ ടെസ്‌ലയുടെ ബിസിനസ് ആണ്. ടെസ്ലയുടെ ഇലക്ട്രിക് പിക്കപ്പ് ട്രക്കുകളെ പരാമർശിച്ച് 'ചില സംഭാഷണങ്ങൾ' തങ്ങൾ നടത്തിയിട്ടുണ്ടെന്നും ട്രംപ് 'സൈബർട്രക്കുകളുടെ വലിയ ആരാധകനാണ്' എന്നും മസ്‌ക് പറഞ്ഞിരുന്നു.

അതേസമയം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജോ ബൈഡൻ മത്സരിക്കുന്നതിൽ പാർട്ടിയിൽ നിന്നും പ്രധാന ഫണ്ട് ഇൻവെസ്റ്റർമാരിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ജോ ബൈഡന്റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് പ്രധാന വിമർശനത്തിന് കാരണം. ബൈഡൻ പിൻമാറണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയ്ക്കുള്ളിൽ നിന്നുതന്നെ മുറവിളി ഉയരുന്നുണ്ട്.

ഹോളിവുഡിൽ നിന്നും എതിർ ശബ്ദങ്ങൾ ഉയരുന്നുണ്ട്. ന്യൂയോർക് ടൈംസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് ലഭിക്കേണ്ട ഏകദേശം 9 കോടി ഡോളറിന്റെ സംഭാവനകളെങ്കിലും പിൻവലിച്ചിട്ടുണ്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം