WORLD

ബിൻ ലാദനെ വധിച്ച യുഎസ് മുൻ സൈനികന്‍ വീണ്ടും അറസ്റ്റില്‍

പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ടെക്‌സസില്‍ വച്ചാണ് നീലിനെ പോലീസ് പിടികൂടിയത്

വെബ് ഡെസ്ക്

അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ മുന്‍ നാവിക സേനാംഗം റോബോര്‍ട്ട് ജെ ഒ നീലിനെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ടെക്‌സസില്‍ വച്ചാണ് നീലിനെ പോലീസ് പിടികൂടിയത്. പിന്നീട് 3500 ഡോളറിന്റെ ജാമ്യത്തില്‍ നീലിനെ വിട്ടയച്ചതായി യു എസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അദ്ദേഹവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

3500 ഡോളറിന്റെ ജാമ്യത്തില്‍ നീലിനെ വിട്ടയച്ചതായി യു എസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു

ജയില്‍ രേഖകളില്‍ നീലിന്റെ പേരില്‍ ആക്രമണകുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. എന്നാല്‍ ശരീരത്തിന് പരിക്കേല്‍പ്പിക്കുന്ന വിധത്തിലുള്ള ആക്രമണത്തിനുള്ള ക്ലാസ് എ കുറ്റവും ലഹരി ഉപയോഗിച്ച് പൊതു ഇടത്തില്‍ അപമര്യാദയായി പെരുമാറിയതിനുള്ള ഗ്രൂപ്പ് സി കുറ്റവും നീലിന്റെ മേല്‍ ചുമത്തിയിട്ടുണ്ട്.

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് ഇതിന് മുന്‍പും നീലിനെതിരെ കേസെടുത്തിട്ടുണ്ട്. 2016 ല്‍ മൊണ്ടാനയില്‍ വച്ച് മദ്യപിച്ച് വാഹനമോടിച്ചതിന് അദ്ദേഹം അറസ്റ്റിലായിരുന്നു. 2020 ല്‍ കോവിഡ് കാലത്ത് മാസ്‌ക് ധരിക്കാന്‍ തയ്യാറാകാതിരുന്നതോടെ ഡെല്‍റ്റ എയര്‍ലൈന്‍സ് നീലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

2017 ല്‍ തന്റെ ഓര്‍മക്കുറിപ്പായ 'ദി ഓപ്പറേറ്റര്‍' എന്ന പുസ്തകത്തിലൂടെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നീല്‍ പുറത്തു വിട്ടത്

2011 ല്‍ പാകിസ്താനില്‍ അമേരിക്കയുടെ 'ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍' ന്നെ കമാന്‍ഡോ ഓപ്പറേഷനിടെ ലാദനെ വധിച്ചത് താനാണെന്ന്‌ നീല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.2017 ല്‍ തന്റെ ഓര്‍മക്കുറിപ്പായ 'ദി ഓപ്പറേറ്റര്‍' എന്ന പുസ്തകത്തിലൂടെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നീല്‍ പുറത്തു വിട്ടത്. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ നീലിന്റെ അവകാശവാദത്തെ ഇതുവരെ പരസ്യമായി അംഗീകരിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ