ബ്രിട്ടണില്‍ സുനക് മന്ത്രി സഭയില്‍ നിന്നും ആദ്യ രാജി. മുതിര്‍ന്ന മന്ത്രി ഗാവിന്‍ വില്യംസണ്‍ ആണ് രാജിവച്ചത്. സഹപ്രവര്‍ത്തകനോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. ഗാവിന്‍ വില്യംസണിന്‌റെ രാജി സ്വീകരിച്ചതായി ഋഷി സുനക് അറിയിച്ചു.
വലിയ പ്രതിസന്ധിക്കാലത്ത് ബ്രിട്ടനെ നയിക്കാനെത്തിയ ഋഷി സുനകിന് മുന്നിലെത്തിയ പുതിയ വെല്ലുവിളിയാണ് ഗാവിന്‍ വില്യംസണിന് എതിരായ ആരോപണം. വ്യക്തിപരമായി ആക്രമിക്കുന്നുണ്ടെന്ന് ഗാവിന്‍സ് ആരോപിച്ചു. മന്ത്രിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിഷയം ഉയരുന്നത്. ഋഷി സുനക് അധികാരമേറ്റതിന് പിന്നാലെ രണ്ടാഴ്ച മുമ്പാണ് വില്യംസിനെ മന്ത്രി സ്ഥാനത്തേക്ക് നിയമിച്ചത്.
ഋഷി സുനക് അധികാരമേറ്റതിന് പിന്നാലെ രണ്ടാഴ്ച മുമ്പാണ് വില്യംസിനെ മന്ത്രി സ്ഥാനത്തേക്ക് നിയമിച്ചത്
ഗാവിന്‍സിന് എതിരെ നേരത്തെയും സമാനമായ പരാതിയുണ്ടായിരുന്നു. ഗാവിന്‍ വില്യംസണ്‍ മോശമായി പെരുമാറിയെന്ന് ഇദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ തന്നെ സഹപ്രവര്‍ത്തകരായ എംപിമാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വില്യംസണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കൂടാതെ മറ്റെരു കണ്‍സര്‍വേറ്റിവ് എംപിയായ വേന്‍ഡി മോര്‍ട്ടണും തന്നെ ഗാവിന്‍ വില്യംസണ്‍ ഭീഷണിപ്പെടുത്തിയതായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ഗാവിന്‍സിന് എതിരെ നേരത്തെയും സമാനമായ പരാതികള്‍
എന്നാല്‍, മുന്‍ കാലത്ത് നടന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണ് ചെയ്യുന്നത് എന്ന് ഗാവിന്‍സ് ആരോപിച്ചു.