EUROPE

മിഷേല്‍ ബാര്‍ണിയര്‍ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയാകും, ഇടതുപക്ഷത്തെ വെട്ടി മാക്രോണിന്റെ അപ്രതീക്ഷിത നീക്കം

ഫ്രാന്‍സുമായും യൂറോപ്യന്‍ യൂണിയനുമായും ബന്ധപ്പെട്ട് നിരവധി നിര്‍ണായ രാഷ്ട്രീയ നീക്കങ്ങളില്‍ പങ്കാളിയായ വ്യക്തി എന്ന നിലയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് മിഷേല്‍ ബാര്‍ണിയര്‍

വെബ് ഡെസ്ക്

തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടി നേരിടുകയും ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിത്താതിരുന്നതുമായ ഫ്രാന്‍സ് തിരഞ്ഞെടുപ്പിന് പിന്നാവെ പുതിയ പ്രധാനമന്ത്രിയുടെ പേര് നിര്‍ദേശിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മുന്‍ ബ്രക്‌സിറ്റ് നെഗോഷിയേറ്ററും എല്‍ ആര്‍ പാര്‍ട്ടി നേതാവുമായ മിഷേല്‍ ബാര്‍ണിയറെയാണ് മാക്രോണ്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. ഫ്രാന്‍സുമായും യൂറോപ്യന്‍ യൂണിയനുമായും ബന്ധപ്പെട്ട് നിരവധി നിര്‍ണായ രാഷ്ട്രീയ നീക്കങ്ങളില്‍ പങ്കാളിയായ വ്യക്തി എന്ന നിലയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് മിഷേല്‍ ബാര്‍ണിയര്‍.

ആര്‍ക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്തതും മൂന്നായി വിഭജിക്കപ്പെട്ടതുമായ ഒരു നാഷണല്‍ അസംബ്ലിയെയാണ് ബാര്‍ണിയര്‍ നയിക്കേണ്ടിവരിക

73 കാരനായ മിഷേല്‍ ബാര്‍ണിയര്‍ ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്ന ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. 2016-2019 കാലയളവില്‍ ഇയു മേധാവിയായിരിക്കെ ആയിരുന്നു ബാര്‍ണിയറുടെ ഇടപെടല്‍. ബ്രെക്സിറ്റ് ടാസ്‌ക് ഫോഴ്സിന്റെ തലവനാകുന്നതിന് മുമ്പ് ബാര്‍നിയര്‍ നാല് തവണ കാബിനറ്റ് മന്ത്രിയായും രണ്ട് തവണ യൂറോപ്യന്‍ കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബാര്‍ണിയര്‍ ഫ്രഞ്ച് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോള്‍ ഈ സ്ഥാനം വഹിക്കുന്ന പ്രായം കൂടിയ വ്യക്തികളില്‍ ഒരാള്‍ കൂടിയായി മാറും. 1958 ന് ശേഷം ഫ്രാന്‍സ് പ്രധാനമന്ത്രി പദത്തിലെത്തുന്ന പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന ഗബ്രിയേല്‍ അറ്റലിന്റെ പിന്‍ഗാമിയായാണ് ബാര്‍ണിയര്‍ എത്തുന്നത് എന്നതാണ് മറ്റൊരു വസ്തുത. നിലവില്‍ ഫ്രാന്‍സിന്റെ കാവല്‍ പ്രധാനമന്ത്രി കൂടിയാണ് അറ്റല്‍. ഫ്രാന്‍സിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് രണ്ടു മാസം പൂര്‍ത്തിയായിട്ടും പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ കഴിയാത്തത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആര്‍ക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്തതും മൂന്നായി വിഭജിക്കപ്പെട്ടതുമായ ഒരു നാഷണല്‍ അസംബ്ലിയെയാണ് ബാര്‍ണിയര്‍ നയിക്കേണ്ടിവരിക എന്നതാണ് ശ്രദ്ധേയമായ വസ്തുത. തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ന്യൂ പോപ്പുലര്‍ ഫ്രണ്ട് എന്ന ഫ്രാന്‍സ് ഇന്‍ സൗമിസ്, സോഷ്യലിസ്റ്റ് പാര്‍ടി , ഗ്രീന്‍സ്, കമ്യൂണിസ്റ്റ് പാര്‍ടി എന്നിവ ചേര്‍ന്ന ഇടതുപക്ഷ സഖ്യത്തെ മാക്രോണ്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരുന്നില്ല. ഇതിനെതിരെ സെപ്തംബര്‍ ഏഴിന് രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ത്താന്‍ ന്യൂ പോപ്പുലര്‍ ഫ്രണ്ട് തയ്യാറാകുന്നതിനിടെയാണ് മിഷേല്‍ ബാര്‍ണിയറെ രാജ്യത്തെ നയിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

തീവ്ര വലതുപക്ഷ നിലപാടുകളാണ് ബാര്‍ണിയരുടേതെന്നതാണ് മറ്റൊരു വസ്തുത. കുടിയേറ്റ വിഷയത്തില്‍ ഉള്‍പ്പെടെ ബാര്‍ണിയര്‍ സ്വീകരിച്ച് പോന്ന നിലപാടുകള്‍ ഇതിന് ഉദാഹണമാണ്. കുടിയേറ്റങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണം എന്ന വാദം പലപ്പോഴായി ബാര്‍ണിയര്‍ ശക്തമായി ഉന്നയിച്ചിരുന്നു. ഫ്രഞ്ച് ദേശീയ വാദം ഉയര്‍ത്തിപ്പിടിക്കുന്ന വാദമുഖങ്ങളും പലപ്പോഴായി മുന്നോട്ട് വച്ചിരുന്നു. 577 അംഗ പാര്‍ലമെന്റില്‍ 193 സീറ്റാണ് ഇടതുപക്ഷ സഖ്യത്തിനുള്ളത്. നാഷനല്‍ റാലിക്ക് 142 സീറ്റുകളാണുള്ളത്. 166 സീറ്റ് നേടി മാക്രോണിന്റെ റിനൈസന്‍സ് പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ