WORLD

റാലിക്ക് നേരെ വെടിവെപ്പ്; ഇമ്രാന്‍ ഖാന് വെടിയേറ്റു

വൈകിട്ട് 4.20 ഓടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍

വെബ് ഡെസ്ക്

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. ഗുജ്റന്‍വാലയില്‍ ഇമ്രാന്‍ ഖാന്‍ നയിച്ച സര്‍ക്കാരിനെതിരായ ലോങ് മാര്‍ച്ചിനിടെയാണ് വെടിവെപ്പുണ്ടായത്. വലത് കാലിന് വെടിയേറ്റ ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റി. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ നിരവധി പ്രമുഖ നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

റാലിക്ക് നേരെ വെടിയുതിര്‍ത്തയാള്‍ അറസ്റ്റിലായതായി തെഹ്‌രിക് ഇ ഇന്‍സാഫ് നേതാവ് അസ്ഹര്‍ മഷ്‌വാനി ട്വീറ്റ് ചെയ്തു. ഇയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വൈകിട്ട് 4.20 ഓടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് 25ന് ശേഷം രാജ്യത്ത് ഇമ്രാന്‍ ഖാന്‍ നടത്തിയ ഏറ്റവും വലിയ റാലിയായിരുന്നു ഇന്ന് നടന്നത്. ഇസ്ലാമാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായ മേഖല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ