WORLD

'90കളിൽ വിദ്യാർഥിയെന്ന വ്യാജേന നിയമവിരുദ്ധമായി അമേരിക്കയിൽ കമ്പനി ആരംഭിച്ച് എലോൺ മസ്‌ക്

സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠിക്കാൻ എത്തിയ മസ്ക് സർവകലാശാലയിൽ അഡ്മിഷൻ എടുത്തില്ല

വെബ് ഡെസ്ക്

ബിസിനസ് ഭീമനായ എലോൺ മസ്‌ക് 1990കളിൽ അമേരിക്കയിൽ അനധികൃതമായി ജോലിചെയ്തതായി റിപ്പോർട്ട്. 1995ൽ കലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠിക്കാൻ എത്തിയ മസ്ക് സർവകലാശാലയിൽ അഡ്മിഷൻ എടുത്തില്ല. പകരം സിപ്2 എന്ന സോഫ്ട്‍വെയർ കമ്പനി ആരംഭിച്ചു എന്നും നാല് വർഷങ്ങൾക്കു ശേഷം 1999ൽ 30കോടി ഡോളറിന് കമ്പനി വിറ്റു എന്നുമാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.

മുഴുവൻസമയ വിദ്യാർഥിയായി ഏതെങ്കിലും ഒരു സർവകലാശാലയിൽ എൻറോൾ ചെയ്യാതെ പാർട്ട് ടൈം ജോലികൾക്ക് പോകാൻ നിയമം അനുവദിക്കുന്നില്ല എന്നിരിക്കെ വിദ്യാഭ്യാസ ആവശ്യത്തിനായി എത്തിയ മസ്ക് അമേരിക്കയിൽ കമ്പനി ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് പൂർണമായും നിയമവിരുദ്ധമാണ്.

സ്പേസ് എക്സ്, ടെസ്‌ല, എക്സ് ഉൾപ്പെടെയുള്ള മസ്കിന്റെ കമ്പനികളിലേക്ക് അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞ് വാർത്ത ഏജൻസി നൽകിയ അപേക്ഷകൾക്ക് യാതൊരുവിധ പ്രതികരണവുമുണ്ടായിരുന്നില്ല. മസ്‌ക്കിന്റെ അഭിഭാഷകനായ അലക്സ് സ്പിറോയ്ക്കും ഏജൻസി ഇ-മെയിലുകൾ അയച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.

2020ൽ പുറത്തുവന്ന ഒരു പോഡ്‌കാസ്റ്റിൽ അമേരിക്കയിൽ വിദ്യാർഥിയായി ചെന്ന സമയത്ത് മറ്റു ജോലികൾ ചെയ്തതായി മസ്‌ക് തന്നെ പറയുന്നുണ്ട്. എന്നാൽ വിദ്യാർഥിയായി ഒരു സർവകലാശാലയിലും ചേരാതെ വിദ്യാർത്ഥിയെന്ന വ്യാജേനെ തന്റെ കമ്പനി ആരംഭിക്കുകയായിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മസ്കിന് അമേരിക്കയിൽ ജോലി ചെയ്യാനുള്ള നിയമപരമായ അനുമതി ലഭിക്കുന്നത് 1997ലാണ് എന്ന് മാസ്കിന്റെ മുൻസഹപ്രവർത്തകരെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ്‌ ട്രംപിനെ പിന്തുണയ്ക്കുന്നതായാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നതാണ് ട്രംപിന്റെ ഒരു പ്രധാന വാഗ്ദാനം. ട്രംപ് പ്രസിഡന്റായിരുന്ന 2017-2021 കാലയളവിൽ അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികൾ എടുത്തിരുന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അനധികൃത കുടിയേറ്റക്കാരെ പറഞ്ഞയക്കുന്നതിൽ ശക്തമായ നടപടിയെടുക്കുമെന്നാണ് ട്രംപ് പറയുന്നത്.

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി