WORLD

ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ ചാവേർ സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരുക്ക്

ആക്രമണത്തിന് പിന്നിൽ ബലൂച് ലിബറേഷൻ ആർമിയെന്ന് സൂചന

വെബ് ഡെസ്ക്

പാകിസ്താനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 45ലേറെ പേർക്ക് പരുക്കേറ്റു. ക്വറ്റ റെയിൽവേ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. പെഷവാറിലേക്കുള്ള ട്രെയിനുകൾ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനിടെയായിരുന്നു സ്ഫോടനം.

ബലൂച് ലിബറേഷൻ ആർമി പ്രവർത്തകനാണ് ചാവേറായി എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തതായി ക്വറ്റ ഡിവിഷണൽ കമ്മീഷണർ വ്യക്തമാക്കി. സ്ഫോടനം നടന്ന പ്ലാറ്റ്ഫോമിൽ നൂറിലേറെപേരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.

സുരക്ഷാസേനയെ മേഖലയിലേക്ക് അയച്ചതായി ബലൂചിസ്താൻ സർക്കാർ പ്രതിനിധി അറിയിച്ചു. സ്ഫോടന സ്ഥലത്ത് നിന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണ്. ഇതിന് ശേഷം മാത്രമെ അപകടത്തിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകൂ എന്ന് സർക്കാർ പ്രതിനിധി വ്യക്തമാക്കി. ബലൂച് ലിബറേഷൻ ആർമിയുടെ നേതൃത്വത്തിൽ നേരത്തേയും പാകിസ്താനിൽ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം