വെടിവെപ്പില്‍ പരിക്കേറ്റ ഇമ്രാന്‍ ഖാനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു 
WORLD

'ജനങ്ങളെ വഴിതെറ്റിക്കുന്നു'; ഇമ്രാന്‍ ഖാനെ ആക്രമിച്ച പ്രതിയുടെ കുറ്റസമ്മത വീഡിയോ പുറത്ത്

ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പ്രതി

വെബ് ഡെസ്ക്

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരെ വെടിയുതിര്‍ത്ത സംഭവത്തില്‍ അക്രമി കുറ്റസമ്മതം നടത്തുന്ന വീഡിയോ പുറത്ത്. ഇമ്രാന്‍ ഖാന്‍ ജനങ്ങളെ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പറയുന്നതാണ് പുറത്തുവന്ന വീഡിയോ. ''ഇമ്രാന്‍ ഖാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതിനാലാണ് അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഞാന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്, മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ല'' പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് മിര്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ അക്രമി പറയുന്നു.

പാകിസ്താന്‍ സര്‍ക്കാരിന് എതിരെ ഇമ്രാന്‍ ഖാന്‍ നയിച്ച ലോങ് മാര്‍ച്ചിനിടെയാണ് വെടിവെപ്പുണ്ടായത്. ഗുജ്‌റന്‍വാലയിലെ പൊതുപരിപാടിയ്ക്കിടെയാരുന്നു ആക്രമണം. സംഭവത്തില്‍ ഇമ്രാന്‍ ഖാന്റെ വലത് കാലിനാണ് വെടിയേറ്റത്. ഒരു പാര്‍ട്ടി അംഗം മരണപ്പെട്ടുവെന്നും മറ്റ് മൂന്ന് നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് മുതിര്‍ന്ന നേതാവ് ഫൈസല്‍ ജാവേദ് ഖാന്‍ പറഞ്ഞു. ഇമ്രാന്‍ ഖാന്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഇമ്രാന് എതിരായ ആക്രമണത്തില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. പോലീസില്‍ നിന്നും പഞ്ചാബ് ചീഫ് സെക്രട്ടറിയില്‍ നിന്നും ഉടന്‍ റിപ്പോര്‍ട്ട് തേടാന്‍ ഷരീഫ് ആഭ്യന്തര മന്ത്രി റാണാ സനാഉല്ലയോട് നിര്‍ദ്ദേശിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ