ഇടക്കാല മന്ത്രിസഭ അധികാരമേൽക്കുന്നു 
WORLD

പാകിസ്താനിൽ മണ്ഡല പുനർനിർണയ നടപടികൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; പൊതുതിരഞ്ഞെടുപ്പ് വൈകും

വെബ് ഡെസ്ക്

പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് വൈകും. മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ ഡിസംബര്‍ പകുതിക്ക് ശേഷമേ തിരഞ്ഞെടുപ്പ് നടക്കൂ എന്നാണ് വ്യക്തമാകുന്നത്. അതേസമയം അന്‍വര്‍ ഉല്‍ഹഖ് കക്കറിന്‌റെ നേതൃത്വത്തിലുള്ള ഇടക്കാല മന്ത്രിസഭ ഇന്ന് അധികാരമേറ്റു.

മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള സമയക്രമം വ്യാഴാഴ്ചയാണ് പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഡിസംബര്‍ 14നാണ് മണ്ഡലങ്ങളുടെ അന്തിമ പ്രഖ്യാപനം ഉണ്ടാകുക.അതിന് ശേഷമേ തിരഞ്ഞടുപ്പ് നടക്കൂ എന്നാണ് വ്യക്തമാകുന്നത്. ഈ മാസം ആദ്യമാണ് കൗണ്‍സില്‍ ഓഫ് കോമണ്‍ ഇന്ററസ്റ്റ് ( സിസിഐ) 2023 ലെ ഡിജിറ്റല്‍ സെന്‍സസിന് അംഗീകാരം നല്‍കിയത്. ഇതോടെ മണ്ഡല പുനര്‍ക്രമീകരണം നടത്തുകയല്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന് വേറെ വഴിയില്ലാതായി. തിരഞ്ഞെടുപ്പ് പരമാവധി വൈകിപ്പിക്കാനുള്ള ഭരണകക്ഷിയുടെ ശ്രമങ്ങളാണ് ഇപ്പോള്‍ ഫലം കാണുന്നത്.

പാകിസ്താന്‍ ഭരണഘടനയുടെ 224ാം അനുച്ഛേദം അനുസരിച്ച്, ദേശീയ അസംബ്ലി നേരത്തെ പിരിച്ചുവിട്ടാല്‍ 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടപ്പ് നിയമത്തിലെ 17(2) വകുപ്പ് പ്രകാരം, സെന്‍സസ് പ്രസിദ്ധീകരിച്ചാല്‍ മണ്ഡല പുനര്‍നിര്‍ണയം നിര്‍ബന്ധമായും നടത്തുകയും വേണം. ഇതിലെ നിയമപ്രശ്‌നം പഠിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മണ്ഡല പുനര്‍ നിര്‍ണയവുമായി മുന്നോട്ടുപോകാനുള്ള തീരുമാനം.

പാകിസ്താൻ കാവൽ പ്രധാനമന്ത്രി അന്‍വര്‍ ഉല്‍ഹഖ് കക്കർ

ദേശീയ അസംബ്ലിയുടെ കാലാവധി പൂര്‍ത്തിയായാല്‍ 60 ദിവസത്തിനകവും കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിരിച്ചുവിട്ടാല്‍ 90 ദിവസത്തിനകവും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. കൂടുതല്‍ സമയം ലഭിക്കാനാണ്, കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സഭ പിരിച്ചുവിടാന്‍ സര്‍ക്കര്‍ തീരുമാനിച്ചത്. ഇതോടെ നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ വവിയൊരുങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ പുതിയ നീക്കത്തോടെ ഡിസംബറിലോ അടുത്ത വര്‍ഷം ആദ്യമോ മാത്രമേ തിരഞ്ഞെടുപ്പ് ഉണ്ടാകൂ.

ഇടക്കാല മന്ത്രിസഭ അധികാരമേറ്റു

ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെയാണ് ഇടക്കാല സര്‍ക്കാരിന് വഴിയൊരുങ്ങിയത്. ഇസ്ലാമബാദില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. 19 അംഗ മന്ത്രിസഭയിക്ക് പ്രസിഡന്‌റ് ആരിഫ് ആല്‍വി സത്യവാചകം ചൊല്ലിക്കൊടുത്തു. 16 മന്ത്രിമാരും മൂന്ന് ഉപദേശകരും ഉള്‍പ്പെടുന്നതാണ് അന്‍വര്‍ ഉല്‍ഹഖ് കക്കറിന്‌റെ നേതൃത്വത്തിലുള്ള മന്ത്രിസഭ.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ