WORLD

പെന്റഗൺ രഹസ്യരേഖ ചോർച്ച: അറസ്റ്റിലായ യുഎസ് വ്യോമസേനാംഗത്തിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തി

മസാച്യുസെറ്റ്‌സ് എയർ നാഷണൽ ഗാർഡിലെ 21 കാരനായ എയർമാൻ ജാക്ക് ടെയ്‌സെയ്‌റ ആണ് അറസ്റ്റിലായത്

വെബ് ഡെസ്ക്

അമേരിക്കയെ ഞെട്ടിച്ച പെന്റഗൺ രഹസ്യരേഖ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുഎസ് നാഷണൽ ഗാർഡ് അംഗത്തിനെതിരെ ചാരവൃത്തി നിയമപ്രകാരം കേസെടുത്തു. മസാച്യുസെറ്റ്‌സ് എയർ നാഷണൽ ഗാർഡിലെ 21 കാരനായ എയർമാൻ ജാക്ക് ടെയ്‌സെയ്‌റ ആണ് അറസ്റ്റിലായത്. ഒരു ഓൺലൈൻ ഗെയിമിങ് ചാറ്റ് ഗ്രൂപ്പിലാണ് പെന്റഗണിന്റെ അതീവ രഹസ്യാത്മക സ്വഭാവമുള്ള രേഖകൾ പോസ്റ്റ് ചെയ്തതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ കുറിച്ചും മറ്റ് സുപ്രധാന അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചുമുള്ള പെന്റഗൺ രേഖകളാണ് കഴിഞ്ഞയാഴ്ച ചോർന്നത്.

അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭാ സെക്ര​ട്ട​റി ജ​ന​റ​ൽ അന്റോണിയോ ഗുട്ടറസിനെയും നിരീക്ഷിച്ചിരുന്നതായും രഹസ്യ രേഖകൾ സൂചിപ്പിക്കുന്നു

ദേശീയ പ്രതിരോധ വിവരങ്ങൾ അനധികൃതമായി കൈവശം വയ്ക്കുകയും കൈമാറ്റം ചെയ്യുകയും, രഹസ്യ വിവരങ്ങളും പ്രതിരോധ സാമഗ്രികളും അനധികൃതമായി നീക്കം ചെയ്യുക തുടങ്ങി രണ്ട് കുറ്റങ്ങളാണ് ബോസ്റ്റണിലെ ഫെഡറൽ കോടതി ജാക്ക് ടെയ്‌സെയ്‌റയ്ക്കെതിരെ ചുമത്തിയത്. ഇയാളെ ബോസ്റ്റണിൽ തടവിലാക്കിയിരിക്കുകയാണ്. അമേരിക്കൻ മിലിട്ടറി കംപ്യൂട്ടറുകളിൽ നിന്ന് ഇയാൾ ശേഖരിച്ച വിവരങ്ങളാണ് പങ്കിട്ടത് എന്നാണ് നിഗമനം. നോർത്ത് ഡിറ്റണിലെ വീട്ടിൽ നിന്നാണ് ജാക്കിനെ എഫ്ബിഐ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ കയ്യിൽ ആയുധമുണ്ടെന്ന വിവരം ഉണ്ടായിരുന്നതിനാൽ ആയുധധാരികളായ കനത്ത പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. ജാക്കിന്റെ വീട്ടിൽ നിന്ന് എഫ്ബിഐ തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്. പിന്നാലെ ബോസ്റ്റണിലെ കോടതിയിൽ ഹാജരാക്കി കുറ്റം ചുമത്തുകയായിരുന്നു. തന്ത്രപ്രധാനമായ ഇന്റലിജൻസ് രേഖകൾ തെറ്റായി കൈകാര്യം ചെയ്യുന്നതിനും കൈവശപ്പെടുത്തുന്നതിനും ചാർജ് ചെയ്യുന്ന ചാരവൃത്തിനിയമപ്രകാരമാണ് ജാക്കിനെതിരെ കേസെടുത്തതെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ഇത്രയും ജൂനിയർ ലിസ്റ്റിൽ ഉൾപ്പെട്ട ഒരു എയർമാന് വളരെ പ്രാധാന്യമുള്ള ഇന്റലിജൻസ് വിവരങ്ങളിലേക്കുള്ള പ്രവേശനം ലഭിച്ചതെങ്ങനെയാണെന്ന് വ്യക്തതയില്ല. യുക്രെയ്ൻ യുദ്ധത്തെ സംബന്ധിച്ചതടക്കമുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ഒരു ഓൺലൈൻ ഗെയിമിങ് ചാറ്റ്ഗ്രൂപിൽ പങ്കിടാൻ ഇയാളെ പ്രേരിപ്പിച്ച ഘടകം എന്താണെന്നത് സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്. ആദ്യ തവണ വിവരങ്ങൾ ചോർന്നതായി മനസ്സിലാക്കിയിട്ടും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതിരുന്നതിലും വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

അമേരിക്കയിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ നടന്ന ഏറ്റവും വലിയ രഹസ്യരേഖ ചോർച്ചയാണിത്. യുഎസ് സൈനിക, രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് പുറത്തുവന്ന രേഖകളിൽ, യുക്രെയ്ൻ സേന, വ്യോമ പ്രതിരോധം, സൈനിക ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷാരഹസ്യങ്ങൾ അടങ്ങുന്ന നൂറിലധികം രേഖകളും ഇസ്രായേലും ദക്ഷിണ കൊറിയയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഇതിൽ പെടുന്നു.

യുക്രെയ്നിലെ ആയുധ വിതരണവും ബറ്റാലിയൻ ശക്തിയും ഉൾപ്പെടുന്ന സുപ്രധാന വിവരങ്ങളുടെ ചാർട്ടും വിശദാംശങ്ങളും രേഖകളിലുണ്ട്. അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അന്റോണിയോ ഗുട്ടറസിനെയും നിരീക്ഷിച്ചിരുന്നതായും രഹസ്യ രേഖകൾ സൂചിപ്പിക്കുന്നു. രേഖകളുടെ ചോർച്ചയ്ക്ക് പിന്നാലെ അമേരിക്കയിലെ അന്വേഷണ ഏജൻസികൾ കടുത്ത സമ്മർദത്തിലായിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം