WORLD

ഇമ്രാൻ ഖാനെതിരെ വീണ്ടും തീവ്രവാദക്കേസ്; പിടിഐ നിരോധിക്കാൻ നിയമ സാധ്യത തേടി പാക് സർക്കാർ

ശനിയാഴ്ച വൈകീട്ട് ഇസ്ലാമബാദ് ജുഡീഷ്യല്‍ കോംപ്ലക്‌സിന് മുന്നിൽ പിടിഐ പ്രവര്‍ത്തകരും പോലീസുകാരും തമ്മിലുണ്ടായ ഏറ്റമുട്ടലിന്‌റെ പശ്ചാത്തലത്തിലാണ് പുതിയ കേസ്.

വെബ് ഡെസ്ക്

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ നിയമ കുരുക്ക് മുറുക്കി പാകിസ്താന്‍ സര്‍ക്കാര്‍. തീവ്രവാദ കുറ്റമടക്കം ആരോപിച്ച് ഇമ്രാന്‍ എതിരെയും തെഹരിഖ് -ഇ-ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ച വൈകീട്ട് ഇസ്ലാമബാദ് ജുഡീഷ്യല്‍ കോംപ്ലക്‌സിന് മുന്നിൽ പിടിഐ പ്രവര്‍ത്തകരും പോലീസുകാരും തമ്മിലുണ്ടായ ഏറ്റമുട്ടലിന്‌റെ പശ്ചാത്തലത്തിലാണ് കേസ്. അതിനിടെ പിടിഐയെ നിരോധിക്കാനുള്ള നിയമ വഴികള്‍ തേടുകയാണ് പാക് സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൊഷാഖാനാ കേസില്‍ വാദം കേള്‍ക്കാനാണ് ശനിയാഴ്ച ഇമ്രാന്‍ ഖാന്‍ ലാഹോറില്‍ നിന്ന് ഇസ്ലാമബാദിലേക്ക് എത്തിയത്. ഇസ്ലാമബാദ് ജുഡീഷ്യല്‍ കോംപ്ലക്‌സിന് മുന്നില്‍ പിടിഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായി. 25 സുരക്ഷാ ഉദ്യോഗസഥര്‍ക്കാണ് പരുക്കേറ്റത്. പോലീസ് വാഹനങ്ങളടക്കും തീയിട്ട് നശിപ്പിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ ഇസ്ലാമബാദ് അഡീഷണല്‍ ജില്ലാ കോടതി വാദം കേള്‍ക്കുന്നത് മാര്‍ച്ച് 30 ലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 17 ഓളം പിടിഐ പ്രവര്‍ത്തകര്‍ക്കും പാർട്ടി നേതാക്കള്‍ക്കും എതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇസ്ലാമബാദിലേക്കുള്ള യാത്രയില്‍ പിടിഐ പ്രവര്‍ത്തകര്‍ ഇമ്രാന്‍ ഖാനെ അനുഗമിച്ചിരുന്നു. ഇവരാണ് പോലീസുമായി ഏറ്റുമുട്ടിയത്. ഇമ്രാന്‍, ലോഹാര്‍ വിട്ടതിന് പിന്നാലെ 10,000 വരുന്ന പോലീസുകാര്‍ അദ്ദേഹത്തിന്‌റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും പരിശോധന നടത്തുകയും ചെയ്തു.

പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് തെഹരിഖ് -ഇ- ഇന്‍സാഫ് പാര്‍ട്ടിയെ നിരോധിക്കാനുള്ള നീക്കവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പാകിസ്താന്‍ ആഭ്യന്തരമന്ത്രി റാണാ സനാവുള്ളയാണ് ഇതു സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്. പുറത്തു വരുന്ന നിരവധി വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ നിരോധിക്കാനുള്ള സാധ്യതകള്‍ തേടുകയാണ് പാകിസ്താന്‍ മുസ്ലീം ലീഗ് (നവാസ്) -ന്‌റെ നിയമകാര്യ വിഭാഗമെന്നാണ് റാണ പറഞ്ഞത്. നിരോധനത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ