തുടര്‍ച്ചയായ ആറാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന നേട്ടം സ്വന്തമാക്കി ഫിന്‍ലന്‍ഡ്. പ്രതിശീര്‍ഷ വരുമാനം, സാമൂഹ്യ പിന്തുണ, ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ദാരിദ്ര്യം തുടങ്ങിയ ഘടകങ്ങളാണ് സന്തോഷത്തെ അളക്കാനായി ഉപയോഗിച്ചത്.
150 ലധികം രാജ്യങ്ങളുടെ സന്തോഷം അളന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 125-ാമതാണ്. സമീപരാജ്യങ്ങളായ നേപ്പാള്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയ്ക്ക് താഴെയാണ് ഇന്ത്യയുടെ സ്ഥാനം. യുഎന്‍ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് സൊല്യൂഷ്യന്‍സ് നെറ്റ്‌വര്‍ക്കാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എല്ലാ വര്‍ഷവും മാര്‍ച്ച് 20 നാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്.
സ്വീഡന്‍, നോര്‍വേ, ഇസ്രായേല്‍, നെതര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ പട്ടികയിലെ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്
സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ് ഈ വര്‍ഷവും മുന്‍നിരയിലുള്ളത്. ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. ഐസ്‌ലാന്‍ഡ് മൂന്നാം സ്ഥാനത്തുണ്ട് . സ്വീഡന്‍, നോര്‍വേ, ഇസ്രായേല്‍, നെതര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ പട്ടികയിലെ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. 2012ലാണ് ആദ്യമായി വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് യുഎന്‍ തയ്യാറാക്കുന്നത്. ലെബനന്‍, സിംബാവെ, കോംഗോ എന്നീ രാജ്യങ്ങളാണ് പട്ടികയിലെ ഏറ്റവും അവസാന സ്ഥാനങ്ങളിലുള്ളത്.
2020 ലും 2021 ലും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ മൂന്നിലൊന്ന് മരണനിരക്കാണ് ഈ രാജ്യങ്ങളിലുണ്ടായിട്ടുള്ളത്
വ്യക്തികളുടെ മൂല്യങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്നവയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. 2020ലും 2021ലും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ മൂന്നിലൊന്ന് കോവിഡ് മരണനിരക്ക് മാത്രമെ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലുണ്ടായിട്ടുള്ളൂ.
തുല്യതയോടെയും ആരോഗ്യത്തോടെയും ജീവിക്കാന്‍ സാധിക്കുന്നിടത്താണ് സന്തോഷം ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് സന്തോഷം അളക്കുന്നതിനായുള്ള മാര്‍ഗ്ഗമായി തിരഞ്ഞെടുത്തിരിക്കുന്നതും. ജീവിത സംതൃപ്തി അനുഭവിച്ചറിയണമെങ്കില്‍ ഇവ പ്രധാന ഘടകങ്ങളാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.