ബെനഡിക്ട് പതിനാറാമനൊപ്പം പോപ്പ് ഫ്രാൻസിസ് 
WORLD

മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമൻ അത്യാസന്ന നിലയില്‍

ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില മോശമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് സ്ഥിരീകരിച്ചത്

വെബ് ഡെസ്ക്

സ്ഥാന ത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അത്യാസന്ന നിലയില്‍. തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില മോശമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അറിയിച്ചത്. പ്രായാധിക്യത്തിന്റെ അവശതകളാല്‍ ചികിത്സയിലാണ് 95കാരനായ ബെനഡിക്ട് പതിനാറാമന്‍.

ബെനഡിക്ടിന്റെ ആരോഗ്യ നില വഷളായി വരികയാണെന്നും അദ്ദേഹത്തിന്റെ നില നിയന്ത്രണ വിധേയമല്ലെന്നും പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കി. വൈദ്യ സഹായത്താലാണ് ജീവൻ നിലനിർത്തുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്നാണ് 2005ല്‍ ബെനഡിക്ട് പതിനാറാമൻ സ്ഥാനാരോഹിതനായത്

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്നാണ് 2005ല്‍ ബെനഡിക്ട് പതിനാറാമൻ സ്ഥാനാരോഹിതനായത്. 2005 മുതല്‍ 2013 വരെ സഭയുടെ തലവനായി തുടർന്നു. സഭയെ നയിക്കാനുള്ള ശാരീരിരവും മാനസികവുമായ കരുത്ത വെളിപ്പെടുത്തി 2013 ഫെബ്രുവരി 28നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. പിന്നീട് റോമിന് തെക്കുഭാഗത്തുള്ള വേനല്‍കാല വസതിയിലേക്ക് താമസം മാറിയ ശേഷം പ്രായാധിക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു.

സ്ഥാന ത്യാഗം ചെയ്ത മാര്‍പാപ്പ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. 600 വര്‍ഷം മുന്‍പ് സ്ഥാനമൊഴിഞ്ഞ പോപ്പ് ഗ്രിഗറി പന്ത്രണ്ടാമനായിരുന്നു ഇതിനു മുന്‍പ് ഇത്തരത്തില്‍ മാര്‍പാപ്പ പദവിയൊഴിഞ്ഞത്. ബെനഡിക്ട് സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് തെക്കേ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയായി ഫ്രാൻസിസ് മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ